1 GBP = 103.33

യുക്മ യോർക് ഷെയർ & ഹംമ്പർ റീജിയണ് നവനേതൃത്വം; വർഗീസ് ഡാനിയേൽ പ്രസിഡൻ്റ്… സാജൻ സത്യൻ ദേശീയ സമിതിയംഗം… അമ്പിളി മാത്യു സെക്രട്ടറി… ജേക്കബ് കളപ്പുരയ്ക്കൽ ട്രഷറർ

യുക്മ യോർക് ഷെയർ & ഹംമ്പർ റീജിയണ് നവനേതൃത്വം; വർഗീസ് ഡാനിയേൽ പ്രസിഡൻ്റ്… സാജൻ സത്യൻ ദേശീയ സമിതിയംഗം… അമ്പിളി മാത്യു സെക്രട്ടറി… ജേക്കബ് കളപ്പുരയ്ക്കൽ ട്രഷറർ

അലക്സ് വർഗ്ഗീസ് 

(യുക്മ നാഷണൽ ജനറൽ സെക്രട്ടറി)

യുക്മ യോർക്ക് ഷെയർ ആൻഡ്  ഹംമ്പർ റീജിയൻ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ജൂൺ മാസം പതിനൊന്നാം തീയതി വെയ്ക്കഫീൽഡ് സൂതിൽ വർക്ക് മെൻസ് ക്ലബ്ബിൽ വച്ച് നടന്നു. യുക്മ തിരഞ്ഞെടുപ്പ് കമ്മീഷൻ ചെയർമാൻ അലക്സ് വർഗീസിന്റെ മേൽനോട്ടത്തിൽ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ നിരീക്ഷകനായി ദേശീയ സമിതിയംഗം കുര്യൻ ജോർജ് പങ്കെടുത്തു. 

സ്ഥാനമൊഴിയുന്ന റീജിയണൽ പ്രസിഡന്റ്  അശ്വിൻ മാണിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നാഷണൽ ജോയിന്റ് സെക്രട്ടറി സെക്രട്ടറി സാജൻ സത്യൻ  സ്വാഗതം ആശംസിച്ചു. തുടർന്ന് യുക്മ നാഷണൽ കമ്മറ്റി ഈ  റീജിയനു നൽകിയ എല്ലാപിന്തുണക്കും  അതുപോലെ കമ്മറ്റി അംഗങ്ങൾ നൽകിയ നിർലോഭമായ സഹകരണത്തെയും അനുസ്മരിച്ചുകൊണ്ട്  സ്ഥാനമൊഴിയുന്ന കമ്മറ്റിക്ക് വേണ്ടി പ്രസിഡന്റ് അശ്വിൻ  മാണി സംസാരിച്ചു. കഴിഞ്ഞ കാലങ്ങളിൽ യോർക് ഷെയർ & ഹംമ്പർ റീജിയൺ യുക്മക്ക് നൽകിയ എല്ലാ സംഭാവനകൾക്കും, ഈ റീജിയനിൽ നിന്നും യുക്മ നാഷണൽ കമ്മറ്റിക്ക് ലഭിച്ച എല്ലാ പിന്തുണയ്ക്കും നന്ദി പറഞ്ഞുകൊണ്ട്  യുക്മ നാഷണൽ ജനറൽ സെക്രട്ടറിയും വരണാധികാരിയും ആയ  അലക്സ് വർഗ്ഗീസ് യോഗം ഉദ്ഘാടനം ചെയ്തു. 

തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ  നാഷണൽ കൗൺസിൽ മെമ്പറായി സാജൻ സത്യനെയും പ്രസിഡന്റായി വർഗീസ് ഡാനിയേലിനെയും, സെക്രട്ടറിയായി അമ്പിളി മാത്യുവിനേയും ട്രഷറർ ആയി ജേക്കബ് കളപ്പുരക്കലിനെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി സിബി മാത്യുവിനേയും ജോയിന്റ് സെക്രട്ടറിയായി ജിന്നെറ്റ് അവറാച്ചനെയും ജോയിന്റ് ട്രഷറർ ആയി ജോസ് വർഗീസിനെയും ആർട്സ് കോർഡിനേറ്ററായി സംഗീഷ് മാണിയെയും സ്പോർട്സ് കോർഡിനേറ്ററായി ബാബു സെബാസ്റ്റ്യനേയും  ഐക്യകണ്ഠേന തിരഞ്ഞെടുത്തു. 

പുതിയതായി തിരിഞ്ഞടുക്കപ്പെട്ട ഭാരവാഹികൾക്ക്  സ്ഥാനമൊഴിഞ്ഞ ഭാരവാഹികൾ ചുമതല കൈമാറി.  തുടർന്ന് തിരഞ്ഞെടുക്കപെട്ടവർക്ക് ആശംസകൾ അറിയിച്ചുകൊണ്ട്  സെക്രട്ടറി സജിൻ രവീന്ദ്രൻ സംസാരിക്കുകയും കൃതജ്ഞത അർപ്പിക്കുകയും ചെയ്തു. ഉച്ചഭക്ഷണത്തോടെ യോഗം അവസാനിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more