1 GBP = 103.71
breaking news

വർഗ്ഗീസ് ജോൺ 50 ൻ്റെ നിറവിൽ …

വർഗ്ഗീസ് ജോൺ 50 ൻ്റെ നിറവിൽ …
യുക്മ സ്ഥാപക പ്രസിഡൻ്റും യുക്മ അഡ്വൈസറി ബോർഡ് അംഗവുമായ ശ്രീ. വർഗ്ഗീസ് ജോൺ 50 വയസിൻ്റെ നിറവിൽ. കോക്കമംഗലം കലവാണി കെ.എം.ജോണിൻ്റേയും അന്നക്കുട്ടി ജോണിൻ്റെയും പുത്രനായി 1970 മാർച്ച് 28ന് ജനിച്ചു.  ഭാര്യ ലവ് ലി വർഗ്ഗീസ്, മക്കൾ ആൻ തെരേസ വർഗ്ഗീസ്, ജേക്കബ് ജോൺ വർഗ്ഗീസ്. സഹോദരങ്ങൾ: മാത്യു ജോൺ, ജോസഫ് ജോൺ, സി. സാലിമ കലവാണി, മിനി ജോൺ, റിനി ജോൺ.
വോക്കിംഗ് മലയാളി അസോസിയേഷൻ്റെ സ്ഥാപക പ്രസിഡൻ്റും നിലവിലെ പ്രസിഡൻ്റുമാണ്. വോക്കിംഗ് ബോറോ കൗൺസിലിൻ്റെ കീഴിലുള്ള മേയ്ബറി കമ്യൂണിറ്റി സെൻ്ററിൻ്റെ ആദ്യത്തെ ഇന്ത്യൻ ട്രസ്റ്റി അംഗമാണ്. സെയിൻസ്ബറിയിൽ ജോലി ചെയ്യുന്ന വർഗീസ് ജോൺ ട്രേഡ് യൂണിയൻ പ്രതിനിധിയാണ്.
CLC എറണാകുളം അങ്കമാലി അതിരൂപതാ വൈസ് പ്രസിഡൻറ്, ചേർത്തല NSS കോളേജ് ചെയർമാൻ, കേരള യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്.
50-ാം പിറന്നാൾ ആഘോഷിക്കുന്ന വർഗീസ് ജോണിന് യുക്മ ദേശീയ സമിതിയുടെയും യുക്മ കുടുംബാംഗങ്ങളടെയും  പേരിൽ ജന്മദിനാശംസകൾ നേരുന്നു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more