1 GBP = 103.76

യുക്മ വെയില്‍സ് റീജിയന് നവനേതൃത്വം….

യുക്മ വെയില്‍സ് റീജിയന് നവനേതൃത്വം….

ജിജോ മാനുവല്‍

യുക്മ വെയില്‍സ് റീജിയന് നവനേതൃത്വം. ഇന്നലെ ഉച്ച കഴിഞ്ഞ് സ്വാന്‍സിയില്‍ വച്ച് ചേര്‍ന്ന റീജിയണല്‍ പൊതുയോഗത്തില്‍ വച്ചായിരുന്നു റീജിയണല്‍ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഏകകണ്ഠമായ തെരഞ്ഞെടുപ്പ് ആയിരുന്നു നടന്നത്. യുക്മയെ കെട്ടുറപ്പോടെയും ഐക്യത്തോടെയും മുന്നോട്ട് നയിക്കണമെന്ന് അഭിപ്രായപ്പെട്ട അംഗങ്ങള്‍ മത്സരം ഒഴിവാക്കി സമന്വയത്തിന്റെ പാത സ്വീകരിക്കുകയായിരുന്നു. ഇതനുസരിച്ച് ബിനു കുര്യാക്കോസ് (കാര്‍ഡിഫ് മലയാളി അസോസിയേഷന്‍) പ്രസിഡണ്ടായും സെബാസ്റ്റ്യന്‍ ജോസഫ് (സ്വാന്‍സി മലയാളി അസോസിയേഷന്‍) സെക്രട്ടറിയായും ബെന്നി അഗസ്റ്റിന്‍ (കാര്‍ഡിഫ് മലയാളി അസോസിയേഷന്‍) ട്രഷറര്‍ ആയും, ജയകുമാര്‍ ബാലകൃഷ്ണന്‍ (വെസ്റ്റ് വെയില്‍സ് മലയാളി അസോസിയേഷന്‍) വൈസ് പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു. യുക്മ ദേശീയ നിര്‍വാഹക കമ്മറ്റിയംഗമായി തെരഞ്ഞെടുക്കപ്പെട്ടത് വെസ്റ്റ് വെയില്‍സ് മലയാളി അസോസിയേഷനില്‍ നിന്നുള്ള ജോസഫ് ഫിലിപ്പ് ആണ്. ജോജി ജോസ്, ജിജോ മാനുവല്‍ എന്നിവര്‍ എക്‌സ് ഒഫീഷ്യോ അംഗങ്ങളായിരിക്കും.

തെരഞ്ഞെടുപ്പിന് മുന്‍പായി നടന്ന റീജിയണല്‍ പൊതുയോഗത്തില്‍ മുന്‍ പ്രസിഡണ്ട് ജോജി ജോസ് അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് യുക്മ മുന്‍ ദേശീയ സെക്രട്ടറി ബിന്‍സു ജോണിനെ വരണാധികാരിയായി തെരഞ്ഞെടുത്ത പ്രതിനിധികള്‍ തെരഞ്ഞെടുപ്പ് പ്രക്രിയകളിലേക്ക് കടക്കുകയായിരുന്നു. തങ്ങളുടെ കാലയളവില്‍ വെയില്‍സ് റീജിയനെ ഒറ്റക്കെട്ടായി മുന്നോട്ട് നയിച്ച് യുക്മ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമായി മുന്‌പോട്ട് കൊണ്ട് പോകാന്‍ എല്ലാവരുടെയും സഹകരണം വേണമെന്ന് പുതിയ ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more