1 GBP = 104.24

യുക്മ നോർത്ത് വെസ്റ്റ് റീജിയൻ സ്പോർട്സ് ഡേയിൽ ആതിഥേയരെ പിന്തള്ളി ഫ്രണ്ട്സ് ഓഫ് പ്രെസ്റ്റൺ അഞ്ചാമതും ചാമ്പ്യൻമാർ…

യുക്മ നോർത്ത് വെസ്റ്റ് റീജിയൻ  സ്പോർട്സ് ഡേയിൽ ആതിഥേയരെ പിന്തള്ളി  ഫ്രണ്ട്സ് ഓഫ്  പ്രെസ്റ്റൺ അഞ്ചാമതും ചാമ്പ്യൻമാർ…
വാറിംഗ്ടൺ:- യുക്മ നോർത്ത് വെസ്റ്റ് റീജിയന്റെ കായിക മേളയിൽ അഞ്ചാമത്തെ തവണയും ഫ്രണ്ട്സ് ഓഫ് പ്രെസ്റ്റൺ ഓവറോൾ കിരീടം ചൂടി. 111 പോയിന്റ് നേടിയാണ് എഫ്.ഒ.പി കിരീടം നിലനിർത്തിയത്.  ആതിഥേയരായ വാറിംഗ്ടൺ മലയാളി അസോസിയേഷനെ പിന്തള്ളിയാണ് എഫ് ഒ പി കിരീടം നിലനിറുത്തിയത്. മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ മൂന്നാം സ്ഥാനത്തെത്തി.
രാവിലെ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ വിടവാങ്ങിയ പ്രിയപ്പെട്ട യുക്മ നേതാക്കൻമാരായ എബ്രഹാം ജോർജ്, രഞ്ജിത്ത്, പ്രെസ്റ്റണിലെ ജയാ നോബി എന്നിവരെ സ്മരിച്ച് ഒരു മിനിറ്റ് മൗനമാചരിച്ച ശേഷമാണ് പരിപാടികൾ ആരംഭിച്ചത്. യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്റ് ഷീജോ വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ സെക്രട്ടറി തങ്കച്ചൻ എബ്രഹാം കായിക താരങ്ങൾക്കും മറ്റെല്ലാവർക്കും സ്വാഗതം ആശംസിച്ചു. യുക്മ നാഷണൽ കമ്മിറ്റിയംഗം ശ്രീ തമ്പി ജോസ് കായിക മേള ഉദ്ഘാടനം ചെയ്തു. യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറി സിന്ധു ഉണ്ണി, ട്രഷറർ രഞ്ജിത്ത് ഗണേഷ്, എബി തോമസ്, ജോയി അഗസ്തി, സുരേഷ് നായർ, ടോം തടിയമ്പാട്, മാത്യു അലക്സാണ്ടർ, ഹരികുമാർ ഗോപാലൻ, ജോബി, ജോജി ജേക്കബ്, വിൽസൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വർണശബളമായ മാർച്ച് പാസ്റ്റോടെയാണ് മത്സരങ്ങൾ ആരംഭിച്ചത്.വാശിയേറിയ മത്സരങ്ങളിൽ തികഞ്ഞ
സ്പോർട്സ്മാൻ സ്പിരിറ്റോടെയാണ് കായിക താരങ്ങൾ പങ്കെടുത്തത്. അവസാനം നടന്ന വടംവലി മത്സരത്തിൽ ലിവർപൂൾ മലയാളി അസോസിയേഷൻ ഒന്നാം സ്ഥാനത്തെത്തി. വാറിംഗ്ടൺ മലയാളി അസോസിയേഷനാണ് രണ്ടാമതെത്തിയത്.
യുക്മ നോർത്ത് വെസ്റ്റ് റീജിയനിലെ ഭൂരിപക്ഷം അസോസിയേഷനുകളിൽ നിന്നും കായിക താരങ്ങൾ പങ്കെടുത്ത സ്പോർട്സ് ഡേ വലിയ വിജയമായിരുന്നു. ആദ്യമായി മികച്ച ന സിന്തെറ്റിക് ടാക്കുള്ള സ്റ്റേഡിയത്തിൽ നടത്തിയ മത്സരം ഏറ്റെടുത്ത വാറിംഗ്ടൺ മലയാളി അസോസിയേഷൻ ഏററവും മികച്ച അതിഥ്യമാണ് നൽകിയത്. മത്സരത്തിലെ വിജയികൾക്ക് ഭാരവാഹികൾ സമ്മാനദാനം നിർവ്വഹിച്ചു.
അടുത്ത ശനിയാഴ്ച (14/7/18) നടക്കുന്ന നാഷണൽ സ്പോർട്സിൽ വിജയികളായ എല്ലാ കായിക താരങ്ങളും പങ്കെടുക്കണമെന്ന് റീജിയൻ കമ്മിറ്റി അഭ്യർത്ഥിച്ചു.
യുക്മ നോർത്ത് വെസ്റ്റ് റീജിയൻ സ്പോർട്സ് ഡേ വിജയിപ്പിച്ച എല്ലാ അസോസിയേഷൻ ഭാരവാഹികൾക്കും പങ്കെടുത്ത എല്ലാ കായിക താരങ്ങൾക്കും പ്രസിഡന്റ് ഷിജോ വർഗ്ഗീസ്, സെക്രട്ടറി തങ്കച്ചൻ എബ്രഹാം എന്നിവർ കമ്മിറ്റിക്ക് വേണ്ടി നന്ദി രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more