1 GBP = 104.02

യുക്മ സൗത്ത് വെസ്റ്റ് കലാമേള; ഗ്ലോസ്റ്റെർഷെയർ മലയാളി അസ്സോസിയേഷൻ തുടർച്ചയായി അഞ്ചാം തവണയും ചാമ്പ്യന്മാർ; എയ്ൽസ്ബറി മലയാളി അസ്സോസിയേഷൻ രണ്ടാം സ്ഥാനത്ത്; ബിന്ദു സോമൻ കലാതിലകം

യുക്മ സൗത്ത് വെസ്റ്റ് കലാമേള; ഗ്ലോസ്റ്റെർഷെയർ മലയാളി അസ്സോസിയേഷൻ തുടർച്ചയായി അഞ്ചാം തവണയും ചാമ്പ്യന്മാർ; എയ്ൽസ്ബറി മലയാളി അസ്സോസിയേഷൻ രണ്ടാം സ്ഥാനത്ത്; ബിന്ദു സോമൻ കലാതിലകം

എം പി പദ്‌മരാജ്, ജനറൽ സെക്രട്ടറി(യുക്മ സൗത്ത് വെസ്റ്റ്)

ഓക്സ്ഫോർഡ്: ഒക്ടോബർ പതിമൂന്ന് ശനിയാഴ്ച്ച ഓക്സ്ഫോർഡിൽ നടന്ന യുക്മ സൗത്ത് വെസ്റ്റ് കലാമേളയ്ക്ക് വിജയകരമായ പരിസമാപ്തി. ഗ്ലോസ്റ്റെർഷെയർ മലയാളി അസ്സോസിയേഷൻ അംഗം ബിന്ദു സോമനാണ് ഇക്കുറി കലാതിലകം. ഗ്ലോസ്റ്റെർഷെയർ മലയാളി അസ്സോസിയേഷനാണ് തുടർച്ചയായി അഞ്ചാം തവണയും കിരീടം നേടിയത്. 169 പോയിന്റുകളാണ് ജി എം എ യുടെ ചുണക്കുട്ടികൾ കരസ്ഥമാക്കിയത്. രണ്ടാം സ്ഥാനം 102 പോയിന്റുമായി എയ്ൽസ്ബറി മലയാളി സമാജവും 72 പോയിന്റുമായി സാലിസ്ബറി മലയാളി അസോസിയേഷൻ മൂന്നാം സ്ഥാനത്തുമെത്തി.

സീനിയർ വിഭാഗത്തിൽ മത്സരിച്ച ജിഎംഎയുടെ ബിന്ദു സോമൻ മത്സരിച്ച ഇനങ്ങളിലെല്ലാം ഒന്നാം സ്ഥാനമാണ് നേടിയത്. മോഹിനിയാട്ടം, മോണോആക്ട്, പദ്യപാരായണം എന്നീ വ്യക്തിഗത ഇനങ്ങളിലും മാർഗ്ഗംകളി, മൈം തുടങ്ങിയ ഗ്രൂപ്പിനങ്ങളിലും ഒന്നാം സ്ഥാനത്തെത്തി കലാതിലകപ്പട്ടമണിയുകയായിരുന്നു. സീനിയർ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനും ബിന്ദു സോമൻ തന്നെയായിരുന്നു. കലാപ്രതിഭ പുരസ്‌കാരത്തിന് ഇക്കുറി ആരും അർഹരായിരുന്നില്ല.

ജൂനിയർ വിഭാഗത്തിൽ സാലിസ്ബറി മലയാളി അസ്സോസിയേഷന്റെ അലീന ജിനോ വ്യക്തിഗത ചാമ്പ്യനായത് ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും ഒന്നാം സ്ഥാനവും സിനിമാറ്റിക് ഡാൻസിൽ രണ്ടാം സ്ഥാനവും ഗ്രൂപ്പിനങ്ങളായ ക്ലാസ്സിക്കൽ ഡാൻസിൽ ഒന്നാം സ്ഥാനവും മാർഗ്ഗംകളിയിൽ മൂന്നാം സ്ഥാനവും നേടിയാണ്. സബ്‌ജൂനിയർ വിഭാഗത്തിൽ ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷന്റെ സംഗീത ജോഷി മലയാളം പ്രസംഗത്തിലും മോണോആക്ടിലും ഒന്നാം സ്ഥാനവും പദ്യപാരായണത്തിൽ രണ്ടാം സ്ഥാനവും നേടിയാണ് വ്യക്തിഗത ചാമ്പ്യനായത്. കിഡ്സ് വിഭാഗത്തിൽ ചാമ്പ്യനായ എയ്ൽസ്ബറി മലയാളി സമാജത്തിന്റെ മെലോറ മാനുവൽ സിനിമാറ്റിക് ഡാൻസ് സിംഗിളിലും ഗ്രൂപ്പിലും ഒന്നാം സ്ഥാനമാണ് കരസ്ഥമാക്കിയത്.

രാവിലെ പത്ത് മണിക്ക് രജിസ്ട്രേഷനോടെ ആരംഭിച്ച സൗത്ത് വെസ്റ്റ് കലാമേള യുക്മ ദേശീയ വൈസ് പ്രസിഡന്റ് സുജു ജോസഫ് ഉത്‌ഘാടനം ചെയ്തു. ചടങ്ങിൽ യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറി ഓസ്റ്റിൻ അഗസ്റ്റിൻ, യുക്മ മുൻ നാഷണൽ സെക്രട്ടറിയും എക്സിക്യു്ട്ടീവ് അംഗവുമായ സജീഷ് ടോം, ടൂറിസം ക്ലെബ്ബ്‌ വൈസ് ചെയർമാൻ ടിറ്റോ തോമസ് നാഷണൽ എക്സിക്യു്ട്ടീവ് അംഗം ഡോ ബിജു പെരിങ്ങത്തറ തുടങ്ങിയവർ മുഖ്യാതിഥികളായി. സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് വർഗ്ഗീസ് ചെറിയാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എം പി പദ്മരാജ് സ്വാഗതം ആശംസിച്ചു. അകാലത്തിൽ വേർപിരിഞ്ഞ യുക്മ സൗത്ത് വെസ്റ്റ് മുൻ ജോയിന്റ് സെക്രട്ടറി മനോജ് രാമചന്ദ്രന് സ്മരണാഞ്ജലി അർപ്പിച്ച് കൊണ്ടായിരുന്നു ഉത്‌ഘാടന ചടങ്ങുകൾക്ക് ആരംഭം കുറിച്ചത്.

നാല് വേദികളിലായി നടന്ന കലാമേള രാത്രി ഏഴര മണിയോടെ സമാപിച്ചു. തുടർന്ന് നടന്ന സമാപന സമ്മേളനം നാഷണൽ ജനറൽ സെക്രട്ടറി റോജിമോൻ വർഗ്ഗീസ് ഉത്‌ഘാടനം ചെയ്തു. പ്രസിഡന്റ് വർഗ്ഗീസ് ചെറിയാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ നാഷണൽ പ്രസിഡന്റ് വർഗ്ഗീസ് ജോൺ, ടൂറിസം ക്ലെബ്ബ വൈസ് ചെയർമാൻ ടിറ്റോ തോമസ്, നാഷണൽ ജോയിന്റ് ട്രഷറർ ജയകുമാർ നായർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുൻ നാഷണൽ സെക്രട്ടറി സജീഷ് ടോം സ്വാഗതം ആശംസിച്ചു.

ഓക്‌സ്മാസ് പ്രസിഡന്റ് ശ്രീ മൈക്കിൾ കുര്യൻ, സൗത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റി അംഗങ്ങളായ ട്രഷറർ ജിജി വിക്ടർ, വൈസ് പ്രസിഡന്റ് സജിമോൻ സേതു, ജോയിന്റ് സെക്രട്ടറി കോശിയാ ജോസ്, ആർട്സ് കോർഡിനേറ്റർ ജോ സേവ്യർ, ചാരിറ്റി കോർഡിനേറ്റർ ജിജു യോവിൽ തുടങ്ങിയവർ ആദ്യന്തം പരിപാടികളുടെ നടത്തിപ്പിന് ചുമതല വഹിച്ചു. കൂടാതെ വിവിധ അസ്സോസിയേഷനുകളിൽ നിന്നായി സിജോ മാത്യു, ബെറ്റി തോമസ്, മേഴ്‌സി സജീഷ്, സിൽവി ജോസ്, ഷിബു ജോൺ, ജൂണിയ റെജി, ജയ വർഗ്ഗീസ്, ഐവി ബിബി, കുസുമം മൈക്കിൾ, രേഖാ കുര്യൻ, ബിബി തോമസ്, ബിമൽ രാജ്, ബ്രയാൻ വർഗ്ഗീസ്, ജോസ് വർക്കി, പ്രിൻസ് മാത്യു, സിബി കുര്യാക്കോസ്, ജെയ്സൺ കുര്യൻ, ജയചന്ദ്രൻ, പ്രജേഷ് മോഹൻ, അജീഷ് വാസുദേവൻ, ടോമിച്ചൻ, ജയകൃഷ്ണൻ, തോമസ് ജോൺ, റെജി മൈക്കിൾ തുടങ്ങിയവരുടെ ആത്മാർത്ഥമായ സഹകരണമാണ് കലാമേള വൻ വിജയകരമായതെന്ന് പ്രസിഡന്റ് വർഗ്ഗീസ് ചെറിയാൻ പറഞ്ഞു. പരിപാടിയുടെ ദൃശ്യങ്ങൾ പകർത്തുന്നതിന് സഹായിച്ച ഫോട്ടോജിന്സിന്റെ ജിനു സി വർഗ്ഗീസ്, ബാക്ക് ഓഫീസ് നിയന്ത്രണത്തിന് സഹായിച്ച ബ്രയൻ വർഗ്ഗീസ് തുടങ്ങിയവരുടെ സഹകരണത്തിനും കമ്മിറ്റി നന്ദി രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more