1 GBP = 103.87

യുക്മ അവാർഡുകൾക്ക് അപേക്ഷകൾ ക്ഷണിക്കുന്നു; അവാർഡുകൾ വിതരണം ചെയ്യുന്നത് ജനുവരി 19ന് മാഞ്ചസ്റ്ററിൽ യുക്മ ഫെസ്റ്റ് വേദിയിൽ…

യുക്മ അവാർഡുകൾക്ക് അപേക്ഷകൾ ക്ഷണിക്കുന്നു; അവാർഡുകൾ വിതരണം ചെയ്യുന്നത് ജനുവരി 19ന് മാഞ്ചസ്റ്ററിൽ യുക്മ ഫെസ്റ്റ് വേദിയിൽ…
സജീഷ് ടോം (യുക്മ പി ആർ ഒ)
മാഞ്ചസ്റ്റർ:- നാലാമത് യുക്മ ദേശീയ കുടുംബ സംഗമം ജനുവരി 19 ശനിയാഴ്ച മാഞ്ചസ്റ്ററിലെ പ്രസിദ്ധമായ വിഥിൻഷോ ഫോറം സെന്റ്ററിൽ നടക്കും.2016, 2017, 2018 വർഷങ്ങളിലെ പ്രകടനങ്ങളെ അടിസ്ഥാനമാക്കി നൽകുന്ന അവാർഡ് നൈറ്റാണ് ഇത്തവണത്തെ യുക്മ ഫെസ്റ്റിലെ ഒരു മുഖ്യ പരിപാടി. മികച്ച റീജിയനുകൾക്കും  അസോസിയേഷനുകൾക്കും വ്യക്തിഗത അവാർഡുകൾക്കുമൊപ്പം  ഈ വർഷം ജി.സി.എസ്.ഇ, എ ലെവൽ തുടങ്ങിയ പരീക്ഷകളിലെ ഉന്നത വിജയം നേടിയ കുട്ടികൾക്കായി യുക്മ യൂത്ത് ഏർപ്പെടുത്തിയ അവാർഡുകളും സമൂഹത്തിൽ മികവാർന്നതും അംഗീകാരം നേടിയവരുമായരെയും ഈ വർഷം അവാർഡിന് പരിഗണിക്കുമെന്ന് യുക്മ നാഷണൽ കമ്മിറ്റി അറിയിച്ചു.
  പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് നേതൃത്വം നൽകുന്ന ദേശീയ കമ്മറ്റിയുടെ അവസാനത്തെ പൊതുപരിപാടിയായ “യുക്മ ഫാമിലി ഫെസ്റ്റ് 2019″  കഴിഞ്ഞ യുക്മ ഫെസ്റ്റ് 2016-ൽ നടന്നതിന് ശേഷം  യുക്മയുമായി  സഹകരിച്ചു പ്രവർത്തിക്കുന്ന എല്ലാ യുക്മ കുടുംബാംഗങ്ങളും ഒത്തുചേരുന്ന ആകർഷകമായ മുഴുദിന പരിപാടിയായിട്ടാണ് ഫാമിലി ഫെസ്റ്റ് വിഭാവനം ചെയ്തിരിക്കുന്നത്.
മികച്ച യുക്മ റീജിയണുകൾ, 120 അംഗ അസോസിയേഷനുകളിൽ നിന്നുള്ള കേമന്മാരായ അസോസിയേഷനുകൾ, എ – ലെവൽ, ജി.സി.എസ്.ഇ  തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയം നേടിയ മിടുക്കരായ മലയാളി വിദ്യാർത്ഥികൾ, യു കെ പൊതു സമൂഹത്തിലെ ശ്രദ്ധേയരായ വ്യക്തികൾ തുടങ്ങി നിരവധി പ്രതിഭകളെ ആദരിക്കാനുള്ള വേദി കൂടിയാകും യുക്മ ഫെസ്റ്റ് 2019. യുക്മ കലാമേളകളിലെ വിജയികളുടെ കലാപ്രകടനങ്ങൾ, മാജിക് ഷോ, നാടകം, കോമഡി, കീബോർഡ് മാജിക് എന്നിങ്ങനെ നിരവധിയായ കലാപരിപാടികൾ യുക്മ ഫെസ്റ്റിന് മാറ്റുകൂട്ടും.
വിഥിൻഷോ ഫോറം സെൻററിൽ രാവിലെ പത്തിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ യുക്മ ദേശീയ – റീജിയണൽ ഭാരവാഹികളും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കും. ഉദ്ഘാടനത്തിന് ശേഷം ഇടവേളകളില്ലാതെ അവാർഡ് ദാനങ്ങളും, കലാപരിപാടികളുമായി രാത്രി 10 മണിവരെ നീളുന്ന നോൺ സ്റ്റോപ്പ് പ്രോഗ്രാമുകൾ മാഞ്ചസ്റ്റർ കണ്ടിട്ടുള്ളതിൽവച്ചു ഏറ്റവും ആകർഷകമായ മലയാളി പരിപാടികളിൽ ഒന്നായി യുക്മ  ദേശീയ കുടുംബ സംഗമത്തെ മാറ്റും എന്നതിൽ സംശയമില്ല.
യുക്മയുടെ മെഗാ സമ്മാന പദ്ധതിയായ യു-ഗ്രാന്റ് ലോട്ടറിയുടെ നറുക്കെടുപ്പും യുക്മ ഫെസ്റ്റ് വേദിയിൽ നടക്കും.  യുകെയിലെ പ്രമുഖ ബിസിനസ് സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവ്വീസസ് സ്പോൺസർ ചെയ്യുന്ന ബ്രാൻഡ് ന്യൂ ടൊയോട്ടാ ഐഗോയുടെയും 30 ഗ്രാം സ്വർണനാണയങ്ങളുടെയും അവകാശികളെ കണ്ടെത്തുന്നതും യുക്മ ഫെസ്റ്റിന്റെ വേദിയിൽ വച്ച് ആയിരിക്കും.
ദേശീയ യുക്മ ഫെസ്റ്റ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി ജനറൽ കൺവീനർ അലക്സ് വർഗീസുമായി ബന്ധപ്പെടേണ്ടതാണ് (07985641921). യുക്മ ഫെസ്റ്റിന്റെ വിജയത്തിനായി എല്ലാ യു കെ മലയാളികളുടെയും സഹകരണങ്ങൾ ഉണ്ടാകണമെന്ന് യുക്മ ദേശീയ കമ്മറ്റി അഭ്യർത്ഥിച്ചു.
യുക്മ   അവാർഡിനുള്ള പരിഗണനകൾ സംബന്ധിച്ച വിവരങ്ങൾ യുക്മ സെക്രട്ടറി ഇ മെയിൽ മുഖേന റീജിയണൽ, അസോസിയേഷൻ നേതൃത്വത്തെ അറിയിക്കുന്നതാണ്.
യുക്മ അവാർഡിനുള്ള പരിഗണനകൾ   താഴെ പറയുന്ന ഇമെയിലിലേക്ക് അയക്കേണ്ടതാണ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more