1 GBP = 104.05

കുട്ടികളുടെ ഭാവിയെ പറ്റി സ്വപ്നങ്ങൾ ഉള്ള മാതാപിതാക്കളാണോ നിങ്ങൾ? എന്തുപഠിപ്പിക്കണം എന്ന് തീരുമാനിക്കുവാൻ സാധിക്കാതെ പ്രയാസപ്പെടുന്ന കൂട്ടത്തിലാണോ നിങ്ങളും? യുക്മ യൂത്ത് നിങ്ങളെ സഹായിക്കും

കുട്ടികളുടെ ഭാവിയെ പറ്റി സ്വപ്നങ്ങൾ ഉള്ള മാതാപിതാക്കളാണോ നിങ്ങൾ? എന്തുപഠിപ്പിക്കണം എന്ന് തീരുമാനിക്കുവാൻ സാധിക്കാതെ പ്രയാസപ്പെടുന്ന കൂട്ടത്തിലാണോ നിങ്ങളും? യുക്മ യൂത്ത് നിങ്ങളെ സഹായിക്കും

വർഗീസ് ഡാനിയേൽ (പി ആർ ഓ , യുക്മ)

യുക്മ നാഷണൽ കമ്മറ്റി യു കെ യിലെ കുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് പ്രവർത്തിക്കുന്നതിനായി രൂപീകരിച്ച “യുക്മ യൂത്ത്” പ്രവർത്തന പഥത്തിലേക്ക്. യുക്മയുടെ സൗത്ത് വെസ്റ്റ് റീജിയന്റെ നേതൃത്വത്തിലും ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലുമായി ജനുവരിമാസം ആറാം തീയതി ശനിയാഴ്ച രാവിലെ 09:30 മുതൽ വൈകിട്ട് 4 മണിവരെ കുട്ടികൾക്കായി അക്കാദമിക് കരിയർ വർക്ക് ഷോപ് സംഘടിപ്പിച്ചുകൊണ്ടാണ് ആദ്യ പരിപാടി.

ഇവിടെ ജീവിക്കുന്ന ഭൂരിപക്ഷം മാതാപിതാക്കൾക്കും അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെപ്പറ്റി വലിയ ഉത്ഖണ്ഠയും ആകുലതയും ഉണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. കുട്ടികളുടെ അഭിരുചിക്കനുസൃതമായി പഠിക്കുവാനും നല്ല ജോലിനേടാനും കഴിയുന്ന നിരവധി കോഴ്‌സുകൾ ഇവിടെ ഉണ്ടന്നിരിക്കെ അക്കാദമിക് തലത്തിലെ അപര്യാപ്തതമൂലം പലരും കുട്ടികളെ മെഡിസിൻ അല്ലെങ്കിൽ എൻജിനിയറിംഗ് എന്നിവ മാത്രം പഠിക്കുവാൻ നിർബന്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിനാൽ കീ സ്റ്റേജ് രണ്ടു മുതൽ യൂണിവേഴ്സിറ്റി തലം വരെയുള്ള കുട്ടികളോടൊപ്പം അവരുടെ മാതാപിതാക്കൾക്കും അറിവുപകർന്നുനൽകത്തക്ക രീതിയിൽ ബ്രിട്ടിഷ് പാഠ്യ രീതിയെയും സാദ്ധ്യതകളെയും മാതാപിതാക്കൾക്കും കുട്ടികൾക്കും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ
ഒരു എഡ്യൂക്കേഷനൽ സെമിനാർ നടത്തുവാനാണ് ഉദ്ദേശിക്കുന്നത് എന്ന് യുക്മ യൂത്തിന്റെ കോർഡിനേറ്റേഴ്‌സ് ആയ ഡോ. ബിജു പെരിങ്ങത്തറയും ഡോ. ദീപ ജേക്കബും അറിയിച്ചു.

യു.കെ യിൽ താമസം ആക്കിയിരിക്കുന്ന ഏതു മലയാളി കുടുംബത്തിനും സെമിനാറിൽ പങ്കെടുക്കാം. ആദ്യം രജിസ്ട്രർ ചെയ്യുന്ന നൂറ് കുടുംബങ്ങൾക്ക് മാത്രമേ സെമിനാറിൽ പ്രവേശനം ഉണ്ടാവുകയുള്ളൂ. നിരവധി ആളുകൾ ഇതിനോടകം തന്നെ താത്പര്യമറിയിച്ച സ്ഥിതിക്ക് താല്പര്യമുള്ളവർ മുൻകൂടി പ്രവേശനം ഉറപ്പു വരുത്തേണ്ടതാണ്. കുട്ടികളുടെ ശോഭനമായ ഭാവി ആഗ്രഹിക്കുന്ന എല്ലാ മാതാ പിതാക്കൾക്കും കുട്ടികളോടൊപ്പം ഈ സെമിനാറിൽ പങ്കെടുക്കാം .

വിശദ വിവരങ്ങൾക്ക് ബന്ധപെടേണ്ട നമ്പരുകൾ

Tom Sankoorikkal +447865075048
GMA President
Manoj Venugopal 07575370404
GMA Secretary

Anil Thomas GMA Treasurer +447723339381

Varghese Cheriyan UUKMA Southwest President 07908544181

Padmaraj UUKMA Southwest secretary +447576691360

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more