1 GBP = 103.76

പതിനൊന്നാമത് യുക്മ ദേശീയ വെർച്വൽ കലാമേള എസ് പി ബി വെർച്വൽ നഗറിൽ ഇന്ന് കിഡ്സ് വിഭാഗം മത്സരങ്ങൾ……. പ്രവാസി ലോകത്തിന് അത്ഭുതം വിതറി വൈകുന്നേരം 5 മുതൽ യുക്മ ഫെയ്സ് ബുക്ക് പേജിലൂടെ…..

പതിനൊന്നാമത് യുക്മ ദേശീയ വെർച്വൽ കലാമേള എസ് പി ബി വെർച്വൽ നഗറിൽ ഇന്ന് കിഡ്സ് വിഭാഗം മത്സരങ്ങൾ……. പ്രവാസി ലോകത്തിന് അത്ഭുതം വിതറി വൈകുന്നേരം 5 മുതൽ യുക്മ ഫെയ്സ് ബുക്ക് പേജിലൂടെ…..

സജീഷ് ടോം 

(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

സുപ്രസിദ്ധ ചെണ്ടമേളം വിദ്വാൻ  പത്മശ്രീ പെരുവനം കുട്ടൻ മാരാരുടെ  പുകൾപെറ്റ മേളപ്പെരുമയിൽ  ഉദ്ഘാടനം ചെയ്യപ്പെട്ട പതിനൊന്നാമത് യുക്മ ദേശീയ വെർച്വൽ കലാമേളയിൽ ഇന്ന് വെള്ളിയാഴ്ച (18/12/20) വൈകുന്നേരം 5 മുതൽ 9 വരെ കിഡ്സ്സ് വിഭാഗത്തിലെ മത്സരങ്ങൾ അരങ്ങേറും. കിഡ്സ് വിഭാഗത്തിലെ മത്സരങ്ങളായ സോളോ സോംഗ്, സ്റ്റോറി ടെല്ലിംഗ്, സിനിമാറ്റിക് ഡാൻസ്  എന്നിവയാണ് യുക്മയുടെ ഒദ്യോഗിക ഫെയ്സ് ബുക്ക് പേജായ UUKMA യിലൂടെ സംപ്രേക്ഷണം ചെയ്യുന്നത്.

യശഃശരീരനായ സംഗീത ചക്രവർത്തി എസ് ബി ബാലസുബ്രഹ്മണ്യത്തിന് ആദരവ് അർപ്പിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ നാമധേയത്വത്തിലുള്ള എസ് പി ബി വെർച്വൽ നഗറിലാണ് പതിനൊന്നാമത് യുക്മ ദേശീയ കലാമേള അരങ്ങേറുന്നത്.  യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജായ UUKMA യിലൂടെയാണ് മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യപ്പെടുന്നത്. വിവിധ കാറ്റഗറികളിലും വ്യത്യസ്ത ഇനങ്ങളിലുമായി അഞ്ഞൂറിലേറെ മത്സരാർത്ഥികളാണ് കലാമേളയിൽ മാറ്റുരക്കുന്നത്.

ഉദ്ഘാടന ചടങ്ങിന് ശേഷം സബ് ജൂനിയേർസ് ഭരതനാട്യത്തോടുകൂടി ആരംഭിച്ച മത്സരങ്ങളുടെ തുടർച്ചയായാണ് ഇന്ന് വെള്ളി (18/12/20) കിഡ്സ് വിഭാഗത്തിലെ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യുന്നത്.  തുടർന്നുള്ള ദിവസങ്ങളിലും വൈകുന്നേരം 5 മണി മുതൽ മത്സരങ്ങൾ യുക്മ ഫെയ്സ് ബുക്ക് പേജിലൂടെ സപ്രേക്ഷണം ചെയ്യുന്നതാണ്. നാളെ ശനിയാഴ്ച (19/12/20) സീനിയേഴ്സ് വിഭാഗത്തിലെ മത്സരങ്ങളും സംപ്രേക്ഷണം ചെയ്യുന്നതാണ്.

2021 ജനുവരി 2  ശനിയാഴ്ച യുക്മ സംഘടിപ്പിച്ചിരിക്കുന്ന പുതുവത്സര ആഘോഷ പരിപാടിയിൽ ദേശീയ കലാമേളയുടെ സമാപനവും ഫല പ്രഖ്യാപനങ്ങളും സമ്മാന വിതരണവും നടത്തുവാൻ കഴിയുന്ന രീതിയിലാണ് കലാമേളയുടെ ക്രമീകരണങ്ങൾ പുരോഗമിക്കുന്നത്.
വെർച്വൽ പ്ലാറ്റ്‌ഫോമിന്റെ സാധ്യതകളും വെല്ലുവിളികളും ഏറ്റെടുത്തുകൊണ്ട് യുക്മ നടത്തുന്ന ദേശീയ കലാമേള നിങ്ങളുടെ സ്വീകരണ മുറികളിലേക്കെത്തുമ്പോൾ, അതിനെ സഹർഷം ഏറ്റെടുക്കണമെന്നും മത്സരാർത്ഥികളെ ഹൃദയപൂർവ്വം പ്രോത്സാഹിപ്പിക്കണമെന്നും യുക്മ ദേശീയ നിർവ്വാഹക സമിതിക്ക് വേണ്ടി ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് അഭ്യർത്ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more