1 GBP = 103.90

മാഞ്ചസ്റ്ററിലെ വർഗീസ് കോശിയുടെ മാതാവ് റേയ്ച്ചൽ കോശി (84) നിര്യാതയായി…

മാഞ്ചസ്റ്ററിലെ വർഗീസ് കോശിയുടെ മാതാവ് റേയ്ച്ചൽ കോശി (84) നിര്യാതയായി…

മാഞ്ചസ്റ്റർ:- മാഞ്ചസ്റ്റർ മലയാളിയായ വർഗീസ് കോശിയുടെ (സാബു) മാതാവ് അടൂർ കല്ലുവിളയിൽ പരേതനായ കെ.ജി കോശിയുടെ ഭാര്യ റേയ്ച്ചൽ കോശി (84) ഇന്ന് രാവിലെ നാട്ടിൽ നിര്യാതയായി. കുറച്ച് നാളായി സുഖമില്ലാതെയിരിക്കുകയായിരുന്നു. പരേതയ്ക്ക് മൂന്ന് മക്കളാണുള്ളത്. ജൂലി, തോമസ് കോശി, വർഗീസ് കോശി (യുകെ). മരുമക്കൾ:- ബിജി, ലിറ്റി, ആനി(യുകെ). സംസ്കാരം ഇന്ന് അടൂർ സെൻ്റ്.മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടത്തി.

സാബു കോശിയുടെ അമ്മയുടെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റ് ജയ്സൺ തോമസ്, ദേശീയ സമിതിയംഗം കുര്യൻ ജോർജ്, എം.എം.സി.എ പ്രസിഡൻ്റ് ബിജു പി മാണി, അടൂർ സംഗമം കോർഡിനേറ്റർ റെജി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം നിര്യാണത്തിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more