1 GBP = 103.14

സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രത്യാശയുടെയും ഓർമ്മ പുതുക്കി ഒരു ദിനം; ഏവർക്കും ക്രിസ്തുമസ് ആശംസകൾ

സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രത്യാശയുടെയും ഓർമ്മ പുതുക്കി ഒരു ദിനം; ഏവർക്കും ക്രിസ്തുമസ് ആശംസകൾ

സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രത്യാശയുടെ ഓര്‍മ്മ പുതുക്കി പുതിയ ഒരു ക്രിസ്തുമസ് ദിനം കൂടി. ക്രിസ്മസ് ട്രീകള്‍, കേക്കുകള്‍, സാന്റാ എന്നിങ്ങനെ വലിയ ആഘോഷങ്ങളുടെ രാവ് തന്നെയായിരിക്കും ക്രിസ്തുമസ്. എല്ലാവരും വീടുകളില്‍ പുല്‍ക്കൂടൊരുക്കിയും നക്ഷത്ര വര്‍ണ വിളക്കുകള്‍ തൂക്കിയും വീടുകള്‍ അലങ്കരിച്ചാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്.

ആഘോഷത്തിരക്കിലാണ് യുകെ മലയാളികളും …കോവിഡ് മഹാമാരിക്ക് ശേഷം നിയന്ത്രണങ്ങളില്ലാതെ ക്രിസ്തുമസ് ആഘോഷിക്കുകയാണ് ഇക്കുറി. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ അസോസിയേഷനുകൾ കേന്ദ്രീകരിച്ച് ഇതിനകം തന്നെ കരോൾ സർവീസുകൾ നടന്നു കഴിഞ്ഞു. വരും ദിവസങ്ങളിൽ സംഘടനകളുടെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളും വിവിധ ഭാഗങ്ങളിലായി നടക്കും. യുക്മ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ് എന്നിവർ യുക്മ നാഷണൽ കമ്മിറ്റിയുടെ പേരിൽ എല്ലാ മലയാളികൾക്കും ക്രിസ്തുമസ് ആശംസകൾ നേർന്നു.

ഏവർക്കും യുക്മ ന്യൂസ് ടീമിന്റെയും ക്രിസ്തുമസ് ആശംസകൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more