1 GBP = 103.70

യുക്മ ഫാമിലി ഫെസ്റ്റ് ഒരുക്കങ്ങൾ പുരോഗമിക്കുന്നു…….. റീജിയണൽതല ഓർഗനൈസിംഗ് കമ്മറ്റി നിലവിൽ വന്നു……… അവാർഡുനാമനിർദ്ദേശങ്ങൾക്കും ക്വട്ടേഷനുകൾ സമർപ്പിക്കുന്നതിനുമുള്ള അവസാന തീയതി ഡിസംബർ 31….

യുക്മ ഫാമിലി ഫെസ്റ്റ് ഒരുക്കങ്ങൾ പുരോഗമിക്കുന്നു…….. റീജിയണൽതല ഓർഗനൈസിംഗ് കമ്മറ്റി നിലവിൽ വന്നു……… അവാർഡുനാമനിർദ്ദേശങ്ങൾക്കും ക്വട്ടേഷനുകൾ സമർപ്പിക്കുന്നതിനുമുള്ള അവസാന തീയതി ഡിസംബർ 31….
തങ്കച്ചൻ എബ്രഹാം 
(നോർത്ത് വെസ്റ്റ് റീജിയണൽ സെക്രട്ടറി)
പ്രസിദ്ധമായ മാഞ്ചസ്റ്റർ ഫോറം സെന്ററിൽ വച്ച് സംഘടിപ്പിക്കുന്ന നാലാമത് യുക്മ നാഷണൽ ഫാമിലി ഫെസ്റ്റിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. യുക്മ പ്രസിഡന്റ് മാമ്മൻ ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ നടന്ന നാഷണൽ- റീജിയണൽ- അസോസിയേഷൻ പ്രതിനിധികളുടെ യോഗം യുക്മ ഫെസ്റ്റ് വിജയിപ്പിക്കുന്നതിന് ആവശ്യമായ പരിപാടികൾ ആവിഷ്കരിച്ചു. ആതിഥേയരായ യുക്മ നോർത്ത് വെസ്റ്റ് റീജിയണിലെ പ്രധാന ഭാരവാഹികളെയും, റീജിയണിലെ  യുക്മഅംഗഅസോസിയേഷനുകളുടെ പ്രസിഡൻറുമാരെയും ഉൾപ്പെടുത്തി റീജിയണൽ തലത്തിൽ ഓർഗനൈസിംഗ് കമ്മിറ്റിയെ തിരഞ്ഞെടുക്കുവാൻ യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറി സിന്ധു ഉണ്ണിയെ പ്രസ്തുത യോഗം ചുമതലപ്പെടുത്തി.
യോഗത്തിൽ നാഷണൽ ട്രഷററും യുക്മ ഫെസ്റ്റ് ജനറൽ കൺവീനറുമായ അലക്സ് വർഗീസ്, നാഷണൽ ജോയിന്റ് സെക്രട്ടറി സിന്ധു ഉണ്ണി, നാഷണൽ ജോയിന്റ് ട്രഷറർ ജയകുമാർ നായർ, നാഷണൽ കമ്മിറ്റിയംഗം സുരേഷ് കുമാർ, യുക്മ സംസ്കാരിക വേദി കൺവീനർ ഡോ.സിബി വേകത്താനം, റീജിയൺ ജോയിൻറ് സെക്രട്ടറി ഹരികുമാർ.പി.കെ, വിവിധ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.
റീജിയണൽ പ്രസിഡന്റ് ഷീജോ വർഗീസ്, സെക്രട്ടറി തങ്കച്ചൻ എബ്രഹാം,ട്രഷറർ രഞ്ജിത്ത് ഗണേഷ്, അസോസിയേഷൻ പ്രസിഡന്റുമാരായ ഹരികുമാർ പി. കെ (എം.എം.സി.എ), വിൽസൻ മാത്യു (എം.എം.എ), ജാക്സൻ തോമസ് (എസ്.എം.എ.),  ജോണി കണിവേലിൽ ( ബി.എം എ ), ഫിലിപ്പ് മാത്യു ( ലിംകാ), ടോം ജോസ് തടിയമ്പാട് (ലിമ), രാകേഷ് ജോർജ് (റോച്ച്ഡെയൽ), സനിൽ ബാലകൃഷ്ണൻ (നോർമ), സുരേഷ് നായർ (വാറിംഗ്ടൺ), ഷിബു ജോൺ (വിഗൻ), സെബാസ്റ്റ്യൻ ജോസഫ് (എഫ്.ഒ.പ്രെസ്റ്റൺ), മനു ചെറിയാൻ (ഓൾഡാം), പ്രിൻസ് (എം.എ. പ്രെസ്റ്റൺ) എന്നിവരെ ഉൾപ്പെടുത്തിയാണ് റീജിയണൽതല ഓർഗനൈസിംഗ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.
മികച്ച യുക്മ റീജിയണുകൾ, 120 അംഗ അസോസിയേഷനുകളിൽനിന്നുള്ള കേമന്മാരായ അസോസിയേഷനുകൾ, എ – ലെവൽ, ജി സി എസ് ഇ  തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയം നേടിയ മിടുക്കരായ മലയാളി വിദ്യാർത്ഥികൾ, യു കെ പൊതു സമൂഹത്തിലെ ശ്രദ്ധേയരായ വ്യക്തികൾ തുടങ്ങി നിരവധി പ്രതിഭകളെ ആദരിക്കാനുള്ള വേദികൂടിയാകും യുക്മ ഫെസ്റ്റ് 2019. യുക്മ കലാമേളകളിലെ വിജയികളുടെ കലാപ്രകടനങ്ങൾ, മാജിക് ഷോ എന്നിങ്ങനെ നിരവധിയായ കലാപരിപാടികൾ യുക്മ ഫെസ്റ്റിന് മാറ്റുകൂട്ടും.
വിഥിൻഷോ ഫോറം സെൻററിൽ രാവിലെ പത്തിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ യുക്മ ദേശീയ – റീജിയണൽ ഭാരവാഹികളും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കും. ഉദ്ഘാടനത്തിന് ശേഷം ഇടവേളകളില്ലാതെ അവാർഡ് ദാനങ്ങളും, കലാപരിപാടികളുമായി രാത്രി 10 മണിവരെ നടക്കുന്ന “നോൺ സ്റ്റോപ്പ് പ്രോഗ്രാ”മുകൾ, മാഞ്ചസ്റ്റർ കണ്ടിട്ടുള്ളതിൽവച്ചു ഏറ്റവും ആകർഷകമായ മലയാളി പരിപാടികളിൽ ഒന്നായി യുക്മ  ദേശീയ കുടുംബ സംഗമത്തെ മാറ്റും എന്നതിൽ സംശയമില്ല. യുക്മയുടെ മെഗാ സമ്മാന പദ്ധതിയായ യു-ഗ്രാന്റ് ലോട്ടറിയുടെ നറുക്കെടുപ്പും യുക്മ ഫെസ്റ്റ് വേദിയിൽ നടക്കും.

 

ജനുവരി 19ന് വിഥിൻഷോ ഫോറം സെൻററിൽ നടക്കുന്ന യുക്മ ഫാമിലി ഫെസ്റ്റിൽ വിവിധ ഭക്ഷണ സ്റ്റാളുകൾ ഇടുന്നതിനും, ലൈറ്റ് & സൗണ്ട് ക്രമീകരണങ്ങൾക്കുമുള്ള  ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ഡിസംബർ 31ന് മുൻപായി, യുക്മ ഫെസ്റ്റ് ജനറൽ കൺവീനർ അലക്സ് വർഗീസിനെയോ (07985641921) നോർത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് ഷീജോ വർഗീസിനെയോ (07852931287) ബന്ധപ്പെടേണ്ടതാണ്. നേരത്തെ പ്രഖ്യാപിച്ചത് പ്രകാരം അവാർഡ് നാമനിർദ്ദേശങ്ങൾക്കുള്ള അവസാന തീയതിയും ഡിസംബർ 31 തന്നെ ആയിരിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more