1 GBP = 104.27
breaking news

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ കലാമേള ഒക്ടോബർ 6 ന്; ബാസിൽഡൺ മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കും…

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ കലാമേള ഒക്ടോബർ 6 ന്; ബാസിൽഡൺ മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കും…

റജി നന്തികാട്ട് (പി. ആർ. ഒ; യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ)

യുക്മയുടെ പ്രബല റീജിയനുകളിൽ ഒന്നായ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ 2018 ലെ കലാമേള ഒക്ടോബർ 6 ന് ബാസിൽഡണിൽ വച്ചു നടത്തപ്പെടും. ബാസിൽഡൺ മലയാളി അസ്സിസിയേഷൻ ആതിഥേയത്വം വഹിക്കുന്ന കലാമേളയ്ക്ക് വേദിയാകുന്നത് ദി ജെയിംസ് ഹോൺസ്‌ബി സ്കൂൾ ആണ്.വിപുലമായ സൗകര്യങ്ങൾ ഉള്ള സ്കൂളിന്റെ പല വേദികളിലായി മത്സരങ്ങൾ അരങ്ങേറും.കലാമേള മുൻ വർഷങ്ങളിലെ പോലെ വൻ വിജയമാകുന്നതിന് വേണ്ടി റീജിയൻ ഭാരവാഹികളോടൊപ്പം ബാസിൽഡൺ മലയാളി അസോസിയേഷൻ ഭാരവാഹികളും അംഗങ്ങളും പ്രവർത്തനം തുടങ്ങിയതായി റീജിയൻ പ്രസിഡണ്ട് ബാബു മങ്കുഴിയിൽ അറിയിച്ചു.
യുക്മ നാഷണൽ കമ്മറ്റി പുറത്തിറക്കിയ പരിഷ്കരിച്ച കലാമേള ഇ മാന്വൽ അനുസരിച്ചായിരിക്കും മൽസരങ്ങൾ നടക്കുക.
കലാമേള നിബന്ധനകൾ അടങ്ങിയ ഇ മാന്വൽ ഇതിനോടകം എല്ലാ അംഗ അസ്സോസിയേഷനുകൾക്കും അയച്ചു കൊടുത്തിട്ടുണ്ട്.
വിശാലമായ കാർ പാർക്കിങ് സൗകര്യങ്ങൾ, മത്സരാർത്ഥികൾക്കും കാണികൾക്കും വേണ്ടി മുഴുവൻ സമയം പ്രവർത്തിക്കുന്ന ഭക്ഷണശാല എന്നിവയും കലാമേളയോടനുബന്ധിച്ചു ഒരുക്കിയിട്ടുണ്ട്.

കലാമേളയിൽ കൂടുതൽ മത്സരാർത്ഥികളെ പങ്കെടുപ്പിച്ചു കലാമേള ഒരു വൻവിജയമാക്കുവാൻ ഓരോ അംഗ അസോസിയേഷനുകളും ശ്രമിക്കണമെന്ന് യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ എക്സിക്യൂട്ടീവ് കമ്മറ്റി അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക് റീജിയൻ സെക്രട്ടറി ജോജോ തെരുവനുമായി ( 07753329563 ) ബന്ധപ്പെടാവുന്നതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more