1 GBP = 104.21
breaking news

തുടക്കം വീണ്ടും ലിംകയിലൂടെ – യുക്മ യൂ ഗ്രാന്റ് റീജിയണല്‍ തല ടിക്കറ്റ് വിതരണത്തിന് ഗംഭീര തുടക്കം…

തുടക്കം വീണ്ടും ലിംകയിലൂടെ – യുക്മ യൂ ഗ്രാന്റ് റീജിയണല്‍ തല ടിക്കറ്റ് വിതരണത്തിന് ഗംഭീര തുടക്കം…

പി ആര്‍ ഒ, ലിംക

യുക്മ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തി വിജയിപ്പിച്ച ആദ്യത്തെ ബ്രഹത് പദ്ധതിയായ നേപ്പാള്‍ അപ്പീലിന് തുടക്കം കുറിച്ച് വലിയൊരു തുക സംഭാവന നല്‍കി മാതൃകയായ ലിംക, യുക്മയുടെ അതി നൂതന സൗഭാഗ്യ പദ്ധതിയായ യൂ ഗ്രാന്റ് പദ്ധതിയുടെ ടിക്കറ്റുകളും വിതരണം ചെയ്തുകൊണ്ട് യുകെ മലയാളി സംഘടനകള്‍ക്ക് മാതൃകയായിരിക്കുകയാണ്. ഒന്നാം സമ്മാനമായി അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസ് നല്‍കുന്ന പോളോ കാറും കൂടാതെ പത്തു പേര്‍ക്ക് ഓരോ സ്വര്‍ണ്ണ നാണയങ്ങളും സമ്മാനമായി ലഭിക്കുന്നതാണ്.

നല്ലൊരു സന്ദേശം ജനങ്ങളില്‍ എത്തിക്കുവാനും അവയുടെ പ്രയോജകരായി ഓരോ അംഗ സംഘടനകളെയും അതിന്റെ ത്രിതല ഭരണ സംവിധാനത്തിന്റെയും എല്ലാ ജനകീയ പരിപാടികളെയും സാമ്പത്തികമായി നിലനിര്‍ത്തുവാനും വേണ്ടി നടത്തുന്ന ഈ സൗഭാഗ്യ പദ്ധതി എല്ലാ മലയാളികളും ഓരോ ടിക്കറ്റ് എങ്കിലും എടുത്തു സഹകരിച്ചു വിജയിപ്പിക്കണമെന്ന് ലിംക ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുകയുണ്ടായി.

ചെയര്‍പേഴ്സണ്‍ ശ്രീ മനോജ് വര്‍ഗീസിന്റെ അന്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യൂ ഗ്രാന്റ് പദ്ധതിയുടെ വിശദാംശങ്ങള്‍ ലെയ്‌സണ്‍ ഓഫീസര്‍ ശ്രീ. തോമസ് ജോണ്‍ വാരികാട്ട് വിവരിക്കുകയുണ്ടായി. തുടര്‍ന്ന് ലിംക എക്സിക്യൂട്ടീവ് മെമ്പര്‍ ശ്രീ ഫ്രാന്‍സിസ് വലരിയിലിനു ടിക്കറ്റ് നല്‍കി കൊണ്ട് ശ്രീ. മനോജ് വര്‍ഗീസ് ഉത്ഘാടനം നിര്‍വ്വഹിച്ചു. സെക്രട്ടറി ഫിലിപ്പ് കുഴിപ്പറമ്പില്‍ നന്ദി പറഞ്ഞു യോഗം പിരിയുകയുണ്ടായി.

ടിക്കറ്റ് ആവശ്യമുള്ളവര്‍ ലിംക ട്രഷറര്‍ ടോം ഫിലിപ്പ് – 07734360642, യുക്മ പ്രതിനിധി ബിജു പീറ്റര്‍ – 07970944925 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more