1 GBP = 103.12

യുക്മ യോർക്ഷയർ ആൻഡ് ഹംബർ റീജിയൻ ബാഡ്മിന്റൺ ഷിറാസ്- അരുൺ ചാമ്പ്യൻമാർ ആന്റോ ജോസ് – ക്രിസ് കുമാർ റണ്ണർ അപ്പ്. മിക്സഡ് ഡബിൾസിൽ തന്മയ തോമസ്- ജെറിൻ ആന്റണി സഖ്യം ജേതാക്കൾ.

<strong>യുക്മ യോർക്ഷയർ ആൻഡ് ഹംബർ റീജിയൻ ബാഡ്മിന്റൺ ഷിറാസ്- അരുൺ ചാമ്പ്യൻമാർ ആന്റോ ജോസ് – ക്രിസ് കുമാർ റണ്ണർ അപ്പ്. മിക്സഡ് ഡബിൾസിൽ തന്മയ തോമസ്- ജെറിൻ ആന്റണി സഖ്യം ജേതാക്കൾ.</strong>

വർഗ്ഗീസ് ഡാനിയേൽ

യുക്മ യോർക്ഷയർ ആൻഡ് ഹംബർ റീജിയന്റെ ആഭിമുഖ്യത്തിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ് ഏപ്രിൽ ഒന്നിന് ഉച്ചക്ക് ഒരുമണിക്ക് ഷെഫീൽഡ് ഇംഗ്ലീഷ് ഇൻസ്റ്റിട്യൂട്ട് ഓഫ് സ്പോർട്സിൽ വെച്ച് റീജിയണൽ പ്രസിഡന്റ് വർഗ്ഗീസ് ഡാനിയേൽ ഉത്‌ഘാടനം ചെയ്തു. മെൻസ് ഡബിൾസിൽ ശക്തരായ ഇരുപത് ടീമുകൾ ഏറ്റുമുട്ടി. മിക്സഡ്‌ ഡബിൾസിൽ നാല് ടീമുകൾ ഉണ്ടായിരുന്നു.
ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന മത്സരത്തിൽ ഷെഫീൽഡിന്റെ ഷിറാസ്- അരുൺ സഖ്യം ചാമ്പ്യൻമാരായപ്പോൾ ലീഡ്‌സിന്റെ ആന്റോ ജോസ്- ക്രിസ്‌കുമാർ സഖ്യം റണ്ണർ അപ്പും റോതർഹാമിന്റെ സാമുവേൽ- ജോസഫ് പ്രിൻസ് സഖ്യം മൂന്നാം സ്ഥാനവും നേടി.
മിക്സഡ് ഡബിൾസിൽ ഹിമ ഹള്ളിന്റെ തന്മയ -ജെറിൻ സഖ്യം ചാമ്പ്യൻമാർ ആയപ്പോൾ സ്കാൻതോർപ്പിന്റെ ലീനുമോൾ -ചാക്കോ സഖ്യം റണ്ണർ അപ്പും റോതെർഹാം മിന്റെ പ്രിൻസ് -റോസ് സഖ്യം മൂന്നാം സ്ഥാനവും നേടി.
യുക്മ യോർക്ഷയർ ആൻഡ് ഹംബർ റീജിയൻ നാഷണൽ പ്രതിനിധി ശ്രീ സാജൻ സത്യൻ, റീജിയണൽ സെക്രട്ടറി ശ്രീമതി അമ്പിളി സെബാസ്റ്റിയൻ, സജിൻ രവീന്ദ്രൻ എന്നിവരുടെ ചിട്ടയായ ക്രമീകരണങ്ങൾ പരാതികൾ ഒന്നുംതന്നെയില്ലാതെ സമയബന്ധിതമായി മത്സരങ്ങൾ പൂർത്തിയാക്കുവാൻ സഹായകമായി.

യോർക്ഷയർ ആൻഡ് ഹംബർ റീജിയണിലെ അംഗ അസോസിയേഷനുകളിൽ നിന്നുള്ള ബാഡ്മിന്റൺ പ്രേമികൾക്കായി നടത്തിയ മത്സരത്തിൽ വിജയികൾക്കുള്ള ക്യാഷ് പ്രൈസ് സ്പോൺസർ ചെയ്തതു
” ന്റെ പീടിക” ഹോം ഡെലിവറീസ് ആയിരുന്നു. ഷെഫിൽഡിലും പരിസര പ്രദേശങ്ങളിലും ഇന്ത്യൻ ഗ്രോസറീസ്‌, കേരള വെജിറ്റബിൾസ് ഫ്രോസൺ ഫുഡ് എന്നിവ മിതമായ നിരക്കിൽ ഓർഡർ അനുസരിച്ചു ഭവനങ്ങളിൽ എത്തിച്ചു നൽകുന്ന സ്ഥാപനമാണ് ന്റെ പീടിക.

വിജയികൾക്കുള്ള സമ്മാനദാനം യുക്മ നാഷണൽ വൈസ് പ്രഡിഡന്റ് ലീനുമോൾ ചാക്കോ, നാഷണൽ കോർഡിനേറ്റർ സാജൻ സത്യൻ, റീജിയണൽ പ്രസിഡന്റ് വർഗ്ഗീസ് ഡാനിയേൽ, റീജിയണൽ സെക്രട്ടറി അമ്പിളി സെബാസ്റ്റിയൻ, ന്റെ പീടിക ഉടമ ശ്രീ മാണി തോമസ് എന്നിവർ ചേർന്ന് നിർവഹിച്ചു.

വിജയികളെയും പങ്കെടുത്ത എല്ലാ ടീം അംഗങ്ങളെയും അനുമോദിക്കുന്നതോടൊപ്പം
കാണികളായ എല്ലാവരെയും
മത്സരങ്ങളുടെ വിജയത്തിനായി സഹായിച്ച ഷെഫീൽഡിൽ എക്സൽ ബാഡ്മിന്റൺ ക്ലബ്ബിന്റെ അംഗങ്ങൾക്കും അസ്സോസ്സിയേഷൻ ഭാരവാഹികൾക്കും സ്പോൺസർ ” ന്റെ പീടിക” ക്കും യോർക്ഷയർ ആൻഡ് ഹംബർ റീജിയന്റെ പേരിലുള്ള നന്ദി ഇത്തരുണത്തിൽ അറിയിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more