യുകെയിലെ മലയാളി വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് യുക്മ യൂത്ത് സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് ഓൺലൈൻ പരിശീലനക്കളരിയുടെ രണ്ടാം ഭാഗം ഇന്ന്. മലയാളി വിദ്യാർത്ഥികൾക്ക് ഡെന്റൽ പഠനത്തെക്കുറിച്ചുള്ള വിശദ വിവരങ്ങളും സാധ്യതകളും അവലോകനം ചെയ്യുന്ന പരിശീലനക്കളരി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക എന്നതാണ് ലക്ഷ്യം വയ്ക്കുന്നത്.
പരിശീലനക്കളരി ഇന്ന് (മാർച്ച് 5 2023 ഞായറാഴ്ച്ച) ഉച്ചയ്ക്ക് രണ്ടു മണിക്ക് സൂം ലിങ്ക് വഴിയാണ് സംഘടിപ്പിക്കുക. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിവിധ യൂണിവേഴ്സിറ്റികളെക്കുറിച്ചും യൂണിവേഴ്സിറ്റി പഠനത്തിനാവശ്യമായ കാര്യങ്ങളെക്കുറിച്ചുള്ള അറിവുകൾ പങ്കുവയ്ക്കുന്ന കരിയർ ഗൈഡൻസിന്റെ ഭാഗമായാണ് പരിശീലനക്കളരി സംഘടിപ്പിക്കുന്നത്. ഡോ. സന്ധ്യാ ശ്രീകുമാർ(ബിഡിഎസ്), ഡോ. ശ്രീധർ രാമനാഥൻ(ബിഡിഎസ്, എംഎഫ്ഡിഎസ്, ആർസിപിഎസ്) എന്നിവരടങ്ങിയ വിദഗ്ധ ടീമാണ് പരിശീലനക്കളരിക്ക് നേതൃത്വം കൊടുക്കുക. കൂടാതെ ബിർമിങ്ഹാമിൽ നിന്നുള്ള മൂന്നാം വർഷ വിദ്യാർത്ഥിനിയായ ലക്ഷ്മി, നാലാം വർഷ വിദ്യാർത്ഥിനിയായ മരിയ ആൻ ജോയ്, നാലാം വർഷ വിദ്യർത്ഥിയായ ജെറിൻ ജോസഫ് തുടങ്ങിയവരും പരിശീലനക്കളരിയുടെ ഭാഗമാകും. ഡോ. ബിജു പെരിങ്ങത്തറ മോഡറേറ്ററാകും.
യുക്മ യൂത്ത് സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് സംബന്ധിച്ച ഓൺലൈൻ പരിശീലന പരിപാടിയുടെ ആദ്യ എപ്പിസോസ് മെഡിക്കൽ പഠനവുമായി ബന്ധപ്പെട്ടതായിരുന്നു. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് പ്രയോജനപ്രദമായ പരിശീലനക്കളരി സംഘടിപ്പിച്ച യുക്മ യൂത്തിനെ അഭിനന്ദിച്ച് നിരവധിപേർ രംഗത്തെത്തിയിരുന്നു.
കോവിഡിന് മുൻപായി വിവിധ റീജിയനുകളിൽ സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ക്ലാസുകൾ ഏറെ പ്രയോജനപ്രദമായിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് ഓൺലൈനായി കരിയർ ഗൈഡൻസ് പരിശീലനക്കളരികൾ സംഘടിപ്പിക്കുന്നത്. മെഡിസിൻ, ഡെന്റിസ്ട്രി, അക്കൗണ്ടൻസി, ഇൻഫർമേഷൻ ടെക്നോളജി, ബിസിനെസ്സ് മാനേജ്മെന്റ്, സിവിൽ സർവീസസ്, ലാ സ്കൂൾ, നഴ്സിംഗ്, ഹോട്ടൽ മാനേജ്മെന്റ്, എഞ്ചിനീയറിംഗ്, ഫാർമസി തുടങ്ങി വിവിധ മേഖലകളിൽ പരിണിത പ്രജ്ഞരായ വ്യക്തികളാകും ഓൺലൈൻ പരിശീലക്കളരികൾ നയിക്കുക. സീനിയർ വിദ്യാർത്ഥികളും അതാത് വിഷയങ്ങളിൽ തങ്ങളുടെ അറിവുകൾ പങ്കുവയ്ക്കും.
ഓരോ സീരീസിലും ഓരോ വിഷയങ്ങളെക്കുറിച്ചാകും ക്ളാസ്സുകൾ നൽകുക. യുകെയിലെ എല്ലാ വിദ്യാർത്ഥികൾക്കും പങ്കെടുക്കാൻ അവസരമുണ്ടാകും.
ഓൺലൈൻ പരിശീലനക്കളരികളുമായി ബന്ധപ്പെട്ട ക്ലാസുകൾ നയിക്കുവാനും ഉപദേശം നൽകുവാനും താല്പര്യമുള്ള വിദഗ്ദരും സീനിയർ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളും യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ (07904785565), സെക്രട്ടറി കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.
സൂം ലിങ്കിന്റെ വിശദാംശങ്ങൾ താഴെ കൊടുക്കുന്നു..
ZOOM ID: 629 176 7137
Passcode: UUKMA
click on malayalam character to switch languages