1 GBP = 103.81

വാജ്​പേയിയുടെ ആരോഗ്യനില അതീവ ഗുരുതരം

വാജ്​പേയിയുടെ ആരോഗ്യനില അതീവ ഗുരുതരം

ന്യൂഡൽഹി: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും ബി.ജെ.പിയുടെ മുതിർന്ന നേതാവുമായ അടൽ ബിഹാരി വാജ്​പേയിയുടെ ആരോഗ്യനില അതീവ ഗുരുതരം. ഡ​ൽ​ഹി​ ഒാൾ ഇ​ന്ത്യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി(​എ​യിം​സ്)​ലെ അത്യാഹിത വിഭാഗത്തിൽ കഴിയുന്ന വാജ്പേയ് വെന്‍റിലേറ്ററിന്‍റെ സഹായത്തിലാണ് ജീവൻ നിലനിർത്തുന്നത്.

വൈകീട്ട് എയിംസ് അധികൃതർ പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് ആരോഗ്യനില വഷളായ വിവരം അറിയിച്ചത്. അടുത്ത 24 മണിക്കൂറിൽ വാജ്​പേയിയുടെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് എ​യിം​സ്​ അധികൃതർ അറിയിച്ചു.

മൂ​ത്ര​നാ​ളി, ശ്വാ​സ​നാ​ളി എ​ന്നി​വ​യി​ലെ അ​ണു​ബാ​ധ, വൃ​ക്ക​പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​യെ​ തു​ട​ർ​ന്ന് ജൂൺ 11നാണ് 94കാരനായ വാജ്​പേയി​​െയ എ​യിം​സിൽ പ്രവേശിപ്പിച്ചത്​. എ​യിം​സ് ഡ​യ​റ​ക്ട​ർ ര​ൺ​ദീ​പ് ഗു​ലേ​റി​യ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലുള്ള സംഘമാണ് അദ്ദേഹത്തെ ചി​കി​ത്സി​ക്കു​ന്ന​ത്.

1999 മുതൽ 2004 വരെ പ്രധാനമന്ത്രിയായിരുന്ന വാജ്പേയ്​, രോഗം കാരണം 2009 മുതൽ പൊതുവേദികളിൽ നിന്നും മാറി നിൽക്കുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more