1 GBP = 103.70

യുക്മ നഴ്‌സസ് ഫോറം (UNF) അംഗങ്ങൾക്ക് NHS ഫെലോഷിപ്പിനു അവസരം….

യുക്മ നഴ്‌സസ് ഫോറം (UNF) അംഗങ്ങൾക്ക് NHS ഫെലോഷിപ്പിനു അവസരം….

NHS ഇംഗ്ലണ്ടിന്റെ INAD ഫെലോഷിപ്പിനു UNF അംഗങ്ങൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ആറു മാസം മുതൽ ഒരു വർഷത്തേക്കാണ് ഫെല്ലോഷിപ്പ്. നിങ്ങളുടെ ജോലിയിൽ നിന്നും മാസത്തിൽ 15 മണിക്കൂർ സമയം ഫെലോഷിപ്പിനു വേണ്ടി ലഭിക്കും. UNF ന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുവാനാണ് ഈ സമയം അനുവദിച്ചിരിക്കുന്നത്. നിലവിൽ ബാൻഡ് 5 അല്ലെങ്കിൽ 6 ആയി ജോലി ചെയ്യുന്ന UNF അംഗങ്ങൾ ആയിട്ടുള്ള മലയാളി നേഴ്സുമാർക്കാണ് ഈ അസുലഭ അവസരം.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 25ന് ആയിരിക്കും. അപേക്ഷകരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇൻറർവ്യൂ ഫെബ്രുവരി – 3 – 4 തീയ്യതികളിലായി നടക്കും. ഫെല്ലോഷിപ്പ് തുടങ്ങുന്നത് 2022 മാർച്ച് ഒന്നിനാണ്. 

താല്പര്യമുള്ളവർ വിശദ വിവരങ്ങൾക്കും ആപ്ലിക്കേഷൻ ഫോമിനുമായി യുക്മ, യുക്മ നഴ്സസ് ഫോറം (UNF) ഭാരവാഹികളുമായി ബന്ധപ്പെടുക – [email protected]

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more