1 GBP = 104.13

കാമുകിയുടെ ചേതനയറ്റ ശരീരത്തില്‍ താലി കെട്ടിയ ഇവനാണ് പ്രണയദിനത്തിലെ താരം

കാമുകിയുടെ ചേതനയറ്റ ശരീരത്തില്‍ താലി കെട്ടിയ ഇവനാണ് പ്രണയദിനത്തിലെ താരം

വീണ്ടുമൊരു പ്രണയ ദിനം കൂടി . . ഈ ദിനം ‘വഞ്ചനാദിനമായി’ ആചരിക്കുന്ന നിരാശ കാമുകി – കാമുകന്മാര്‍ക്കും . . പുതിയ പ്രതീക്ഷകളുമായി പ്രണയ ദിനത്തെ സമീപിക്കുന്നവര്‍ക്കും കണ്ണു തുറന്നു കാണാന്‍ ഈ പ്രണയ ദിനത്തില്‍ ഇതിലപ്പുറം മറ്റൊരു കാഴ്ച സമര്‍പ്പിക്കാനില്ല.

അകാലത്തില്‍ പൊലിഞ്ഞ തന്റെ പ്രിയ കാമുകിയുടെ കഴുത്തില്‍ ഒരു ചെറുപ്പക്കാരന്‍ താലികെട്ടുന്ന വൈകാരികമായ രംഗം തമിഴകത്തെ മാത്രമല്ല രാജ്യത്തെയാകെ അമ്പരപ്പിച്ചിരിക്കുകയാണ്.

പ്രണയത്തിന്റെ പവിത്രത നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന പുതിയ കാലത്ത് ദ്രാവിഡ മണ്ണില്‍ നിന്നും ആ ചെറുപ്പക്കാരന്‍ നല്‍കിയ സന്ദേശം വളരെ വലുതാണ്.

കാമ്പസുകളിലും, മാളുകളിലും, പമ്പുകളിലും, ബീച്ചിലും പാര്‍ക്കിലുമൊക്കെയായി പ്രണയ ദിനം ആഘോഷിക്കാന്‍ എത്തുന്നവര്‍ ഓര്‍ക്കണം . . ഈ ചെറുപ്പക്കാരനെ . . അവന്റെ മനസ്സിനെ . .ഡ്രസ്സ് മാറുന്നതു പോലെ കാമുകന്‍മാരെയും കാമുകിമാരെയും മാറ്റുവാന്‍ പ്രണയദിനം ‘ആയുധ’മാക്കുന്നവര്‍ തല കുനിക്കണം ഇവന്റെ യഥാര്‍ത്ഥ സ്‌നേഹത്തിനു മുന്നില്‍ . .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more