1 GBP = 103.12

പ്രവാസി ലോകത്തിന് അത്ഭുതവും ആവേശവും വാരി വിതറി യുക്മ കലാമേളയിൽ ഇന്ന് വൈകുന്നേരം 5 മുതൽ സീനിയേഴ്സ് മത്സരങ്ങൾ….. പതിനൊന്നാമത് യുക്മ ദേശീയ കലാമേള എസ് പി ബി വെർച്വൽ നഗറിൽ……

പ്രവാസി ലോകത്തിന് അത്ഭുതവും ആവേശവും വാരി വിതറി യുക്മ കലാമേളയിൽ ഇന്ന് വൈകുന്നേരം 5 മുതൽ സീനിയേഴ്സ് മത്സരങ്ങൾ….. പതിനൊന്നാമത് യുക്മ ദേശീയ  കലാമേള എസ് പി ബി വെർച്വൽ നഗറിൽ……

സജീഷ് ടോം 
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

പ്രവാസി ലോകത്തിന് അത്ഭുതവും ആവേശവും വാരി വിതറി യുക്മ കലാമേളയുടെ മത്സരങ്ങൾ പുരോഗമിക്കുന്നു. ഇന്ന് വൈകുന്നേരം 5 മുതൽ സീനിയേഴ്സ് മത്സരങ്ങളാണ് സംപ്രേക്ഷണം ചെയ്യുന്നത്. പതിനൊന്നാമത് യുക്മ ദേശീയ  കലാമേള അനശ്വര കലാകാരനും ബഹുമുഖപ്രതിഭയുമായ എസ് പി ബാലസുബ്രഹ്മണ്യത്തിന് ആദരവ് അർപ്പിച്ച്  അദ്ദേഹത്തിൻ്റെ നാമധേയത്തിലുള്ള വെർച്വൽ നഗറിൽ സീനിയർ വിഭാഗത്തിലെ ഭരതനാട്യം, സോളോ സോംഗ്, പദ്യപാരായണം എന്നീ മത്സരങ്ങളാണ് ഇന്ന് വൈകുന്നേരം 5 മുതൽ 9 വരെയുള്ള സമയം യുക്മയുടെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജായ UUKMA യിലൂടെ സംപ്രേക്ഷണം ചെയ്യുന്നത്.

സുപ്രസിദ്ധ ചെണ്ടമേളം വിദ്വാൻ  പത്മശ്രീ പെരുവനം കുട്ടൻ മാരാരുടെ  പുകൾപെറ്റ മേളപ്പെരുമയിൽ  ഉദ്ഘാടനം ചെയ്യപ്പെട്ട പതിനൊന്നാമത് യുക്മ ദേശീയ വെർച്വൽ കലാമേളയുടെ മൂന്നാം ദിവസം ഭാഗം രണ്ടിൽ ഇന്ന് ശനിയാഴ്ച (19/12/20) വൈകുന്നേരം 5 മുതൽ 9 വരെ സീനിയർ വിഭാഗത്തിലെ മത്സരങ്ങൾ അരങ്ങേറും. 

ഇന്ന് വൈകുന്നേരം 5 മുതൽ 8 വരെയാണ് സീനിയർ വിഭാഗത്തിലെ മത്സരങ്ങളായ ഭരതനാട്യം, സോളോ സോംഗ്, പദ്യപാരായണം  എന്നിവയാണ് യുക്മയുടെ ഒദ്യോഗിക ഫെയ്സ് ബുക്ക് പേജായ UUKMA യിലൂടെ സംപ്രേക്ഷണം ചെയ്യുന്നത്.

യശഃശരീരനായ സംഗീത ചക്രവർത്തി എസ് ബി ബാലസുബ്രഹ്മണ്യത്തിന് ആദരവ് അർപ്പിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ നാമധേയത്വത്തിലുള്ള എസ് പി ബി വെർച്വൽ നഗറിലാണ് പതിനൊന്നാമത് യുക്മ ദേശീയ കലാമേള അരങ്ങേറുന്നത്.  യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജായ UUKMA യിലൂടെയാണ് മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യപ്പെടുന്നത്. വിവിധ കാറ്റഗറികളിലും വ്യത്യസ്ത ഇനങ്ങളിലുമായി അഞ്ഞൂറിലേറെ മത്സരാർത്ഥികളാണ് കലാമേളയിൽ മാറ്റുരക്കുന്നത്.

ഉദ്ഘാടന ചടങ്ങിന് ശേഷം സബ് ജൂനിയേർസ് ഭരതനാട്യത്തോടുകൂടി ആരംഭിച്ച മത്സരങ്ങളുടെ തുടർച്ചയായാണ് ഇന്ന് ശനി (19/12/20) സീനിയർ വിഭാഗത്തിലെ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യുന്നത്.  നാളെ ഞായർ (20/12/20) വൈകുന്നേരം 5 മണി മുതൽ സീനിയർ വിഭാഗത്തിലെ ബാക്കി മത്സരങ്ങളും, ജൂനിയർ വിഭാഗത്തിലെ മത്സരങ്ങൾ ആരംഭിക്കുന്നതുമാണ്. യുക്മ ഫെയ്സ് ബുക്ക് പേജിലൂടെ സപ്രേക്ഷണം ചെയ്യുന്നതാണ്.

2021 ജനുവരി 2  ശനിയാഴ്ച യുക്മ സംഘടിപ്പിച്ചിരിക്കുന്ന പുതുവത്സര ആഘോഷ പരിപാടിയിൽ ദേശീയ കലാമേളയുടെ സമാപനവും ഫല പ്രഖ്യാപനങ്ങളും സമ്മാന വിതരണവും നടത്തുവാൻ കഴിയുന്ന രീതിയിലാണ് കലാമേളയുടെ ക്രമീകരണങ്ങൾ പുരോഗമിക്കുന്നത്.

വെർച്വൽ പ്ലാറ്റ്‌ഫോമിന്റെ സാധ്യതകളും വെല്ലുവിളികളും ഏറ്റെടുത്തുകൊണ്ട് യുക്മ നടത്തുന്ന ദേശീയ കലാമേള നിങ്ങളുടെ സ്വീകരണ മുറികളിലേക്കെത്തുമ്പോൾ, അതിനെ സഹർഷം ഏറ്റെടുക്കണമെന്നും മത്സരാർത്ഥികളെ ഹൃദയപൂർവ്വം പ്രോത്സാഹിപ്പിക്കണമെന്നും യുക്മ ദേശീയ നിർവ്വാഹക സമിതിക്ക് വേണ്ടി ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് അഭ്യർത്ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more