1 GBP = 103.81
breaking news

യുക്മ കലാമേളകൾക്ക് തുടക്കമായി; ന്യൂകാസിലിൽ നോർത്ത് ഈസ്റ്റ് ആൻഡ് സ്കോട്ലൻഡ് റീജിയണൽ കലാമേളയ്ക്ക് വർണ്ണാഭമായ സമാപനം…

യുക്മ  കലാമേളകൾക്ക്  തുടക്കമായി; ന്യൂകാസിലിൽ നോർത്ത് ഈസ്റ്റ് ആൻഡ് സ്കോട്ലൻഡ് റീജിയണൽ കലാമേളയ്ക്ക് വർണ്ണാഭമായ സമാപനം…
ഷൈമോൻ തോട്ടുങ്കൽ.
ന്യൂകാസിൽ:- യു കെ യിലെ പ്രവാസി മലയാളികളുടെ ദേശീയ കലാ മാമാങ്കത്തിന് കേളികൊട്ടുയർത്തി യുക്മയുടെ ദേശീയ കലാമേളയ്ക്ക് മുന്നോടിയായുള്ള ആദ്യ കലോത്സവം നോർത്ത് ഈസ്റ്റ് ആൻഡ് സ്കോട്ലൻഡ് റീജിയണൽ കലോത്സവത്തിന് ന്യൂ കാസിലിൽ വർണാഭമായ സമാപനം. ന്യൂകാസിൽ മാൻ അസോസിയേഷൻ ആതിഥേയത്വം അരുളിയ കലാമേളയിൽ യുക്മ അംഗങ്ങളായ നോർത്ത് ഈസ്റ്റിലെയും , സ്കോട്ലൻഡിലെയും വിവിധ മലയാളി അസോസിയേഷനുകൾ പങ്കെടുത്തു . ന്യൂകാസിൽ ഫെനം  ഇംഗ്ലീഷ് മാർട്ടയേർസ് ഹാളിൽ നടന്ന മുഴുദിന പരിപാടിയിൽ യുക്മയുടെ കലോത്സവ മാനുവൽ അനുസരിച്ചുള്ള വിവിധ ഇനങ്ങളിൽ നടന്ന മത്സരങ്ങളിൽ നിരവധി അംഗങ്ങൾ മാറ്റുരച്ചു.
വിവിധ വേദികളിലായി നടന്ന മത്സരങ്ങൾ രാവിലെ യുക്മ ദേശീയ ഉപാദ്ധ്യക്ഷ ഡോ. ദീപ ജേക്കബ് ഉത്‌ഘാടനം ചെയ്തു . മാൻ അസോസിയേഷൻ ഗവേർണിംഗ് ബോഡി ഗവർണർ ഷെല്ലി ഫിലിപ്പ് അധ്യക്ഷത വഹിച്ചു . ഷൈമോൻ തോട്ടുങ്കൽ സ്വാഗതം ആശംസിച്ച യോഗത്തിൽ യുക്മ പ്രതിനിധി ജിജോ മാധവപ്പള്ളിൽ , മാൻ അസോസിയേഷൻ രക്ഷാധികാരി വർഗീസ് തെനംകാല , സ്കോട്ലൻഡിൽ നിന്നുള്ള അസോസിയേഷനെ പ്രതിനിധീകരിച്ചെത്തിയ സുനിൽ ബേബി എന്നിവർ ആശംസകൾ അർപ്പിച്ചു. ജിബി ജോസ് വാഴക്കുളം യോഗത്തിനു നന്ദി അർപ്പിച്ചു. രാജു എബ്രഹാം, എൽദോ പോൾ, ഹണി  ബാബു, റോബിൻ പൗലോസ്,ആൻ സുനിൽ,  ഷേർളി ബിജു  എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.കലാമേളയിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി മലയാളി അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റ് (മാൻ) ചാമ്പ്യൻമാരായി. സ്കോട്ട്ലൻഡ് മലയാളി അസോസിയേഷൻ റണ്ണറപ്പ് ആയി.
മാൻ അസോസിയേഷൻ സ്പോർട്സ് ഡേയിൽ സമ്മാനാർഹരായവർക്കുള്ള സമ്മാനദാനവും പരിപാടിയോടനുബന്ധിച്ചു നൽകപ്പെട്ടു .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more