1 GBP = 104.04
breaking news

യു കെ യിൽ അങ്ങോളമിങ്ങോളം നിരവധി വിജയികളെ പ്രഖ്യാപിച്ചുകൊണ്ട് യുക്മ യു – ഗ്രാന്റ് നറുക്കെടുപ്പ്………. ഒന്നാം സമ്മാനം ബ്രാൻഡ്ന്യൂ കാർ വിജയി ജോബി പൗലോസ്……… അജീസ്‌ കുര്യനും ജിജിമോൻ സെബാസ്റ്റ്യനും രണ്ടും മൂന്നും സമ്മാനങ്ങൾ…….. യുക്മക്കൊപ്പം അലൈഡ് മോർട്ട്ഗേജ് സർവീസസിനും ഇത് അഭിമാന നിമിഷം…

യു കെ യിൽ അങ്ങോളമിങ്ങോളം നിരവധി വിജയികളെ പ്രഖ്യാപിച്ചുകൊണ്ട് യുക്മ യു – ഗ്രാന്റ് നറുക്കെടുപ്പ്………. ഒന്നാം സമ്മാനം ബ്രാൻഡ്ന്യൂ കാർ വിജയി ജോബി പൗലോസ്……… അജീസ്‌ കുര്യനും ജിജിമോൻ സെബാസ്റ്റ്യനും രണ്ടും മൂന്നും സമ്മാനങ്ങൾ…….. യുക്മക്കൊപ്പം അലൈഡ് മോർട്ട്ഗേജ് സർവീസസിനും ഇത് അഭിമാന നിമിഷം…

സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

യുക്മ ദേശീയ – റീജിയണൽ കമ്മറ്റികളുടെയും അംഗ അസോസിയേഷനുകളുടെയും പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണാർത്ഥം  യുക്മ ദേശീയ കമ്മറ്റി സംഘടിപ്പിച്ച മൂന്നാമത് യു-ഗ്രാൻറ് സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് ഫെബ്രുവരി ഒന്ന് ശനിയാഴ്ച നടന്നു. എൻഫീൽഡിൽ നടന്ന യുക്മ – അലൈഡ് ആദരസന്ധ്യയുടെ പ്രൗഢ ഗംഭീരമായ വേദിയാണ് യു-ഗ്രാന്റ് നറുക്കെടുപ്പിനും വേദിയായത്.
പദ്ധതിയുടെ ഒന്നാം സമ്മാനമായ ബ്രാൻഡ്‌ന്യൂ Peugeot 108 കാർ ഹേവാർഡ്‌സ്ഹീത്തിൽ നിന്നുള്ള ജോബി പൗലോസ്  സ്വന്തമാക്കി.(ടിക്കറ്റ് നമ്പർ 704) യുക്മ പ്രസിഡന്റ് മനോജ്‌കുമാർ പിള്ളയും ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യനും റീജണൽ പ്രസിഡന്റ് ആന്റണി എബ്രഹാമും നേതൃത്വം നൽകുന്ന  സൗത്ത് ഈസ്റ്റ്‌ റീജിയണിലെ HUM ഹേവാർഡ്‌സ്ഹീത്ത് അസോസിയേഷൻ അംഗമാണ് ജോബി. എറണാകുളം കാലടി മാണിക്കമംഗലം സ്വദേശിയാണ് ജോബി. സുരഭി ജോബിയാണ്  ഭാര്യ. അമീലിയ, ആഞ്ചലീന എന്നിവരാണ്  മക്കൾ. ഹേവാർഡ്‌സ്ഹീത്തു പ്രിൻസ് റോയൽ ഹോസ്പിറ്റലിലാണ് ജോബിയും ഭാര്യ സുരഭിയും  ജോലി  ചെയ്യുന്നത്.
മിഡ്‌ലാൻഡ്‌സിലെ MIKCA വാൽസാൽ അസോസിയേഷൻ സെക്രട്ടറി കൂടിയായ  അജീസ് കുര്യൻ രണ്ടാം സമ്മാനമായ  ഇരുപത്തിനാല് ഗ്രാമിന്റെ സ്വർണ നാണയങ്ങൾക്ക് ഉടമയായപ്പോൾ (ടിക്കറ്റ് നമ്പർ 4302) , മൂന്നാം സമ്മാനമായ പതിനാറ് ഗ്രാമിന്റെ സ്വർണ്ണ നാണയങ്ങൾ WAM വെൻസ്‌ഫീൽഡ് അസോസിയേഷനിലെ ജിജിമോൻ സെബാസ്ററ്യൻ (ടിക്കറ്റ് നമ്പർ 4382) സ്വന്തമാക്കി.
ഒരു പവൻ വീതം തൂക്കം വരുന്ന പതിനാറ് സ്വർണ്ണ നാണയങ്ങൾ ആണ് നാലാം സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ചതുപോലെ യുക്മയുടെ ഓരോ റീജിയണുകൾക്കും രണ്ട് സ്വർണ്ണ നാണയങ്ങൾ വീതം ലഭിക്കുന്ന വിധമാണ് നാലാം സമ്മാനത്തിന്റെ നറുക്കെടുപ്പ് നടന്നത്. മുൻ വർഷങ്ങളിലേതുപോലെതന്നെ യു കെ യിലെ പ്രമുഖ മലയാളി ബിസിനസ് സംരംഭകരായ അലൈഡ് മോർട്ട്ഗേജ് സർവീസസ് ആണ് യുക്മ യു- ഗ്രാൻറ് – 2019 ന്റെ സമ്മാനങ്ങളും എല്ലാം സ്പോൺസർ ചെയ്തത്.
യു കെ മലയാളികൾക്കിടയിൽ വലിയൊരു ഭാഗ്യശാലിയെ കണ്ടെത്തുവാനുള്ള അസുലഭ അവസരമാണ് യു- ഗ്രാൻറ് നറുക്കെടുപ്പിലൂടെ യുക്മ ഒരുക്കുന്നത്. 2017 ൽ ഷെഫീൽഡിൽ നിന്നുമുള്ള സിബി മാനുവൽ  ആയിരുന്നു യു-ഗ്രാന്റ് ലോട്ടറി ഒന്നാം സമ്മാനമായ ബ്രാൻഡ് ന്യൂ വോൾക്സ്‌വാഗൺ പോളോ കാർ സമ്മാനമായി നേടിയത്. 2018 ൽ ബർമിംഗ്ഹാം നിവാസിയായ സി എസ് മിത്രൻ ഒന്നാം സമ്മാനമായ ടൊയോട്ട ഐഗോ കാർ സ്വന്തമാക്കി.
മുൻ വർഷങ്ങളിൽ നിന്നും യുക്മ യു ഗ്രാന്റ് പദ്ധതി – 2019 നെ  ആകർഷകമാക്കി മാറ്റിയത്  എല്ലാ റീജിയണുകളിലും ഒരു പവൻ വീതമുള്ള  രണ്ട് സമ്മാനങ്ങൾ വീതം  ഗ്യാരണ്ടിയായി ഉറപ്പ് വരുത്തിയിരുന്നു. ഓരോ റീജിയൺ തലത്തിൽ വിജയികളായവർ താഴെ പറയുന്നവരാണ്.
സൗത്ത് ഈസ്റ്റ്‌ റീജിയണിൽ ബോയ്സ് കൂവക്കാടൻ(410) (WMA, വോക്കിങ്ങ്),തോമസ് ജോസഫ് (7314) (GMA, ഗിൽഡ്ഫോഡ്),  സൗത്ത് വെസ്റ്റ്‌ റീജിയണിൽ മാർട്ടിൻ സെബാസ്റ്റ്യൻ, എൽദോസ് മത്തായി എന്നിവർ സംയുക്തമായി എടുത്ത  ടിക്കറ്റ് (5208), ഡോണി ഫിലിപ്പ് (5211)എന്നിവർക്കും, ഈസ്റ്റ്‌ ആംഗ്ലിയ റീജിയണിൽ KCF വാറ്റ്ഫോർഡിലെ മനോജ്‌കുമാർ  മകൻ ആർത് മനോജ്‌കുമാറിന്റെ പേരിലെടുത്ത ടിക്കറ്റ് 8002നും, യുക്മ  ജ്വാല ചീഫ് എഡിറ്റർ റെജി  നന്തിക്കാട്ട് (9820), മിഡ്ലാൻഡ്സ്  റീജിയൽ നിന്നും  ജോ ഐപ്പ് (9511) (BCMC, ബർമിങ്ഹാം), സാനു  ജോസഫ് (4384) (WAM, വെഡ്നെസ്ഫീൽഡ്),  യോർക്ക്ഷെയർ  & ഹമ്പർ റീജിയണിൽ രഞ്ജി വർക്കി (7055)(WYMA, വേക്ഫീൽഡ്), ഷിജു പുന്നൂസ് (1224) (SMA, ഷെഫീൽഡ്), സ്കോട്ട്ലാൻഡ്,  നോർത്ത് ഈസ്റ്റ്‌, വെയിൽസ്‌ എന്നീ സ്ഥലങ്ങളിൽ  നിന്നും ബിജു കുര്യാക്കോസ് (8147) (SMA, സ്കോട്ലൻഡ്), സനീഷ് ചന്ദ്രൻ(6419) (CMA, കാർഡിഫ്), നോർത്ത് വെസ്റ്റ് റീജിയണിൽ LIMA, ലിവർപൂൾ മുൻ സെക്രട്ടറി  എൽദോസ് സണ്ണി (6803), ജിജോ കിഴക്കേക്കാട്ടിൽ (7404) (MMCA,  മാഞ്ചസ്റ്റർ), നാഷണൽ തലത്തിൽ  വർഗീസ് ഫിലിപ്പ് തന്റെ മകൾ ഫെബ ഫിലിപ്പിന്റെ പേരിൽ എടുത്ത ടിക്കറ്റ് (3079) (OXMAS ഓസ്‌ഫോർഡ്) എന്നിവരാണ് ഒരു പവൻ വീതം സ്വന്തമാക്കിയത്.
സാജൻ സത്യൻ, ഡോ. ബിജു പെരിങ്ങത്തറ, കുര്യൻ ജോർജ് എന്നിവർ നറുക്കെടുപ്പിന് മേൽനോട്ടം വഹിച്ചു. യുക്മ ദേശീയ സെക്രട്ടറി അലക്സ് വർഗീസ്, യു-ഗ്രാൻറ്റിന്റെ ചുമതലയുള്ള ദേശീയ ട്രഷറർ അനീഷ് ജോൺ, ജോയിന്റ് ട്രഷറർ ടിറ്റോ തോമസ് എന്നിവർ യുക്മ ദേശീയ കമ്മറ്റിക്ക് വേണ്ടി  വിജയികൾക്ക് അനുമോദനങ്ങളും  ആശംസകളും  നേർന്നു.  യുക്മ യു ഗ്രാന്റ് നറുക്കെടുപ്പിന്റെ വിജയത്തിനായി ടിക്കറ്റുകൾ എടുത്ത് സഹകരിച്ച എല്ലാവരോടും , ഇതിന്റെ പിന്നിൽ  പ്രവർത്തിച്ച  എല്ലാ  നാഷണൽ,  റീജിയണൽ, അസോസിയേഷൻ ഭാരവാഹികൾക്കും, പ്രവർത്തകർക്കും  യുക്മ  ദേശീയ സമിതി നന്ദി രേഖപ്പെടുത്തി.
 വിജയികൾക്ക് അടുത്ത് തന്നെ യുക്മ സംഘടിപ്പിക്കുന്ന പൊതു പരിപാടിയിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണെന്ന് സെക്രട്ടറി അലക്സ് വർഗീസ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more