1 GBP = 104.11

യുക്മ സാംസ്കാരിക വേദിയംഗം ബിജു. പി. മാണിയുടെ മാതാവ് ഏലിയാമ്മ മാണി (72) നിര്യാതയായി…

യുക്മ സാംസ്കാരിക  വേദിയംഗം ബിജു. പി. മാണിയുടെ മാതാവ് ഏലിയാമ്മ മാണി (72) നിര്യാതയായി…

മാഞ്ചസ്റ്റർ: – യുക്മ സാംസ്കാരിക വേദി നാടകക്കളരിയംഗവും മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ പ്രസിഡൻ്റുമായ ബിജു.പി.മാണിയുടെ മാതാവ് ഏലിയാമ്മ മാണി (72) നിര്യാതയായി. പുതുവേലി പെരുന്നിലത്തിൽ മാണിയുടെ ഭാര്യയാണ്. പിറവം കുടിലിൽ കുടുംബാംഗമാണ്. യുകെയിൽ സ്ഥിര താമസമായിരുന്ന പരേത ദീർഘകാലമായി സുഖമില്ലാതെ ചികിത്സയിലായിരുന്നു. ബിജു. പി. മാണി, ബിന്ദു സുനിൽ (യുകെ) എന്നിവർ മക്കളാണ്. ഗ്രേസി ബിജു, സുനിൽ തോമസ് എന്നിവർ മരുമക്കളാണ്. സംസ്കാരം സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. അടുത്തയാഴ്ച സൗകര്യപ്രദമായ ദിവസം യുകെയിൽ തന്നെ നടത്തുമെന്നാണ് അറിയുന്നത്. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്.

പരേതയുടെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി  സെബാസ്റ്റ്യൻ നോർത്ത് വെസ്റ്റ് റീജിയണൽ പ്രസിഡൻ്റ് ജാക്സൺ തോമസ്, സാംസ്കാരിക സമിതി രക്ഷാധികാരി സി.എ. ജോസഫ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. അമ്മച്ചിയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more