1 GBP = 94.93
breaking news

യുക്മ ചാരിറ്റി ഫൗണ്ടേഷൻ സെക്രട്ടറി വർഗീസ് ഡാനിയേലിൻ്റെ മാതാവ് മറിയക്കുട്ടി ഡാനിയേൽ (80) നിര്യാതയായി…

യുക്മ ചാരിറ്റി ഫൗണ്ടേഷൻ സെക്രട്ടറി വർഗീസ് ഡാനിയേലിൻ്റെ മാതാവ് മറിയക്കുട്ടി ഡാനിയേൽ (80) നിര്യാതയായി…

യുക്മ ചാരിറ്റി ഫൗണ്ടേഷൻ സെക്രട്ടറി വർഗീസ് ഡാനിയേലിൻ്റെ അമ്മ വള്ളിക്കാലായിൽ പരേതനായ വി എ ഡാനിയേലിന്റെ ഭാര്യ മറിയക്കുട്ടി ഡാനിയേൽ (80) ഇന്ന് രാവിലെ നിര്യാതയായി. കുറച്ചു നാളായി സുഖമില്ലാതെയിരിക്കുകയായിരുന്നു. മാതാവ് രോഗശയ്യയിലായിരുന്നതിനാൽ വർഗീസ് ഈ മാസം ആദ്യം അമ്മയെ ശുശ്രൂഷിക്കുവാനായി നാട്ടിൽ എത്തിയിരുന്നു. മക്കൾ ദീനാമ്മ റോയ്, എലിസബത്ത് ഫിലിപ്പ്, അന്നമ്മ ഡാനിയേൽ, വർഗീസ് ഡാനിയേൽ.

മൃത സംസ്കാര ശുശ്രൂഷകൾ ഇന്ന് ചൊവ്വാഴ്ച (22/09/20) ഉച്ച കഴിഞ്ഞു മൂന്ന് മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് പൂങ്കാവ് സെന്റ് മേരീസ് കത്തോലിക്കാ പള്ളി  സെമിത്തേരിയിലെ  കുടുംബ കല്ലറയിൽ നടത്തുന്നതാണ്.

വർഗീസ് ഡാനിയേലിൻ്റെ മാതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ്കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗീസ്, ട്രഷറർ അനീഷ് ജോൺ, വൈസ് പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജോയിൻ്റ് സെക്രട്ടറി സാജൻ സത്യൻ, യുക്മ യോർക് ഷെയർ ആൻഡ് ഹംബർ റീജിയൻ പ്രസിഡൻ്റ് അശ്വിൻ മാണി, സെക്രട്ടറി  സജിൻ രവീന്ദ്രൻ, എസ്.കെ.സി പ്രസിഡൻ്റ് സീനാ ഷാജി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനാെപ്പം നിര്യാണത്തിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more