1 GBP = 103.12

യുക്മ – ട്യൂട്ടർ വേവ്സ് ഗ്രാമർ സ്കൂൾ സൗജന്യ ഓൺലൈൻ പരിശീലന മത്സര പരീക്ഷാ ഉന്നത വിജയം നേടിയവരെ പ്രഖ്യാപിച്ചു…….. Y6 പരിശീലന പരീക്ഷകളിൽ പങ്കെടുത്തുകൊണ്ട് നൂറുകണക്കിന് മലയാളി ചുണക്കുട്ടികൾ…….

യുക്മ – ട്യൂട്ടർ വേവ്സ് ഗ്രാമർ സ്കൂൾ സൗജന്യ ഓൺലൈൻ പരിശീലന മത്സര പരീക്ഷാ ഉന്നത വിജയം നേടിയവരെ പ്രഖ്യാപിച്ചു…….. Y6 പരിശീലന പരീക്ഷകളിൽ പങ്കെടുത്തുകൊണ്ട് നൂറുകണക്കിന് മലയാളി ചുണക്കുട്ടികൾ…….

ലിറ്റി ജിജോ 

(യുക്മ വൈസ് പ്രസിഡൻ്റ് & യൂത്ത് കോർഡിനേറ്റർ)


2021 ലെ ഗ്രാമർ സ്കൂൾ പ്രവേശനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി യുക്മ ജൂലൈ മാസത്തിൽ സംഘടിപ്പിച്ച രണ്ട് സൗജന്യ ഓൺലൈൻ പരിശീലന മത്സരപരീക്ഷയിൽ (mock tests) ഉന്നത വിജയം നേടിയവരെ പ്രഖ്യാപിച്ചു . യുക്മ ട്യൂട്ടർ വേവ്സിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച മോക് ടെസ്റ്റിൽ ഇംഗ്ലീഷും കണക്കും ഉൾപ്പെടുന്ന രണ്ട് സെറ്റുകളായി ജൂലൈ 11, 12 തീയതികളിൽ നടന്ന പരീക്ഷകളിൽ നൂറുകണക്കിന് മലയാളി ചുണക്കുട്ടികളാണ് പങ്കെടുത്തത്.

 
പരീക്ഷകൾക്ക് മുന്നോടിയായി കുട്ടികളുടെ രക്ഷിതാക്കൾക്കായി തികച്ചും പ്രൊഫഷണൽ രീതിയിൽ നാല് വെബ് സെമിനാറുകൾ സംഘടിപ്പിക്കുകയുണ്ടായി. ഗ്രാമർ സ്കൂൾ പരീക്ഷകളെക്കുറിച്ച് രക്തിതാക്കൾക്ക് കൂടുതൽ വ്യക്തത ലഭിക്കുവാൻ പ്രസ്തുത വെബ് സെമിനാറുകൾ സഹായകരമായി. വിദ്യാഭ്യാസ പരിശീലന രംഗത്ത് നിരവധി വർഷങ്ങളുടെ പാരമ്പര്യമുള്ള ട്യൂട്ടർ വേവ്സ് ആണ് യുക്മക്കുവേണ്ടി പരീക്ഷകൾ  സംഘടിപ്പിച്ചത്.


പരീക്ഷകളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് യുക്മ ദേശീയ തലത്തിലും റീജിയണൽ തലങ്ങളിലും സർട്ടിഫിക്കറ്റുകളും പാരിതോഷികങ്ങളും നൽകുന്നതാണ്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ട മേഖലകളെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുവാനായി, ഫലപ്രഖ്യാപനത്തോടൊപ്പം എല്ലാ വിദ്യാർത്ഥികൾക്കും തങ്ങളുടെ മാർക്കുകളും, ഓരോ വിഭാഗങ്ങളിലും ലഭിച്ച മാർക്കിന്റെ വിശകലനവും ലഭ്യമാക്കിയിരുന്നു. 


യുക്മ Y6 പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയവരെ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, യുക്മ വൈസ് പ്രസിഡൻറുമാരായ അഡ്വ. എബി സെബാസ്റ്റ്യൻ, യുക്മ യൂത്ത് കോർഡിനേറ്ററും കൂടിയായ ലിറ്റി ജിജോ എന്നിവർ അഭിനന്ദിച്ചു.


യുക്മ Y6 പരിശീലന മത്സരപരീക്ഷയിൽ ഉന്നത വിജയം (ഓവർ ഓൾ, മാത്സ്, ഇംഗ്ലീഷ് ) നേടിയവരുടെ പേരുവിവരം വാർത്ത യോടൊപ്പം ചേർത്തിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more