1 GBP = 103.12

ദൃശ്യ ശ്രവ്യ വിരുന്നൊരുക്കി വർണ്ണനിലാവ് ഏപ്രിൽ 7 ന് ഈസ്റ്റ് ഹാമിൽ; ഉദ്‌ഘാടനം യുക്മ നാഷണൽ പ്രസിഡണ്ട് മാമൻ ഫിലിപ്പ്…

ദൃശ്യ ശ്രവ്യ വിരുന്നൊരുക്കി വർണ്ണനിലാവ് ഏപ്രിൽ 7 ന് ഈസ്റ്റ് ഹാമിൽ; ഉദ്‌ഘാടനം യുക്മ നാഷണൽ പ്രസിഡണ്ട് മാമൻ ഫിലിപ്പ്…

റെജി നന്തിക്കാട്ട്
യുകെയിലെ സംഗീത രംഗത്തും നൃത്ത രംഗത്തും മുന്നിൽ നിൽക്കുന്ന കലാകാരന്മാരെയും കലാകാരികളെയും പങ്കെടുപ്പിച്ചു ലണ്ടൻ മലയാള സാഹിത്യവേദി സംഘടിപ്പിക്കുന്ന സംഗീത നൃത്ത സന്ധ്യ വർണ്ണനിലാവ് ഏപ്രിൽ 7 ന് ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ ഈസ്റ്റ് ഹാമിലെ ട്രിനിറ്റി സെന്ററിൽ വച്ച് നടത്തപ്പെടുന്നു. യുക്മ ദേശീയ പ്രസിഡണ്ട് മാമൻ ഫിലിപ്പ് ഉദ്‌ഘാടനം ചെയ്യുന്നതതോട്കൂടി കലാ സന്ധ്യയ്ക്ക് തുടക്കമാവും.
യുക്മ നാഷണൽ കലാമേളയടക്കം നിരവധി മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയ ആൻ മേരി ജോജോ, അശ്വിനി അജിത് , ജോവാന പ്രകാശ് തുടങ്ങിയവരുടെ ഭരതനാട്യം ആൻ മേരി ജോജോ, അശ്വിനി അജിത് അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാൻസ് യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ കലാകാരി ദേവനന്ദ അവതരിപ്പിക്കുന്ന സെമി ക്ലാസിക്കൽഡാൻസ് തുടങ്ങിയ നൃത്ത പരിപാടികൾ വേദിയിൽ അരങ്ങേറും. യുകെയിലെ പ്രഗത്ഭ ഗായകാരായ റോയി സെബാസ്റ്റ്യൻ, അനീഷ് ജോർജ്ജ് , ജോമോൻ മാമൂട്ടിൽ, ഉണ്ണികൃഷ്ണൻ, ടെസ്സമോൾ ജോർജ്ജ്, ഡെന്ന ആൻ ജോമോൻ, വക്കം ജി സുരേഷ്‌കുമാർ തുങ്ങിയവർ പഴയതും പുതിയതുമായ ഗാനങ്ങൾ ആലപിക്കും. കുട്ടി ഗായകരായ ടെസ്സ സൂസൻ ജോൺ, ജോവാന സോജൻ എന്നിവരുടെ സാന്നിധ്യം വർണ്ണനിലാവിനെ മികവുറ്റതാക്കും.

ജെയ്സൺ ജോർജ്ജ്, ദീപ്തി മനോജ് എന്നിവർ കവിതകൾ അവതരിപ്പിക്കും. വർണ്ണനിലാവിനോടനുബന്ധിച്ചു യുകെയിലെ അറിയപ്പെടുന്ന സാഹിത്യകാരി ബീന റോയി എഴുതിയ കവിതകളുടെ സമാഹാരം ക്രോകസിന്റെ നിയോഗങ്ങൾ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശന കർമ്മം നടത്തപ്പെടും.യുക്മ ദേശീയ പ്രസിഡണ്ട് മാമൻ ഫിലിപ്പ് പ്രകാശന കർമ്മം നിർവഹിക്കും. തുടർന്ന് ലണ്ടൻ മലയാള സാഹിത്യവേദി 2017 ൽ നടത്തിയ സാഹിത്യമത്സരത്തിന്റെ സമ്മാനദാനം, കലാ സാഹിത്യ രംഗത്ത് നൽകിയ സംഭാവനകളെ മാനിച്ചു നൽകുന്ന സാഹിത്യവേദി പുരസ്‌കാരം പ്രമുഖ നാടക കലാകാരൻ ബോൾഡ്‌വിൻ സൈമൺ നിരവധി ഷോർട് ഫിലിമുകളുടെ തിരക്കഥാകൃത്തായും സംവിധായകനായും അഭിനേതാവായും യുകെയിലെ കലാരംഗത്ത് സുപരിചിതാനായ ഷാഫി ഷംസുദിനും നൽകും.

വിദ്യാഭാസ രംഗത്ത് നൽകിയ സംഭാവനകളെ മാനിച്ചു ഗ്ലോബൽ സ്റ്റഡി ലിങ്ക് എം.ഡി റെജുലേഷ്, കലാരംഗത്തും സാമൂഹ്യ രംഗത്തും നൽകിയ സംഭാവനകളെ മാനിച്ചു ജിബി ജോർജ്, ഷിജു ചാക്കോ എന്നിവരെ പൊന്നാടയണിയിച്ചു ആദരിക്കും. ലണ്ടൻ മലയാള സാഹിത്യവേദി ചാരിറ്റി വിഭാഗം കൺവീനർമാരായ ടോണി ചെറിയാൻ ഷാജൻ ജോസഫ് എന്നിവരെയും നിരവധി കാരുണ്യ പ്രവർത്തങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന അമ്മ ചാരിറ്റി സംഘടനയെയും വേദിയിൽ ആദരിക്കുന്നതായായിരിക്കും .
യുകെയിലെ കലാരംഗത്തുള്ളവർക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വർണ്ണനിലാവ് നല്ലൊരു ദ്ദൃശ്യ ശ്രവ്യ വിരുന്നായിരിക്കും. എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ലണ്ടൻ മലയാള സാഹിത്യവേദി എക്സിക്യൂട്ടീവ് കമ്മറ്റി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more