1 GBP = 103.14

വാഗമണ്‍ സിമി ക്യാംപ് കേസില്‍ 18 പേര്‍ കുറ്റക്കാരാണെന്ന്എന്‍ഐഎ പ്രത്യേക കോടതി; 17 പേരെ വെറുതെ വിട്ടു

വാഗമണ്‍ സിമി ക്യാംപ് കേസില്‍ 18 പേര്‍ കുറ്റക്കാരാണെന്ന്എന്‍ഐഎ പ്രത്യേക കോടതി; 17 പേരെ വെറുതെ വിട്ടു

കൊച്ചി: നിരോധിത സംഘടനയായ സിമിയുടെ നേതൃത്വത്തില്‍ വാഗമണില്‍ ആയുധ പരിശീനം നടത്തിയ കേസില്‍ 18 പേര്‍ കുറ്റക്കാരാണെന്ന് എന്‍ഐഎ പ്രത്യേക കോടതി. കേസില്‍ 17 പേരെ വെറുതെ വിട്ടു. ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപക നേതാവ് അബ്ദുള്‍ സുബഹാന്‍ ഖുറേഷി അടക്കം 35 പ്രതികളാണ് കേസിലുണ്ടായിരുന്നത്.

കേസിലെ 31-ാം പ്രതി നേരത്തെ സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചിരുന്നു. അഹമ്മദാബാദ്, ഡല്‍ഹി, ഭോപ്പാല്‍ തുടങ്ങിയ ജിയിലുകളില്‍ കഴിയുന്ന പ്രതികളെ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് വിചാരണയ്ക്കായി ഹാജരാക്കിയിരുന്നത്.

 

2017 ജനുവരിയാലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. കേസില്‍ 77 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചിട്ടുണ്ട്. വാഗമണിലെ തങ്ങള്‍പാറയില്‍ 2007 ഡിസംബര്‍ പത്ത് മുതല്‍ പന്ത്രണ്ട് വരെ വെടിവെപ്പ് അടക്കമുള്ള ആയുധ പരിശീലനം നടത്തിയെന്നാണ് കണ്ടെത്തില്‍.

കേരള പൊലീസിന്റെ ഭീകര വിരുദ്ധ വിഭാഗം ആദ്യം അന്വേഷിച്ച കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. പ്രതികളില്‍ ആറ് എഞ്ചിനിയര്‍മാര്‍, മൂന്ന് ഡോക്ടര്‍മാര്‍ എന്നിവരുമുണ്ട്. പരിശീലനത്തിനുള്ള തോക്ക് കൊച്ചിയിലെ ആയുധ വില്‍പ്പന കേന്ദ്രത്തില്‍ നിന്ന് വാങ്ങിയെന്നാണ് കണ്ടെത്തല്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more