1 GBP = 103.68

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള നാളെ ഓക്സ്ഫോർഡിൽ; ദേശീയ വൈസ് പ്രസിഡന്റ് സുജു ജോസഫ് ഉത്‌ഘാടനം നിർവ്വഹിക്കും; സജീഷ് ടോം, ടിറ്റോ തോമസ്, ഡോ. ബിജു പെരിങ്ങത്തറ തുടങ്ങിയവർമുഖ്യാതിഥികളാകും

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള നാളെ ഓക്സ്ഫോർഡിൽ; ദേശീയ വൈസ് പ്രസിഡന്റ് സുജു ജോസഫ് ഉത്‌ഘാടനം നിർവ്വഹിക്കും; സജീഷ് ടോം, ടിറ്റോ തോമസ്, ഡോ. ബിജു പെരിങ്ങത്തറ തുടങ്ങിയവർമുഖ്യാതിഥികളാകും

എം പി പദ്മരാജ്

ഓക്സ്ഫോർഡ്: യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേളക്ക് നാളെ ഓക്സ്ഫോർഡിൽ തിരി തെളിയും. റീജിയണിലെ പ്രബല സംഘടനകളിൽ ഒന്നായ ഓക്സ്ഫോർഡ് മലയാളി സമാജമാണ് കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. റീജിയണൽ പ്രസിഡന്റ് വർഗ്ഗീസ് ചെറിയാൻ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ സൗത്ത് വെസ്റ്റ് കലാമേള യുക്മ ദേശീയ വൈസ് വൈസ് പ്രസിഡന്റ് സുജു ജോസഫ് ഉത്‌ഘാടനം ചെയ്യും. മുഖ്യാതിഥികളായി യുക്മ മുൻ ദേശീയ ജനറൽ സെക്രട്ടറിയും എക്സിക്യു്ട്ടീവ് അംഗവുമായ സജീഷ് ടോം, യുക്മ ടൂറിസം ക്ലെബ്ബ്‌ വൈസ് ചെയർമാൻ ടിറ്റോ തോമസ്, നാഷണൽ എക്സിക്യു്ട്ടീവ് അംഗം ഡോ. ബിജു പെരിങ്ങത്തറ തുടങ്ങിയവർ പങ്കെടുക്കും.

ഒക്ടോബർ പതിമൂന്ന് ശനിയാഴ്ച രാവിലെ കൃത്യം ഒൻപത് മണിയോടെ തന്നെ ആരംഭിക്കുന്ന കലാമേളയുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ കമ്മിറ്റിക്കാണ് രൂപം നൽകി പ്രവർത്തനമാരംഭിച്ചിരിക്കുന്നതെന്ന് ജനറൽ സെക്രട്ടറി എം പി പദ്മരാജ് അറിയിച്ചു. പ്രസിഡന്റ് വർഗ്ഗീസ് ചെറിയാൻ ചെയർമാനായും എം പി പദ്മരാജ് ജനറൽ കൺവീനറുമായി പ്രവർത്തിക്കുന്ന കമ്മിറ്റിയിൽ ഓക്‌സ്മാസ് പ്രസിഡന്റ് മൈക്കിൾ കുര്യൻ, ടിറ്റോ തോമസ് തുടങ്ങിയവർ വൈസ് ചെയര്മാന്മാരായും അപ്പീൽ കമ്മിറ്റി ചെയർമാനായി സുജു ജോസഫും വൈസ് ചെയർമാനായി ഡോ ബിജു പെരിങ്ങത്തറയും അഡ്വൈസറി ബോർഡ് ചെയർമാനായി സജീഷ് ടോമും ഫിനാൻഷ്യൽ കൺട്രോളറായി ട്രഷറർ ജിജി വിക്ടറും പ്രവർത്തിക്കും.

മറ്റ് കമ്മിറ്റി അംഗങ്ങൾ
റിസപ്‌ഷൻ ടീം കൺവീനർമാർ: സജിമോൻ സേതു, കോശിയാ ജോസ്, ജിജു യോവിൽ

സ്റ്റേജ് മാനേജ്‌മെന്റ്: ലാലിച്ചൻ ജോർജ്ജ്, സിജോ മാത്യു, ജെയ്സൺ കുര്യൻ, ജോജി സെബാസ്റ്റ്യൻ, ബെറ്റി തോമസ്, മേഴ്‌സി സജീഷ്, സിൽവി ജോസ്, ഷിബു ജോൺ, ജൂണിയ റെജി, ജയ വർഗ്ഗീസ്, ഐവി ബിബി, കുസുമം മൈക്കിൾ, രേഖാ കുര്യൻ

പ്രോഗ്രാം കോർഡിനേറ്റർസ്: വർഗ്ഗീസ് ചെറിയാൻ, ജോ സേവ്യർ, കോശിയാ ജോസ്

രെജിസ്ട്രേഷൻ: ബിബി തോമസ്, ബിമൽ രാജ്

ഓഫീസ് നിയന്ത്രണം:  മനോജ് വേണുഗോപാൽ, പദ്മരാജ്, സജീഷ് ടോം, ഡോ.ബിജു പെരിങ്ങത്തറ, ബ്രയാൻ വർഗ്ഗീസ്, സുജു ജോസഫ്

ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്: ജോസ് വർക്കി, വർഗ്ഗീസ് ഫിലിപ്പ് , രാജു റാഫേൽ, പ്രിൻസ് മാത്യു, സിബി കുര്യാക്കോസ്, ജെയ്സൺ കുര്യൻ, ഷാജു വർഗ്ഗീസ്, ടോമിച്ചൻ, ജയകൃഷ്ണൻ, തോമസ് ജോൺ, റെജി മൈക്കിൾ

ഫോട്ടോഗ്രാഫി: ജിനു സി വർഗ്ഗീസ്, ഫോട്ടോജിൻസ്‌

ഏകദേശം ഇരുന്നൂറിലധികം മത്സരാർത്ഥികൾ മാറ്റുരയ്ക്കുന്ന കലാമേളയിൽ അഞ്ചാമതും കിരീടം കൈപ്പിടിയിലൊതുക്കുമെന്ന വാശിയിലാണ് ഗ്ലോസ്റ്റെർഷെയർ മലയാളി അസ്സോസിയേഷൻ. കഴിഞ്ഞ രണ്ടുവര്ഷത്തെയും റണ്ണറപ്പായ സാലിസ്ബറി മലയാളി അസ്സോസിയേഷനും കിരീടം ലക്ഷ്യമിട്ട് കൃത്യമായ മുന്നൊരുക്കങ്ങളോടെയാണ് കലാമേള വേദിയിലെത്തുക. കിരീട ജേതാക്കൾക്കുള്ള എലിസബത്ത് പത്രോസ് മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിക്കായും റണ്ണേഴ്സപ്പിനുള്ള ലാലിച്ചനും കുടുംബവും സ്പോൺസർ ചെയ്ത എവർ റോളിംഗ് ട്രോഫിക്കായും തീപാറുന്ന പോരാട്ടങ്ങളാകും സൗത്ത് വെസ്റ്റ് റീജിയനിൽ നടക്കുക.

ഓക്സ്ഫോർഡിലെ ദി ബിസ്റ്റർ സ്‌കൂളിൽ നാല് വേദികളിലായി നടക്കുന്ന കലാമേളയ്ക്ക് വിപുലമായ ഒരുക്കങ്ങളാണ് സംഘാടക സമിതി ഒരുക്കിയിട്ടുള്ളത്. വിശാലമായ സൗജന്യ കാർ പാർക്കിങ് സൗകര്യവും സ്‌കൂളിൽ ലഭ്യമാണ്. ദിവസം മുഴുവനും പ്രവർത്തിക്കുന്ന നാടൻ കേരളീയ വിഭവങ്ങളടങ്ങിയ ഭക്ഷണശാലയും പ്രവർത്തിക്കുന്നതാണ്. എല്ലാ കലാപ്രേമികളെയും ഓക്സ്ഫോർഡിലെ കലാമേള വേദിയിലേക്ക് പ്രസിഡന്റ് വർഗ്ഗീസ് ചെറിയാൻ സ്വാഗതം ചെയ്തു.

കലാമേള വേദിയുടെ വിലാസം

THE BICESTER SCHOOL

QUEENS AVENUE

BICESTER, OXFORD

OX26 2NS

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more