1 GBP =
breaking news

ആറാമത് വാഴക്കുളം സംഗമം ഓക്സ്ഫോർഡ് ഷെയറിൽ; നാട്ടുകാരുടെ ഒത്തുചേരലിന് എല്ലാവരെയും ക്ഷണിച്ച് സംഘാടകർ…

ആറാമത് വാഴക്കുളം സംഗമം ഓക്സ്ഫോർഡ് ഷെയറിൽ; നാട്ടുകാരുടെ ഒത്തുചേരലിന് എല്ലാവരെയും ക്ഷണിച്ച് സംഘാടകർ…
ഓക്സ്സ്ഫോർഡ്ഷെയർ:-    ആറാമത് വാഴക്കുളം സംഗമം ജൂൺ 30 ന് ഓക്സ്ഫോഫോർഡ് ഷെയറിലെ സെന്റ്.ജോൺ ദി ഇവാഞ്ചലസ്റ്റിൽ നടക്കും. യുകെയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന വാഴക്കുളം നിവാസികൾ കുടുംബ സമേതം സംഗമത്തിൽ ഒരുമിച്ച് ചേരും. വാഴക്കുളത്ത് നിന്നും   നൂറിലധികം കുടുംബങ്ങൾ യുകെയിൽ ജോലി തേടി എത്തിയിട്ടുണ്ട്. പൈനാപ്പിൾ കൃഷിക്ക് പ്രസിദ്ധമായ വാഴക്കുളം ഗ്രാമവാസികൾ ഒത്തുകൂടുവാനും സൗഹൃദം പുതുക്കുവാനും ഈ അവസരം ഉപയോഗിക്കണമെന്ന്  സംഘാടക സമിതി അഭ്യർത്ഥിച്ചു. ഓർമ്മയിൽ സൂക്ഷിക്കുവാൻ പറ്റുന്ന ഒരു കൂട്ടിച്ചേരലിനായി, ജൂൺ 30 നായി കാത്തിരിക്കുകയാണ് വാഴക്കുളം നിവാസികൾ.
കൂടുതൽ വിവരങ്ങൾക്ക്:-
ഷിജി തെള്ളിയാങ്കൽ – O7584255050,
വിൻസെന്റ് നമ്പ്യാപറമ്പിൽ – 07802764251,
സജി കലയിൽ – O7403018688.
സംഗമവേദിയുടെ വിലാസം:-
St. John the Evangelist,
25 South Bar Street,
Banbury, Oxfordshire,
OX16 9AF.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more