1 GBP = 103.21

പുതുവർഷത്തിൽ ‘വാറ്റു’ മായി സൗദിയും യു.എ.ഇയും, വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ഇളവ്

പുതുവർഷത്തിൽ ‘വാറ്റു’ മായി സൗദിയും യു.എ.ഇയും, വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ഇളവ്

ദുബായ്: പുതുവർഷം മുതൽ സൗദിയിലും യു.എ.ഇയിലും 5% വാറ്റ് (മൂല്യവർദ്ധിത നികുതി) പ്രാബല്യത്തിൽ വരും. എന്നാൽ പുതിയ രീതി നടപ്പിലായാൽ ജീവിതച്ചിലവ് ഉയരില്ലെന്ന് അധികൃതർ വ്യക്തമാക്കി. വാടക, പാസ്‌പോർട്ട് പുതുക്കൽ ഫീസ്, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ, നിക്ഷേപാവശ്യങ്ങൾക്കുള്ള സ്വർണം, വെള്ളി, പ്ലാറ്റിനം ഇറക്കുമതി, ഗൾഫ് രാജ്യങ്ങൾക്ക് പുറത്തേക്കുള്ള കയറ്റുമതി വസ്‌തുക്കൾ എന്നിവയെ സൗദിയും വിദ്യാഭ്യാസം, ആരോഗ്യം, രാജ്യാന്തര വിമാനയാത്ര തുടങ്ങിയ മേഖലകളെ യു.എ.ഇയും ഒഴിവാക്കിയിട്ടുണ്ട്.

ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നികുതിയാണിതെന്നും ഇതുമൂലം ജീവിത ചെലവിൽ നേരിയ വർദ്ധനയേ ഉണ്ടാകൂ എന്നുമാണ് അധികൃതർ പറയുന്നത്. എണ്ണ വിലയിടിവ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കുക, പുതിയ വരുമാന മാർഗങ്ങൾ തേടുക തുടങ്ങിയവ ലക്ഷ്യമിട്ട് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങൾ ഒരുമിച്ചാണ് ‘വാറ്റ്’ തീരുമാനം കൈക്കൊണ്ടത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ കുവൈത്തും ഒമാനും ബഹ്റൈനും പദ്ധതി നടപ്പാക്കുന്നതു നീട്ടിവച്ചിരിക്കുകയാണ്. ഖത്തറും സമയക്രമം തീരുമാനിച്ചിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more