1 GBP = 103.87

യുക്മ റീജിയണൽ കലാമേളകൾക്ക് നോർത്ത് ഈസ്റ്റ് & സ്കോട്ട്ലൻഡ് റീജിയൻ കലാമേളയോടെ തുടക്കം; ന്യൂ കാസിലിൽ കലാമേളക്ക് മാൻ അസോസിയേഷൻ ആതിഥേയത്വം വഹിക്കും …

യുക്മ റീജിയണൽ കലാമേളകൾക്ക് നോർത്ത് ഈസ്റ്റ്   & സ്കോട്ട്ലൻഡ് റീജിയൻ കലാമേളയോടെ തുടക്കം;   ന്യൂ കാസിലിൽ  കലാമേളക്ക് മാൻ അസോസിയേഷൻ ആതിഥേയത്വം വഹിക്കും …

ഷൈമോൻ തോട്ടുങ്കൽ 

ന്യൂകാസിൽ:- യുക്മയുടെ ഈ വർഷത്തെ ദേശീയ കലാമേളയോടനുബന്ധിച്ചുള്ള റീജിയൺ കലാമേളകൾക്ക് നോർത്ത് ഈസ്റ് & സ്കോട്ട്ലൻഡ് കലാമേളയോടെ തുടക്കം കുറിക്കും. ഈ ഞായറാഴ്ച ന്യൂകാസിൽ ഫെനം ഇംഗ്ലീഷ് മാർട്ടയേർസ് ഹാളിൽ നടക്കുന്ന കലാമേള മലയാളി അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റ് (മാൻ) ആതിഥേയത്വം വഹിക്കും. യുക്മ നാഷണൽ വൈസ് പ്രസിഡൻറ് ഡോ. ദീപാ ജേക്കബ് കലാമേള ഉദ്ഘാടനം ചെയ്യും. മാൻ പ്രസിഡന്റ് ഷെല്ലി ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. മറ്റ് അസോസിയേഷൻ ഭാരവാഹികൾ ചടങ്ങിൽ സംബന്ധിക്കും.

റീജിയൻ നിലവിൽ വന്നതിന് ശേഷം ആദ്യമായാണ് എല്ലാ അസോസിയേഷനുകളെയും പങ്കെടുപ്പിച്ച് കൊണ്ട് കലാമേള സംഘടിപ്പിക്കുന്നത്. നോർത്ത് ഈസ്റ്റിൽ യുക്മയിലെ അംഗ അസോസിയേഷനുകളിൽ നിന്നുള്ള കലാകാരൻമാർ കലാമേളയിൽ പങ്കെടുക്കും.  ഉച്ചക്ക്  പതിനൊന്നരക്ക്     ആരംഭിക്കുന്ന കലാമേള വൈകുന്നേരം വരെ നീണ്ടു നിൽക്കും. കലാമേളയിൽ പങ്കെടുക്കുന്നവർക്ക് വേണ്ടി മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമായിരിക്കും. കലാമേളയുടെ  എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി യുക്മ പ്രതിനിധി  ജിജോ മാധവപ്പള്ളിൽ, വൈസ് പ്രസിഡന്റ് ജിബി ജോസ്, ട്രഷറർ എൽദോ പോൾ എന്നിവർ   അറിയിച്ചു.കലാമേള വിജയിപ്പിക്കുവാൻ എല്ലാവരുടേയും സഹകരണം ഉണ്ടാവണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധമെടുക:-

ഷെല്ലി ഫിലിപ്പ് -07429982338

ജിജോ മാധവപ്പള്ളിൽ – 07872 304168‬

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more