1 GBP = 103.12

യുക്മ ദേശീയ കലാമാമാങ്കം കെങ്കേമമാക്കാൻ അരയും തലയും മുറുക്കി നോർത്ത് വെസ്റ്റ് റീജിയൺ……….. രാജ്യത്തിന്റെ നാലതിരുകളിൽനിന്നും വന്നെത്തുന്ന കലാ പ്രതിഭകളെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങി മാഞ്ചസ്റ്റർ….

യുക്മ ദേശീയ കലാമാമാങ്കം കെങ്കേമമാക്കാൻ അരയും തലയും മുറുക്കി നോർത്ത് വെസ്റ്റ് റീജിയൺ……….. രാജ്യത്തിന്റെ നാലതിരുകളിൽനിന്നും വന്നെത്തുന്ന കലാ പ്രതിഭകളെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങി മാഞ്ചസ്റ്റർ….
സജീഷ് ടോം 
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
പത്താമത് യുക്മ ദേശീയ കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ ചരിത്ര നഗരിയായ മാഞ്ചസ്റ്റർ തയ്യാറെടുത്തു കഴിഞ്ഞു. യുക്മ കലാമേളകളുടെ പത്തു വർഷത്തെ ഐതിഹാസിക യാത്രയിൽ ഇതാദ്യമായാണ് ദേശീയ മേളക്ക് അരങ്ങൊരുക്കാൻ മാഞ്ചസ്റ്ററിന് ഭാഗ്യം ലഭിച്ചിരിക്കുന്നത്.
മാഞ്ചസ്റ്റർ ഉൾപ്പെടുന്ന നോർത്ത് വെസ്റ്റ് റീജിയനാണ് ദേശീയ മേളയുടെ ആതിഥേയർ. അഡ്വ.ജാക്സൺ തോമസ് പ്രസിഡന്റും  സുരേഷ് നായർ സെക്രട്ടറിയും ബിജു പീറ്റർ ട്രഷററുമായിട്ടുള്ള റീജിയണൽ കമ്മറ്റി  അവസാനവട്ട തയ്യാറെടുപ്പുകളും പൂർത്തിയാക്കി യുക്മയുടെ  ചരിത്രത്തിൽ ഇടം നേടാൻ സജ്ജരായിക്കഴിഞ്ഞു. റീജിയണിലെ എല്ലാ അംഗ അസോസിയേഷൻ പ്രസിഡൻറുമാരെയും  റീജിയണൽ കമ്മറ്റി അംഗങ്ങളെയും ഉൾപ്പെടുത്തി റീജിയണൽ തലത്തിൽ രൂപീകരിച്ചിരിക്കുന്ന കോർഡിനേഷൻ കമ്മറ്റി, രാജ്യത്തിന്റെ  നാനാദിക്കിൽനിന്നും മാഞ്ചസ്റ്ററിലെത്തുന്ന ആയിരങ്ങളെ സ്വീകരിക്കുവാനും, സഹായിക്കുവാനും തയ്യാറായിക്കഴിഞ്ഞു.

യുക്മ ദേശീയ കലാമേള മാഞ്ചസ്റ്ററിൽ അരങ്ങേറ്റം കുറിക്കുമ്പോൾ മാഞ്ചസ്റ്ററിലെത്തിച്ചേരുന്ന കലാകാരൻമാരെയും കാണികളെയും സ്വീകരിക്കുവാനായി ആതിഥേയരായ യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റിയും റീജിയണിലെ അസോസിയേഷൻ ഭാരവാഹികളും സർവ്വ സജ്ജരായി ഒറ്റക്കെട്ടായി പ്രവർത്തിച്ചു വരുന്നു. അഡ്വ.  ജാക്സൻ തോമസ് നേതൃത്വം കൊടുക്കുന്ന നോർത്ത് വെസ്റ്റ് റീജിയന്റെ കമ്മിറ്റിയിൽ നാഷണൽ കമ്മിറ്റിയംഗം കുര്യൻ ജോർജ്, സെക്രട്ടറി സുരേഷ് നായർ, ട്രഷറർ ബിജു പീറ്റർ, വൈസ് പ്രസിന്റ് കെ.ഡി. ഷാജിമോൻ, ജോയിന്റ് സെക്രട്ടറി പുഷ്പരാജ് അമ്പലവയൽ, ജോയിന്റ് ട്രഷറർ ജോബി സൈമൺ, ആർട്സ് കോർഡിനേറ്റർ രാജീവ്, സ്പോർട്സ് കോർഡിനേറ്റർ ബിനുവർക്കി, മുൻ പ്രസിഡൻറും കലാമേള ഇവന്റ് കോർഡിനേറ്ററുമായ ഷീജോ വർഗ്ഗീസ്, മുൻ സെക്രട്ടറി തങ്കച്ചൻ എബ്രഹാം  തുടങ്ങിയവർ ഉൾപ്പെടുന്ന നേതൃത്വം കൈയ്യും മെയ്യും മറന്നാണ് പ്രവർത്തിച്ചു വരുന്നത്.   
റീജിയണിലെ അസോസിയേഷനുകൾക്ക് നേതൃത്വം നൽകുന്ന തമ്പി ജോസ് (ലിംക), അനീഷ് കുര്യൻ (എം.എം.എ), ബിജു.പി.മാണി (എം.എം.സി.എ),ലില്ലിക്കുട്ടി തോമസ്, (എസ്.എം.എ), ജിപ്സൻ ജോസഫ് (നോർമ), ഷാജി വരാക്കുടി (ഓൾഡാം), ബിജോയ് (റോച്ച്ഡെയ്ൽ), സോജി മോൾ തേവാരിൽ (ബോൾട്ടൻ), ഷൈജു (എം.എ.എസ്), കുര്യാക്കോസ് (ലിമ), സെബാസ്റ്റ്യൻ (എഫ്.ഒ.പി), ബിജു ജോസഫ് (എം.എ.പി), സുരേഷ് നായർ (വാമ), ജോഷി മാനുവൽ (വിഗൻ), തുടങ്ങിയവർ നയിക്കുന്ന  അംഗ  അസോസിയേഷനുകളുടെ കൂടെ പിന്തുണയോടെയാണ് ദേശീയ കലാമേളയുടെ വിജയം ഉറപ്പുവരുത്തുന്നത്.
ഏവരേയും മാഞ്ചസ്റ്ററിലെ ദേശീയ കലാമേള നടക്കുന്ന പാർസ് വുഡ് സ്കൂളിലെ ശ്രീദേവി നഗറിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
സ്കൂളിന്റെ വിലാസം:-
Parrs wood High School & Sixth Form,
Wilmslow Road,
Manchester,
M20 5PG.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more