ഓക്സ്ഫോർഡ്: ഒക്ടോബർ 13 ശനിയാഴ്ച ഓക്സ്ഫോർഡിലെ ബിസ്റ്ററിലുള്ള ദി ബിസ്റ്റർ സ്കൂളിൽ നടക്കുന്ന യുക്മ സൗത്ത് വെസ്റ്റ് കലാമേള രജിസ്ട്രേഷൻ ഒക്ടോബർ എട്ട് (ഇന്ന്) രാത്രി പന്ത്രണ്ട് മണിയോടെ അവസാനിക്കും. കഴിഞ്ഞ 9 വർഷമായി തുടർന്നു പോരുന്ന യുക്മ കലാമേളകൾ കൂടുതൽ സുതാര്യതയോടെ നടത്താൻ ആവശ്യമായ ക്രമീകരണങ്ങളുമായി, ഉപയോഗിക്കാൻ എളുപ്പവും, കൃത്യതയുള്ളതുമായ ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് ഇക്കുറി നാഷണൽ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം റീജിയണൽ കലാമേളയ്ക്കും ഉപയോഗിക്കുന്നത്. അംഗ അസ്സോസിയേഷനുകള്ക്ക് സ്വന്തം നിലക്ക് തന്നെ മത്സരാർത്ഥികളുടെ വിശദ വിവരങ്ങൾ രെജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനമാണ് വെബ്സൈറ്റിൽ ഒരുക്കിയിട്ടുള്ളത്. ഇതിന് വേണ്ടി അംഗ അസ്സോസിയേഷനുകൾക്ക് ആവശ്യമായ സംവിധാനങ്ങൾ നല്കിക്കഴിഞ്ഞുവെന്ന് റീജിയണൽ സെക്രട്ടറി എം പി പദ്മരാജ് അറിയിച്ചു. മുഴുവൻ അംഗ അസ്സോസിയേഷനുകളും നിശ്ചിത സമയത്തിനുള്ളിൽ തന്നെ രജിസ്ട്രേഷൻ പൂർത്തീകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
റീജിയണിലെ ശക്തരായ സംഘടനകളിൽ ഒന്നായ ഓക്സ്ഫോർഡ് മലയാളി സമാജമാണ് കലാമേളയ്ക്ക് ആതിഥ്യമരുളുന്നത്. കലാമേളയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ച് വരുന്നതായും വരും ദിവസങ്ങളിൽ കലാമേള കമ്മിറ്റിയുടെ പൂർണ്ണ വിവരങ്ങൾ പ്രസിദ്ധീകരിക്കുമെന്നും പ്രസിഡന്റ് വർഗീസ് ചെറിയാൻ അറിയിച്ചു. നാല് സ്റ്റേജുകളിലായാണ് കലാമേള അരങ്ങേറുന്നത്. ഒക്ടോബർ പതിമൂന്നിന് രാവിലെ ഒമ്പത് മണിക്ക് തന്നെ ഉത്ഘാടന സമ്മേളനത്തോടെ ആരംഭിക്കുന്ന കലാമേളയുടെ സുഗമമായ നടത്തിപ്പിന് മുഴുവൻ അംഗ അസ്സോസിയേഷനുകളുടെയും സഹകരണം അദ്ദേഹം അഭ്യർത്ഥിച്ചു. കലാമേളയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ച് വരുന്നതായി ട്രഷറർ ജിജി വിക്ടറും വ്യക്തമാക്കി.
സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലേക്കുള്ള ഇംഗ്ലീഷ്, മലയാളം പ്രസംഗ മത്സര വിഷയങ്ങൾ അംഗ അസ്സോസിയേഷൻ ഭാരവാഹികൾക്ക് ഇതിനകം തന്നെ നൽകിയിട്ടുണ്ട്. അതിവിശാലമായ ബിസ്റ്റർ സ്കൂളിൽ വിശാലമായ സൗജന്യ കാർ പാർക്കിങ് സൗകര്യവും മിതമായ നിരക്കിൽ കേരളീയ നാടൻ വിഭവങ്ങളടങ്ങിയ ഭക്ഷണശാലയും റീജിയണൽ കമ്മിറ്റി ഒരുക്കിയിട്ടുണ്ട്.
കലാമേള വേദിയുടെ വിലാസം:
THE BICESTER SCHOOL
QUEENS AVENUE
BICESTER, OXFORD
OX26 2NS
click on malayalam character to switch languages