അലക്സ് വര്‍ഗീസ്
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റ 2017-2019 വര്‍ഷത്തേക്കുള്ള കമ്മിറ്റി ചുമതലയേറ്റ് പുത്തനുണര്‍വ്വുമായി, പുതിയ കര്‍മ്മ പദ്ധതികളുമായി മുന്നോട്ട് കുതിക്കുന്നു. നാളിത് വരെ ഉണ്ടായിട്ടുള്ളതില്‍ നിന്നും വിത്യസ്തമായി നവ നേതൃത്വത്തിന്റെ കീഴില്‍ പുതിയ ചരിത്രം എഴുതിച്ചേര്‍ക്കുവാനാണ് പ്രസിഡന്റ് ശ്രീ. ഷീജോ വര്‍ഗ്ഗീസ് നേതൃത്വം കൊടുക്കുന്ന കമ്മിറ്റി പരിശ്രമിക്കുന്നത്.
യുക്മയുടെ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ പുതിയ കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം നോര്‍ത്ത് വെസ്റ്റ് റീജിയന്റെ സെക്രട്ടറി ശ്രീ. തങ്കച്ചന്‍ എബ്രഹാം സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ വച്ച് യുക്മയുടെ ദേശീയ അദ്ധ്യക്ഷന്‍ ശ്രീ.മാമ്മന്‍ ഫിലിപ്പ് നിര്‍വ്വഹിക്കും. യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് ശ്രീ.ഷീജോ വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിക്കും. യുക്മ നാഷണല്‍ ട്രഷറര്‍ ശ്രീ. അലക്സ് വര്‍ഗീസ്, നാഷണല്‍ ജോയിന്റ് സെക്രട്ടറി ശ്രീമതി.സിന്ധു ഉണ്ണി, ദേശീയ സമിതിയംഗം ശ്രീ. തമ്പി ജോസ്, നോര്‍ത്ത് വെസ്റ്റ് റീജിയന്റെ ഭാരവാഹികളായ ഷാജി തോമസ് വരാക്കുടി, ഹരികുമാര്‍.പി.കെ, രഞ്ജിത്ത് ഗണേഷ്, എബി, ജോയി അഗസ്തി, സാജു കാവുങ്ങ തുടങ്ങിയവര്‍ പങ്കെടുക്കും. യുക്മ റീജിയണല്‍ റാപ്പിഡ് റെസ്‌പോപോണ്‍സ് ടീമിന്റെയും, യുക്മ ഗ്രാന്റ് ടിക്കറ്റ് വില്പനയും ഒദ്യോഗികമായി ആരംഭിക്കും. യുക്മയുടെ അംഗ അസോസിയേഷനുകളില്‍ ഇതിനോടകം തന്നെ ടിക്കറ്റ് വില്പന ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.
ബോള്‍ട്ടണ്‍ മലയാളി അസോസിയേഷനാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. പ്രസ്തുത സമ്മേളനത്തില്‍ നോര്‍ത്ത് വെസ്റ്റ് റീജിയണിലെ പതിമൂന്ന് അസോസിയേഷനുകളില്‍ നിന്നുമുള്ള പ്രതിനിധികളാണ് പങ്കെടുക്കുന്നത്. യോഗത്തിലേക്ക് എല്ലാ അസോസിയേഷനുകളില്‍ നിന്നുമുള്ള പ്രതിനിധികളെയും, ഭാരവാഹികളെയും സ്വാഗതം ചെയ്യുന്നതായി യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി തങ്കച്ചന്‍ എബ്രഹാം അറിയിച്ചു.
യോഗം നടക്കുന്ന സ്ഥലത്തിന്റെ വിലാസം:-
HAVILAND CLUB,
GLADSTONE R0AD,
BOLTON,
BL4 7EL.
click on malayalam character to switch languages