1 GBP = 103.96

വന്ദേ ഭാരത്​ മിഷൻ രണ്ടാംഘട്ടം മെയ്​ 15 മുതൽ

വന്ദേ ഭാരത്​ മിഷൻ രണ്ടാംഘട്ടം മെയ്​ 15 മുതൽ

ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ മെയ്​ 15 നുശേഷം തിരിച്ചെത്തിക്കാൻ കേന്ദ്രസർക്കാർ നടപടികൾ തുടങ്ങി. കസാഖ്​സ്​ഥാൻ, ഉസ്​ബെകിസ്​താൻ, റഷ്യ, ജർമനി, സ്​പെയിൻ, തായ്​ലൻഡ്​ എന്നീ രാജ്യങ്ങളിലുള്ളവരെ അടുത്താഴ്​ചയോടെ മടക്കിക്കൊണ്ടു വരാനാണ്​ തീരുമാനം.

വന്ദേ ഭാരത്​ മിഷൻ എന്നാണ്​ ഇന്ത്യക്കാരെ മടക്കിക്കൊണ്ടു വരാനുള്ള ദൗത്യത്തിന്​ പേരിട്ടിരിക്കുന്നത്​. ദൗത്യത്തി​​​െൻറ രണ്ടാംഘട്ടം മേയ്​ 15 മുതൽ തുടങ്ങും. ആദ്യഘട്ടത്തിൽ മെയ്​ ഏഴു മുതൽ 15 വരെ 12 രാജ്യങ്ങളിൽ കുടുങ്ങിയ 15,000 ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ 64 വിമാനങ്ങളാണ്​ സജ്ജമാക്കിയിട്ടുള്ളത്​. ഗൾഫ്​ യുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ ഒഴിപ്പിക്കലാണ്​ നടക്കുന്നതെന്ന്​ അധികൃതർ വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more