1 GBP = 103.21

യുക്മ ചാരിറ്റി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ മാനസികാരോഗ്യ പ്രശ്‌നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്ന ലൈവ് കൗൺസിലിംഗ് പ്രോഗ്രാം “ഉയിർ” യുക്മ പേജിലൂടെ ഇന്ന് 09/09/20 ബുധനാഴ്ച…. മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് പ്രശസ്ത സൈക്യാട്രി വിദഗ്ദൻ ഡോക്ടർ ചെറിയാൻ സെബാസ്റ്റ്യൻ മറുപടി നല്കുന്നു…. യുകെയിൽ ഇദംംപ്രദമായി ഡോക്ടറോട് നേരിട്ട് ഫോണിലൂടെയും പ്രശ്ന പരിഹാരം തേടാവുന്ന അവസരം പരമാവധി പ്രയോജനപ്പെടുത്തുക….

യുക്മ ചാരിറ്റി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ മാനസികാരോഗ്യ പ്രശ്‌നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്ന  ലൈവ് കൗൺസിലിംഗ് പ്രോഗ്രാം  “ഉയിർ”   യുക്മ പേജിലൂടെ ഇന്ന്  09/09/20 ബുധനാഴ്ച…. മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് പ്രശസ്ത  സൈക്യാട്രി വിദഗ്ദൻ  ഡോക്ടർ ചെറിയാൻ സെബാസ്റ്റ്യൻ  മറുപടി നല്കുന്നു…. യുകെയിൽ ഇദംംപ്രദമായി ഡോക്ടറോട് നേരിട്ട് ഫോണിലൂടെയും പ്രശ്ന പരിഹാരം തേടാവുന്ന അവസരം പരമാവധി പ്രയോജനപ്പെടുത്തുക….

ഷാജി തോമസ്

(യുക്മ ചാരിറ്റി ഫൗണ്ടേഷൻ)

യുക്മ ചാരിറ്റി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ മാനസികാരോഗ്യ പ്രശ്‌നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്ന  ലൈവ് കൗൺസിലിംഗ് പ്രോഗ്രാം  “ഉയിർ”   യുക്മ പേജിലൂടെ ഇന്ന്  ബുധനാഴ്ച (09/09/2020) ഉണ്ടായിരിക്കുന്നതാണ്. മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് പ്രശസ്ത  സൈക്യാട്രിസ്റ്റ്  ഡോക്ടർ ചെറിയാൻ സെബാസ്റ്റ്യൻ  മറുപടി നല്കുന്നതായിരിക്കും. യുകെയിൽ ഇദംംപ്രദമായി യുക്മ സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയിൽ  വൈകുന്നേരം 7 മുതൽ 8 വരെയുള്ള സമയം ഡോക്ടറോട് നേരിട്ട് ഫോണിലൂടെ വിളിച്ചും പ്രശ്ന പരിഹാരം തേടാവുന്നതാണ്. നമുക്കിടയിലുള്ള ചെറുതും വലുതുമായ മാനസിക പ്രശ്‌നങ്ങളും പിരിമുറക്കങ്ങളും പരിഹരിച്ച് ഊഷ്മളമായ കുടുംബ ജീവിതം പടുത്തുയർത്തുവാൻ ലഭിക്കുന്ന അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

യുക്മ ചാരിറ്റി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ    “ഉയിർ” ൻ്റെ ലൈവ് കൗൺസിലിംഗ് ഇന്ന് ബുധൻ (09/09/20) വൈകുന്നേരം 7 PM മുതൽ യുക്മ പേജിലൂടെ ആയിരിക്കും  നടക്കുന്നത്. കഴിഞ്ഞ ഒരു മാസമായി നടന്നു വരുന്ന ഈ പ്രതിവാര പരിപാടിയിൽ പങ്കെടുത്ത് വളരെയധികം പേർ തങ്ങളുടെ ചെറുതും വലുതുമായ മാനസിക പ്രശ്നങ്ങൾക്ക്  പരിഹാരം നേടിയെന്നത് ഈ പ്രോഗ്രാമിൻ്റെ  പ്രസക്തി വർദ്ധിപ്പിക്കുന്നു.   യുക്മ ചാരിറ്റി ഫൗണ്ടേഷൻ യുകെ മലയാളി സമൂഹത്തിലെ കുടുംംബങ്ങളിൽ  ഉണ്ടാകുന്ന ചെറുതും വലുതുമായ  മാനസികാരോഗ്യ  പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനും അതുവഴി കുടുംബങ്ങളിലും കുടുംബ ബന്ധങ്ങളിലും പുത്തനുണർവ് ഉണ്ടാകുവാൻ ലക്ഷ്യം വച്ചു കൊണ്ട് ആരംഭിച്ച പരിപാടിക്ക് ആവേശകരമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

നിങ്ങളുടെ മാനസികാരോഗ്യ പ്രശ്നങ്ങൾ ഡോക്ടറെ അറിയിച്ച് മറുപടി ലഭിക്കുവാൻ ആഗ്രഹിക്കുന്നവർ ഇവിടെ കൊടുത്തിരിക്കുന്ന ഫോം പൂരിപ്പിച്ച് അയക്കുക.

 മാനസികാരോഗ്യ വിദഗ്ദൻ   ഡോ. ചെറിയാൻ സെബാസ്റ്റ്യൻ മുൻകൂട്ടി അറിയിച്ചിട്ടുള്ള ചോദ്യങ്ങൾക്ക് യുക്മ പേജിലൂടെയാണ് ലൈവായി  മറുപടി നല്കുന്നതാണ്. കൂടാതെ വൈകിട്ട് 7 മുതൽ 8 വരെയുള്ള സമയത്ത് ഡോക്ടറെ നേരിട്ട് വിളിച്ച് വ്യക്തിപരമായ ഉപദേശം തേടാനുള്ള അവസരവും ഉണ്ടെന്നുള്ളത് ഈ പരിപാടിയുടെ പ്രത്യേകതയാണ്..

“സർക്കാർ നിശ്ചയിച്ച 14 ദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞു വീട്ടിലെത്തിയ ഗൃഹനാഥൻ താൻ വളർത്തിയിരുന്ന പക്ഷികളുടെ കൂടുകൾ തുറന്ന് അവയെ പറത്തിവിട്ടു” ഫേസ് ബുക്കിലൂടെ ആരോ എഴുതിയ ഒറ്റ വാചകത്തിൽ ഒരുപാട് കാര്യങ്ങൾ സംസാരിക്കുന്ന കഥ നമ്മെ ചിന്തകളുടെ ലോകത്തിലേക്ക് കൂട്ടികൊണ്ട് പോകും. വിശാലമായ ലോകത്ത് സ്വാതന്ത്ര്യത്തോടെ നടന്നപ്പോൾ കൂട്ടിലടക്കപെട്ട കിളികളുടെ വേദന നമ്മൾ മനസ്സിലാക്കിയില്ല. നൂറ്റാണ്ടിന്റെ മഹാ വ്യാധിയായ കോവിഡ് -19 മനുഷ്യന്റെ ജീവിത രീതികളെ തന്നെ മാറ്റി മറിച്ചു. നമ്മുടെ സുരക്ഷക്കായിട്ടാണെങ്കിൽ പോലും സ്വാതന്ത്ര്യത്തിന്റെ ലോകത്തുനിന്ന് പരിമിതികളുടെ ലോകത്തേക്ക് നമ്മെ കൂട്ടികൊണ്ട് പോയപ്പോൾ, പ്രത്യേകിച്ച് ഷീൽഡിങ്ങിലും മറ്റുമായി മാസങ്ങളോളം ഭവനത്തിനു പുറത്തിറങ്ങാതെ കഴിഞ്ഞപ്പോൾ ഉണ്ടായ ഏകാന്തതയും ഒറ്റപ്പെടലും, യു കെ മലയാളികളെയും പലവിധത്തിൽ വീർപ്പുമുട്ടിക്കുകയും അത് നിരവധിയായ മാനസ്സീക ശാരീരിക ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്.

സാമൂഹ്യ അകലം പാലിക്കേണ്ടി വരുന്നതും, ആരാധനാലയങ്ങളിൽ പോകാൻ കഴിയാത്ത വിധത്തിലുള്ള വിലക്കും, വിവാഹ വാർഷികം, ജന്മദിനം മുതലായ ആഘോഷങ്ങൾ നടത്തുവാൻ സാധിക്കാതെ വരുന്നതും അസോസിയേഷനുകൾ നടത്തിവന്നിരുന്ന ഓണാഘോഷം പോലുള്ള പ്രധാന കലാ സാംസ്കാരിക, കായിക പരിപാടികൾ ഇല്ലാതായതും വിനോദങ്ങൾക്കായി പുറത്തുപോകുന്നതും എന്തിനേറെ മറ്റൊരു വീട്ടിൽ പോകുന്നതുപോലും നിറുത്തേണ്ടിവന്നതുമൊക്കെ കുടുംബങ്ങളിൽ മാതാപിതാക്കളുടെയും മക്കളുടേയുമെല്ലാം മാനസികാരോഗ്യത്തെ സാരമായി ബാധിച്ചിരിക്കുന്നു.

ഈ പ്രവണതയെ കാരുണ്യത്തോടെ സമീപിക്കുകയും സാന്ത്വനത്തോടെ കൈകാര്യം ചെയ്യുകയും ചെയ്യേണ്ടത് വളരെ അത്യന്താപേക്ഷിതമായിരിക്കുന്ന സാഹചര്യത്തിൽ, യുക്മയുടെ ചാരിറ്റി വിഭാഗമായ യുക്മ ചാരിറ്റി ഫൗണ്ടേഷൻ, യു കെ മലയാളികൾക്ക് മാനസീകാരോഗ്യത്തിൽ കൈത്താങ്ങായിക്കൊണ്ട് “ഉയിർ” എന്നപേരിൽ ഒരു സംരംഭവുമായി മുന്നോട്ടു വന്നത്. നമ്മുടെ അതിജീവന ശക്തി വർദ്ധിപ്പിക്കുക എന്ന അർത്ഥം വരുന്ന ഇംഗ്ലീഷ് വാചകത്തിൽനിന്നാണ് “ഉയിർ” എന്ന പേരിന് രൂപം നൽകിയിരിക്കുന്നത് (Uplift Your Inner Resilience – UYIR).

കൊറോണ ഉയർത്തിയിരിക്കുന്ന മാനസീക പ്രശ്നങ്ങൾ അറിഞ്ഞും അറിയാതെയും യു കെ മലയാളി കുടുംബങ്ങളിലും പ്രതിസന്ധികൾ ഉയർത്തുന്നുണ്ട്‌ എന്ന തിരിച്ചറിവിൽ, മാനസികാരോഗ്യ രംഗങ്ങളിൽ പ്രാവീണ്യം നേടിയ വിദഗ്ദ്ധരുടെ സഹകരണത്തോടെയാണ് യുക്മ ചാരിറ്റി ഫൗണ്ടേഷൻ ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. വിഷാദ രോഗങ്ങളിലേക്കും മറ്റ് മാനസികാരോഗ്യ പ്രശ്ങ്ങളിലേക്കും വഴിതെളിക്കുന്ന ഇത്തരം വിഷയങ്ങളിൽ പരിശീലനം സിദ്ധിച്ച വ്യക്തികളുടെ ഇടപെടൽ തീർച്ചയായും ആവശ്യമായി വരുന്നു. സൈക്കാട്രി, യോഗ, ഫിസിക്കൽ ഫിറ്റ്‌നെസ് തുടങ്ങിയ വിഷയങ്ങളിൽ പരിചയ സമ്പന്നരായ വ്യക്തികളുമായി സംസാരിക്കുവാൻ അവസരം ഒരുക്കുകയാണ് പ്രധാനമായും ചെയ്യുന്നത്.

എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം ഒരു മണിക്കൂർ വീതമാണ് ഇതിനായി ആദ്യ ഘട്ടത്തിൽ നീക്കി വക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പൂർണ്ണമായ വ്യക്തി സ്വകാര്യത പാലിക്കുന്നതായിരിക്കുമെന്ന് യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ ചുമതലയുള്ള ഷാജി തോമസ്, ടിറ്റോ തോമസ്, വർഗീസ് ഡാനിയേൽ, ബൈജു തോമസ് എന്നിവർ അറിയിച്ചു.

ഉയിർ” ൻ്റെ ലൈവ് കൗൺസിലിംഗ് ഇന്ന് ബുധനാഴ്ച (09/09/20) വൈകുന്നേരം 7 PM ന് യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജായ UUKMA യിലൂടെ സംപ്രേക്ഷണം ചെയ്യുന്നതാണ്. ബ്രോംലി ഓക്സ്ലീസ് എൻഎച്ച്എസ് ട്രസ്റ്റിൽ സൈക്കാട്രി വിഭാഗത്തിൽ ജോലി ചെയ്യുന്ന ഡോ. ചെറിയാൻ സെബാസ്റ്റ്യൻ ആണ് നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്നത്. വ്യക്തി സ്വകാര്യതയുടെ ഭാഗമായി, വ്യക്‌തികളുടെ പേരോ മറ്റു വിശദാംശങ്ങളോ ഇതിനായുള്ള അപേക്ഷയിൽ ആവശ്യപ്പെടുന്നില്ല. “ഉയിർ” ലൈവ് കൗൺസിലിംഗിൽ പങ്കെടുക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ഫോം പൂരിപ്പിച്ച് അയക്കേണ്ടതാണ്. കൂടാതെ ഡോക്ടറോട് നേരിട്ട് ഫോണിൽ സംസാരിച്ച് ഉപദേശം തേടാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്. ലൈവ് പരിപാടി നടന്നതിന് ശേഷം 8 മണി വരെയുള്ള സമയം 07860476432 എന്ന നമ്പറിൽ ഡോക്ടറെ വിളിക്കാവുന്നതാണ്.

നിങ്ങളുടെ മാനസികാരോഗ്യ പ്രശ്നങ്ങൾ ഡോക്ടറെ അറിയിച്ച് മറുപടി ലഭിക്കുവാൻ ആഗ്രഹിക്കുന്നവർ ഇവിടെ കൊടുത്തിരിക്കുന്ന ഫോം പൂരിപ്പിച്ച് അയക്കുക .

കോവിഡ് ലോകത്തിന് ഭീഷണി ഉയർത്തിയ പരീക്ഷണ കാലഘട്ടത്തെ അതിജീവിക്കുവാൻ മറ്റെല്ലാ ജനസമൂഹങ്ങൾക്കുമൊപ്പം യു കെ മലയാളി സമൂഹത്തിനും കഴിയണമെന്ന കാഴ്ചപ്പാടോടെ യുക്മ ചാരിറ്റി ഫൗണ്ടേഷൻ ആരംഭിച്ചിരിക്കുന്ന “ഉയിർ” ന് എല്ലാവിധ ഭാവുകങ്ങളും യുക്മ ദേശീയ കമ്മറ്റിക്ക്‌ വേണ്ടി പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗീസ്, വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ എന്നിവർ ആശംസിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more