1 GBP = 104.11

യുക്മ മിഡ്ലാണ്ട്‌സ് റീജണൽ കായികമേള : BCMC ബര്‍മിംഗ്ഹാം ചാമ്പ്യന്മാര്‍…

യുക്മ മിഡ്ലാണ്ട്‌സ് റീജണൽ  കായികമേള : BCMC  ബര്‍മിംഗ്ഹാം ചാമ്പ്യന്മാര്‍…
സന്തോഷ്  തോമസ്
ജൂൺ 23  ശനിയാഴ്ച റെഡിച്ചില്‍ നടന്ന യുക്മ  മിഡ്ലാണ്ട്‌സ് റീജണൽ  കായികമേളയ്ക്ക് ആവേശകരമായ പരിസമാപ്‌തി.കായികമേളയിലെ  മിന്നുന്ന പ്രകടനത്തിലൂടെ  ബി സി  എം സി  ബർമിഗ്ഹാം രണ്ടാം തവണയും  ചാമ്പ്യൻമാര്‍ക്കുള്ള ബിജു തോമസ് മെമ്മോറിയൽ  എവറോളിംഗ്‌  ട്രോഫി  നിലനിർത്തി.
 കിഡ്‌സ്  വിഭാഗത്തിൽ   എഡ്വിൻ തോമസ്  (കെ സി എ റെഡിച്ച് )  ലിവിയ തോമസ് ( ബർമിഗ്ഹാം കേരളാ വേദി) എന്നിവരും , സബ്  ജൂനിയർ  വിഭാഗത്തിൽ ആഷിൻ ഷിജു  (ബർമിഗ്ഹാം) ജിയോൺ ജസ്റ്റിൻ (കെ സി എ റെഡിച് ) അനീഷ വിനു  (എസ് എം എ സ്റ്റോക്ക് ഓൺ ട്രെൻറ് ) എന്നിവരും ,  ജൂനിയർ വിഭാഗത്തിൽ  ജിഷ്യുവാ മാർട്ടിൻ (ബി സി  എം സി ബർമിഗ്ഹാം)ചാൻസിൽ സിറിൾ ( ബർമിഗ്ഹാം കേരളാ വേദി) ഷാരോൺ ടെറൻസ് (എസ് എം എ സ്റ്റോക്ക് ഓൺ ട്രെൻറ് ) എന്നിവരും സീനിയർ വിഭാഗത്തിൽ മെൽവിൻ ജോസ് (ഇ എം എ ഏർഡിങ്ടൺ )അനീഷ ജേക്കബ് (കെ സി എ റെഡിച് ) അഡൽറ്റ് വിഭാഗത്തിൽ ഷിജു ജോസ്  (ബി  എം സി ബർമിഗ്ഹാം) സിനിമോൾ തോമസ് (എസ് എം എ സ്റ്റോക്ക് ഓൺ ട്രെൻറ് ) എന്നിവരും, സൂപ്പർ സീനിയർ വിഭാഗത്തിൽ ടോമി അഗസ്റ്റിൻ (കെ സി എ റെഡിച് )   മേഴ്‌സി ജോൺസൻ  (കെ സി എ റെഡിച് ) എന്നിവരും  വ്യക്തിഗത  ചാമ്പ്യൻമാരായി .
പോയിന്‍റ്   നിലയില്‍  ഒന്നാം റണ്ണറപ്പ് സ്ഥാനം കെ സി എ   റെഡിച്ചും രണ്ടാം റണ്ണറപ്പ് സ്ഥാനം  എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റും കരസ്ഥമാക്കി.യുക്മ മിഡ്ലാണ്ട്സ് റീജണല്‍ കായിക മേളകളിലെ എക്കാലത്തെയും ആവേശമായ വടംവലി  മത്സരത്തില്‍ ഇത്തവണ    ബര്‍മിംഗ്ഹാം ഒന്നാം സ്ഥാനവും   റെഡിച്ച് രണ്ടാം സ്ഥാനവും   സ്റ്റോക്ക് ഓൺ ട്രെൻറ് മുന്നാം സ്ഥാനവും  സ്വന്തമാക്കി .
രാവിലെ  പതിനുന്നുമണിക്ക് യുക്മ ദേശീയ ജോയിൻറ് ട്രഷറർ ജയകുമാർ നായർ   ഉത്‌ഘാടനം ചെയ്ത  കായിക മേള വൈകിട്ട്  ഏഴു മണിവരെ നീണ്ടു നിന്നു. യുക്മ ദേശീയ അധ്യ ക്ഷൻ  മാമ്മൻ ഫിലിപ്പ്  സമാപന  സമ്മേളനത്തിൽ മുഖ്യഅതിഥി ആയിരുന്നു .യുക്മ ദേശീയ  സെക്രട്ടറി റോജിമോൻ  വറുഗീസ്,യുക്മ കേരളപൂരം വള്ളംകളി കൺവീനർ എബി സെബാസ്റ്റ്യൻ തുടങ്ങിയവർ വിവിധ സമയങ്ങളിൽ മത്സരാർത്ഥികൾക്ക് വിജയാശംസകൾ നേർന്നു.യുക്മ റീജണല്‍ പ്രസിഡണ്ട്  ഡിക്‌സ്  ജോർജ്, നാഷണല്‍ കമ്മറ്റി അംഗവും നാഷണല്‍ സ്‌പോർട് കോ ഓർഡിനേറ്ററുമായ സുരേഷ് കുമാർ, നാഷണല്‍  പിആർഒ  അനീഷ് ജോൺ , റീജണല്‍ സെക്രട്ടറി  സന്തോഷ് തോമസ് , വൈസ് പ്രസിഡണ്ട് ജോർജ്  മാത്യു ,ട്രഷറര്‍ പോൾ ജോസഫ്‌-ജോയിന്റ് ട്രഷറര്‍ സ്‌പോർട് കോ ഓർഡിനേറ്റർ എന്നി ചുമതലകൾ വഹിക്കുന്ന ഷിജു ജോസ് ,അനിൽ ജോസ് ആലനോലിക്കൽ-കെ സി എ റെഡിച് പ്രസിഡണ്ട് അഭിലാഷ് സേവ്യർ ,സെക്രട്ടറി ബെന്നി  വറുഗീസ്,  ട്രഷറര്‍  ജസ്റ്റിൻ ജോസഫ് , സ്‌പോർട് കോ ഓർഡിനേറ്റർ ജസ്റ്റിൻ മാത്യു , റെജി ജോർജ്  , ടോമി അഗസ്റ്റിൻ, അജി ജോസഫ് ,ജസ്റ്റിൻ മാത്യു , എൽസോ ജോസഫ് , പീറ്റർ ജോസഫ് ,സാബു ഫിലിപ്പ് , ജോർജ് ദേവസി ,ലിസമോൻ മാപ്രാണത് , തുടങ്ങിയവർ മത്സരങ്ങൾ നിയന്ത്രിച്ചപ്പോൾ ലയ്സൻ ജെയ്സൺ  നേതൃത്വം നൽകിയ വനിതകളുടെ സംഘം രജിസ്‌ട്രേഷൻ നടപടികൾക്കു  നേതൃത്വം നൾകി .
 റീജണല്‍ കായികമേളയിലെ  വിജയികൾക്ക്  എല്ലാവിധ  അഭിനന്ദനങ്ങളും  നേരുന്നതോടൊപ്പം  ദേശീയ കായികമേളയിലും മിന്നുന്ന വിജയം  ആവർത്തിക്കുവാനുള്ള ആശംസകള്‍ നേരുന്നതായും  റീജണൽ  കമ്മിറ്റിക്കുവേണ്ടി  പ്രസിഡണ്ട്  ഡിക്‌സ്  ജോർജ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more