1 GBP = 103.96

പ്രോസ്റ്റേറ്റ് ക്യാൻസറിന് പ്രതിരോധ മരുന്ന്! അര്ബുദത്തിനെതിരെ പോരാടാൻ മികച്ച കണ്ടുപിടിത്തവുമായി ബെൽഫാസ്റ്റിലെ ക്വീൻസ് സർവ്വകലാശാല

പ്രോസ്റ്റേറ്റ് ക്യാൻസറിന് പ്രതിരോധ മരുന്ന്! അര്ബുദത്തിനെതിരെ പോരാടാൻ മികച്ച കണ്ടുപിടിത്തവുമായി ബെൽഫാസ്റ്റിലെ ക്വീൻസ് സർവ്വകലാശാല

ബെൽഫാസ്റ്: പ്രോസ്റ്റേറ്റ് ക്യാന്സറിനെ പ്രതിരോധിക്കാൻ പുതിയ കണ്ടുപിടിത്തവുമായി ക്വീൻസ് സർവ്വകലാശാല. വൈദ്യശാസ്ത്രത്തിൽ തന്നെ നാഴികക്കല്ലായേക്കാവുന്ന പുതിയ കണ്ടുപിടിത്തവുമായാണ് ക്വീൻസ് സർവ്വകലാശാല രംഗത്തെത്തെത്തിയത്. യുവാക്കളിൽ പ്രോസ്റ്റേറ്റ് ക്യാൻസർ വരാതിരിക്കുന്നതിനുള്ള പ്രതിരോധ കുത്തിവയ്പ് ഏറെ ആശ്വാസകരമാകുന്നെന്നാണ് കരുതുന്നത്. അതേസമയം രോഗം വന്നവരിലും ഈ കുത്തിവയ്പ് കൊണ്ട് ഗുണമുണ്ടാകുമെന്ന് കരുതപ്പെടുന്നതായി ശാസ്ത്രജ്ഞർ പറയുന്നു.

പുതിയ വാക്‌സിൻ പ്രോസ്റ്റേറ്റ് ക്യാൻസറിന് കാരണമായേക്കാവുന്ന അല്ലെങ്കിൽ കാണാമായ കോശങ്ങളെ കണ്ടുപിടിച്ച് ഇല്ലാതാക്കുന്ന രീതിയാണ്. മൂന്ന് വർഷത്തോളം എലികളിൽ പരീക്ഷിച്ച് വിജയം കണ്ടതിന് ശേഷമാണ് മനുഷ്യരിലും ഇത് നൂറു ശതമാനം വിജയം കാണുമെന്ന് ക്വീൻസ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞന്മാർ പറയുന്നത്. അതേസമയം ആർ എൻ എ വാക്സിൻ നിരവധി വർഷങ്ങളായി മനുഷ്യരിൽ പ്രയോഗിക്കുന്നുണ്ടെന്ന് ശാസ്ത്രജ്ഞന്മാർ പറയുന്നു. പക്ഷെ എങ്ങനെ മനുഷ്യ ശരീരത്തിനുള്ളിൽ എത്തിക്കണം എന്നതിലാണ് പരാജയപ്പെട്ടിരുന്നത്. ആന്തരികാവയവങ്ങളിൽ എത്തുന്നതിന് മുൻപ് തന്നെ ഈ വാക്‌സിൻ നിർവ്വീര്യമാക്കപ്പെട്ടിരുന്നു. എന്നാൽ പുതിയ കണ്ടുപിടിത്തത്തിൽ ഇതിനുള്ള പരിഹാരങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

രക്തത്തിലേക്ക് കുത്തിവയ്ക്കുന്നതിന് പകരം ശരീരത്തിന് പുറത്ത് അലിഞ്ഞു പോകുന്ന മൈക്രോ നീഡിൽസ് ഒട്ടിച്ച് വയ്ക്കുന്നതാണ് പുതിയ രീതി. ഇത് കൂടുതൽ പ്രയോജനപ്രദവും സ്വീകാര്യമായതുമാണെന്ന് പ്രൊജക്റ്റ് ലീഡർ ഹെലൻ മക് കാർത്തി പറയുന്നു. വൈദ്യശാസ്ത്ര രംഗത്ത് കൂടുതൽ ചലനങ്ങൾ പുതിയ കണ്ടുപിടിത്തം സൃഷ്ടിക്കുമെന്നും അവർ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more