1 GBP = 103.95
breaking news

സൂരജി​െൻറ വീട്ടുകാരും പ്രതിപ്പട്ടികയില്‍; കൂസലില്ലാതെ സൂരജി​െൻറ മാതാപിതാക്കൾ

സൂരജി​െൻറ വീട്ടുകാരും പ്രതിപ്പട്ടികയില്‍; കൂസലില്ലാതെ  സൂരജി​െൻറ  മാതാപിതാക്കൾ

അ​ടൂ​ര്‍: കൊല്ലം അഞ്ചലിലെ ഉ​ത്ര​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​നി​ത ക​മീ​ഷ​ന്‍ സ്വ​മേ​ധ​യ കേ​സെ​ടു​ത്തു. ഗാ​ര്‍ഹി​ക പീ​ഡ​ന നി​രോ​ധ​ന നി​യ​മം, സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മം എ​ന്നീ വ​കു​പ്പു​ക​ള്‍ ചേ​ര്‍ത്താ​ണ് കേ​സെ​ടു​ത്തത്​. പാമ്പിനെ ഉപ​േയാഗിച്ച്​ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ ​പ്രതി സൂ​രജി​​െൻറ വീ​ട്ടു​കാ​രും വ​നി​ത ക​മീ​ഷ​​െൻറ പ്ര​തി​പ്പ​ട്ടി​ക​യി​ലു​ണ്ട്. വ​നി​ത ക​മീ​ഷ​ന്‍ അം​ഗം ഷാ​ഹി​ദ ക​മാ​ല്‍ ഉ​ത്ര​യു​ടെ വീ​ട് സ​ന്ദ​ര്‍ശി​ച്ച് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. 

ഉ​ത്ര​യു​ടെ മ​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് യാ​തൊ​രു കൂ​സ​ലു​മി​ല്ലാ​തെയാണ്​ ​ സൂര​ജി​​െൻറ മാ​താ​പി​താ​ക്ക​ള്‍ മറുപടി നൽകിയത്​. ഉ​ത്ര​ക്ക്​ നേ​രി​യ മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ണ്ടെ​ന്ന്​ സൂ​ര​ജി​നെ​യും വീ​ട്ടു​കാ​രെ​യും ബോ​ധി​പ്പി​ച്ച​ശേ​ഷ​മാ​ണ്​ വി​വാ​ഹാ​ലോ​ച​ന ന​ട​ത്തി​യ​തെ​ന്ന്​ ഇവർ പ​റ​യു​ന്നു. മകൻ സൂ​ര​ജ് അ​ങ്ങ​നെ ചെ​യ്യി​ല്ലെ​ന്നാണ്​  മാ​താ​വ് രേ​ണു​ക പറയുന്നത്​. പ​റ​ക്കോ​ട്ടെ വീ​ട്ടി​ല്‍ ആ​റു​മാ​സം മു​മ്പ് ഉ​ത്ര​യെ അ​ണ​ലി ക​ടി​ച്ച​തി​നെ തു​ട​ര്‍ന്ന് സൂ​ര​ജ് ഒ​രു മാ​സം അ​വ​ധി​യെ​ടു​ത്ത്  ശു​ശ്രൂ​ഷി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും രേണുക പ​റ​ഞ്ഞു. 

സ്വകാര്യ പണമിടപാടു സ്​ഥാപനത്തിൽ ജീ​വ​ന​ക്കാ​ര​നാ​യ സൂ​ര​ജി​​െൻറ പി​താ​വ് കെ. ​സു​രേ​ന്ദ്ര പ​ണി​ക്ക​ർ ഓ​ട്ടോ​ഡ്രൈ​വ​റാ​ണ്. ഈ ​ഓ​ട്ടോ സൂ​ര​ജി​​െൻറ ഭാ​ര്യാ​വീ​ട്ടു​കാ​ര്‍ വാ​ങ്ങി ന​ല്‍കി​യ​താ​ണ്.  സാ​മ്പ​ത്തി​ക​മാ​യി ഉ​യ​ര്‍ന്ന നി​ല​യി​ലു​ള്ള ഉ​ത്ര​യു​ടെ വീ​ട്ടു​കാ​ര്‍ അ​ഞ്ച് ല​ക്ഷം രൂ​പ​യും മൂ​ന്ന് ഏ​ക്ക​ര്‍ സ്ഥ​ല​വും നൂ​റു പ​വ​ന്‍ സ്വ​ര്‍ണാ​ഭ​ര​ണ​വും അ​ഞ്ച​ലി​ല്‍ ര​ണ്ട് ക​ട​മു​റി​ക​ളും ന​ല്‍കി​യി​രു​ന്നു. 

ഉ​ത്ര​യു​ടെ മാ​താ​വ് സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സാ​ണ്. ഇ​വ​ര്‍ ഈ ​വ​ര്‍ഷം വി​ര​മി​ക്കു​മ്പോ​ള്‍ ല​ഭി​ക്കു​ന്ന തു​ക​യു​ടെ പ​കു​തി​യും സൂ​ര​ജി​ന് വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​താ​യി പ​റ​യു​ന്നു. ര​ണ്ടു വ​ര്‍ഷം മു​മ്പ് അ​ഞ്ച​ലി​ലാ​യി​രു​ന്നു വി​വാ​ഹം. തു​ട​ർ​ന്ന്​ സൂ​ര​ജി​​െൻറ ഒ​രു നി​ല​യു​ണ്ടാ​യി​രു​ന്ന വീ​ട് ര​ണ്ടു നി​ല​യാ​ക്കി​യി​രു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more