1 GBP = 103.16

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ നേഴ്‌സസ് ഫോറം കോർഡിനേറ്ററും യുക്മ ന്യൂസ് ടീമംഗവുമായ രാജേഷ് നടേപ്പിള്ളിയുടെ പിതാവ് അന്തരിച്ചു

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ നേഴ്‌സസ് ഫോറം കോർഡിനേറ്ററും യുക്മ ന്യൂസ് ടീമംഗവുമായ രാജേഷ് നടേപ്പിള്ളിയുടെ പിതാവ് അന്തരിച്ചു

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ നേഴ്‌സസ് ഫോറം കോർഡിനേറ്ററും യുക്മ ന്യൂസ് ടീമംഗവുമായ രാജേഷ് നടേപ്പിള്ളിയുടെ പിതാവ് വൈദ്യൻ എൻ എസ് അയ്യപ്പൻ നടേപ്പിള്ളി അന്തരിച്ചു. വിഷ ചികിത്സാ രംഗത്ത് ഏറെ ശ്രദ്ധേയനായ വൈദ്യൻ എൻ എസ് അയ്യപ്പൻ നടേപ്പിള്ളിയുടെ (പാരമ്പര്യ വിഷ ചികിത്സാലയം, മറ്റൂർ, മരോട്ടിച്ചോട് , കാലടി, എറണാകുളം) അന്ത്യം ഇന്ന് പുലർച്ചെ മൂന്നേ കാലോടെയായിരുന്നു. എഴുപതുകാരനായ വൈദ്യരുടെ മരണം അമൃത ഹോസ്പിറ്റലിലായിരുന്നു.

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ നേഴ്‌സസ് ഫോറം കോർഡിനേറ്ററും യുക്മ ന്യൂസ് ടീമംഗവും പ്രശസ്ത ഫോട്ടോഗ്രാഫറുമായ ( ബെറ്റെർഫ്രെയിംസ് ഫോട്ടോഗ്രാഫി, യുകെ) രാജേഷ് നടേപ്പിള്ളി രണ്ടാമത്തെ മകനാണ്. ആൻഡോവറിലെ ആഷ്‌ബോൺ നേഴ്സിംഗ് ഹോം മാനേജർ കൂടിയായ രാജേഷ് രണ്ടാഴ്ച്ചക്ക് മുൻപാണ് കുടുംബസമേതം പിതാവിനെ സന്ദർശിച്ചശേഷം യുകെയിൽ മടങ്ങിയെത്തിയത്. എന്നാൽ പിതാവിന്റെ ആരോഗ്യം വഷളായതിനെത്തുടർന്ന് രാജേഷ് വീണ്ടും നാട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു.

ഭവാനി അയ്യപ്പനാണ് പരേതന്റെ ഭാര്യ, രാജേഷിനെക്കൂടാതെ കാഞ്ഞൂർ സർക്കാർ ആയുർവേദ ഡിസ്പെൻസറിയിൽ മെഡിക്കൽ ഓഫീസറായ ഡോ. രാജേന്ദ്രൻ നടേപ്പിള്ളി, യുഎസിലെ മകാലനിൽ സ്റ്റാഫ് നേഴ്സായ രഖു നടേപ്പിള്ളി എന്നിവരും മക്കളാണ്. സംസ്കാരം നാളെയാണ് (16/08/2022) നടക്കുക, മറ്റ് വിശദാംശങ്ങൾ പിന്നീടറിയിക്കുമെന്ന് ബന്ധുമിത്രാദികൾ അറിയിച്ചു.

പൊതുരംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന വൈദ്യൻ എൻ എസ് അയ്യപ്പൻ നടേപ്പിള്ളിയുടെ വിയോഗത്തിൽ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. യുക്മയ്ക്ക് വേണ്ടി നാഷണൽ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, ദേശീയ നിർവ്വാഹക സമിതിയംഗങ്ങളായ അഡ്വ. എബി സെബാസ്റ്റ്യൻ, ടിറ്റോ തോമസ്, പിആർഒ അലക്സ് വർഗ്ഗീസ്, യുക്മ സൗത്ത് വെസ്റ്റ് പ്രസിഡന്റ് സുജു ജോസഫ്, സെക്രട്ടറി സുനിൽ ജോർജ്ജ്, ട്രഷർ രാജേഷ് രാജ്, കലാമേള കോർഡിനേറ്ററും വിൽറ്റ്‌ഷെയ്ർ മലയാളി അസ്സോസിയേഷൻ പ്രതിനിധിയുമായ ജിജി വിക്ടർ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. രാജേഷിന്റെയും കുടുംബാംഗങ്ങളുടെ തീരാവേദനയിൽ യുക്മ ന്യൂസും പങ്കുചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more