1 GBP = 103.14

യുക്മ നോർത്ത് വെസ്റ്റ് റീജിയൻ സ്പോർട്സ് 23 ന് ശനിയാഴ്‌ച; തമ്പി ജോസ് ഉദ്ഘാടനം ചെയ്യും…

യുക്മ നോർത്ത് വെസ്റ്റ് റീജിയൻ സ്പോർട്സ് 23 ന് ശനിയാഴ്‌ച; തമ്പി ജോസ് ഉദ്ഘാടനം ചെയ്യും…
     വാറിംഗ്ടൺ:- യുക്മ നോർത്ത് വെസ്റ്റ് റീജിയൻ സ്പോർട്സ്  വരുന്ന ശനിയാഴ്ച (23/6/18) വാറിംഗ്ടൺ വിക്ടോറിയ പാർക്കിലെ   സിന്തറ്റിക്ക് ട്രാക്ക് സ്റ്റേഡിയത്തിൽ  രാവിലെ10 മണിക്ക് യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്റ് ഷീജോ വർഗ്ഗീസിന്റെ ആദ്ധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളത്തിൽ യുക്മ നാഷണൽ എക്സിക്യൂട്ടിവ് അംഗം ശ്രീ തമ്പി ജോസ് ഫ്ലാഗ് ഓഫ് ചെയ്ത് ഉത്ഘാടനം നിർവ്വഹിക്കുന്നു. റീജിയൻ  സെക്രട്ടറി തങ്കച്ചൻ എബ്രഹാം സ്വാഗതവും വാറിംഗ്ടൺ മലയാളി അസോസിയേഷൻ പ്രസിഡന്റ് സുരേഷ് നായർ കൃതജ്ഞതയും രേഖപ്പെടുത്തും. സമ്മേളനത്തിൽ യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറി സിന്ധു ഉണ്ണി, റീജിയൻ വൈസ് പ്രസിഡന്റ് ഷാജി വരാക്കുടി, ട്രഷറർ രഞ്ജിത്ത് ഗണേഷ്, ജോയിന്റ് ട്രഷറർ എബി തോമസ്, സ്പോർട്സ് കോഡിനേറ്റർ സാജു കാവുങ്ങ, ആർട്സ് കോഡിനേറ്റർ ജോയി അഗസ്തി, അംഗ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.   അന്തരിച്ച യുക്മയുടെ തലമുതിർന്ന നേതാവ് ആദരണീയനായ എബ്രഹാം ജോർജ് എന്ന അപ്പിച്ചായന് ഒരു മിനിറ്റ് മൗനാമാചരിച്ച് ആദരവ് അർപ്പിച്ചതിന് ശേഷമായിരിക്കും ഉദ്ഘാടനവും കായിക മത്സരങ്ങളും ആരംഭിക്കുക.
ഇദംപ്രഥമായിട്ടാണ്  യുക്മ നോർത്ത് വെസ്റ്റ് റീജിയൻ സ്പോർട്സ്    സിന്തറ്റിക്ക് ട്രാക്കിൽ വച്ച് നടത്തപ്പെടുന്നത്. തികച്ചും അന്താരാഷ്ട്ര നിലവാരമുള്ള സിന്തറ്റിക് ട്രാക്കോടു കൂടിയ വേദിയിൽ അരങ്ങേറുന്ന കായിക മേള ഉന്നത നിലവാരം പുലർത്തുമെന്ന് സംഘാടകർ പറഞ്ഞു. യുക്മ നാഷണൽ കായിക മേളയുടെ നിയമാവലികൾ പാലിച്ചുകൊണ്ട് നടത്തപ്പെടുന്ന കായികമേളയുടെ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർ നാഷണൽ കായിക മേളയിൽ പങ്കെടുക്കുവാൻ യോഗ്യത നേടും.  വിവിധ പ്രായക്കാർക്കുള്ള ഓട്ടമത്സരങ്ങൾ , ലോങ്ങ് ജംപ്, ഷോട്ട്പുട്ട്, റിലേ എന്നീ മത്സരങ്ങൾക്കു ശേഷം വടംവലി മത്സരവും ഉണ്ടായിരിക്കുന്നതാണ്. വടംവലി മത്സരത്തിലെ വിജയികൾക്ക്  50 പൗണ്ട് ഒന്നാം സമ്മാനവും 25 പൗണ്ട് രണ്ടാം സമ്മാനവും ലഭിക്കും.
മിതമായ നിരക്കിൽ  രാവിലെ 10 മണി മുതൽ മിതമായ നിരക്കിൽ ഭക്ഷണങ്ങൾ ലഭിക്കുന്ന കൗണ്ടർ ഗ്രൗണ്ടിൽ തുറന്നു പ്രവർത്തിക്കുന്നതായിരിക്കും.  റീജണൽ കായിക മേള വൻ വിജയമാക്കുവാൻ അംഗ അസോസിയേഷനുകൾ പരമാവധി കായിക താരങ്ങളെ പങ്കെടുപ്പിക്കണമെന്ന് റീജിയൻ കമ്മിറ്റിക്ക് വേണ്ടി   സെക്രട്ടറി തങ്കച്ചൻ എബ്രഹാം അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-
ഷീജോ വർഗ്ഗീസ് – O7852931287
തങ്കച്ചൻ എബ്രഹാം – O7883022378
സാജു കാവുങ്ങ – O7850006328
സ്റ്റേഡിയത്തിന്റെ വിലാസം:-
VICTORIA PARK,
WA4 1DG,
WARRINGTON.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more