1 GBP =
breaking news

വാജ്‌പെയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വാജ്‌പെയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂ ഡൽഹി: മുൻ പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്‌പെയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖം മൂലം ദീര്‍ഘനാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു.

സാധാരണ നടത്താറുള്ള പരിശോധനകള്‍ക്കായാണ് വാജ്‌പെയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ശ്വാസകോശ വിദഗ്ധന്‍ ഡോക്ടര്‍ ഗുളേറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് അദ്ദേഹത്തെ പരിശോധിക്കുന്നത്.

1924 ല്‍ ജനിച്ച വാജ്‌പേയി 1942 ല്‍ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിലൂടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. 1996ലാണ് ആദ്യമായി പ്രധാനമന്ത്രി പദത്തിലെത്തിയത്. 1991, 1996, 1998, 1999, 2004 എന്നീവര്‍ഷങ്ങളില്‍ വാജ്‌പേയി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത രത്‌ന പുരസ്‌കാരവും പത്മ വിഭൂഷണ്‍ അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more