1 GBP = 103.70

വരട്ടാറിൽ കാണാതായ വിദ്യാർത്ഥിയ്ക്കായി തെരച്ചിൽ ഊർജിതം

വരട്ടാറിൽ കാണാതായ വിദ്യാർത്ഥിയ്ക്കായി തെരച്ചിൽ ഊർജിതം

പത്തനംതിട്ട: വരട്ടാറിൽ ശക്തമായ ഒഴുക്കിൽ പെട്ട് കാണാതായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയ്ക്കായി തെരച്ചിൽ ഊർജിതമാക്കി. എൻ.ഡി.ആർ.എഫ് സംഘത്തിന്‍റെ നേതൃത്വത്തിലാണ് തെരച്ചിൽ നടക്കുന്നത്. ചങ്ങനാശേരി പായിപ്പാട് പുതുപറമ്പിൽ വീട്ടിൽ തോമസ് മാത്തന്റെ മകൻ ജിതിൻ തോമസ് മാത്തൻ (14) നെയാണ് കാണാതായത്. ശനിയാഴ്ച വൈകിട്ട് മൂന്നു മണിയോടെ കുറ്റൂർ തൈമറവും കരയിലെ മാമ്പറ്റ കടവ് ചപ്പാത്തിൽ നിന്നാണ് ജിതിൻ ഒഴുക്കിൽ പെട്ടന്നത്. ജിതിന്റെ മാതൃസഹോദരിയുടെ വീട്ടിൽ വിരുന്നെത്തിയതായിരുന്നു. മാതൃസഹോദരി ഭർത്താവ് കല്ലിശേരി മഴുക്കീർ കാരയ്ക്കാണവീട്ടിൽ കെ.പി വർഗീസിനോടൊപ്പം (കുഞ്ഞുമോൻ) വരട്ടാറിലെ വെള്ളം കാണുന്നതിനിടയിൽ ഒഴുക്കിൽ പെടുകയായിരുന്നു. സമീപവാസിയായ ക്യഷ്ണൻകുട്ടി വെള്ളത്തിൽ ചാടി രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും വിഫലമായി. തിരുവല്ലയിൽ നിന്നും ചെങ്ങന്നൂരിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തി രാത്രി ഏറെ വൈകിയും തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more