1 GBP = 104.16

ചലച്ചിത്ര പിന്നണി ഗായകനായ ഈ ഓർത്തോപീഡിക്സ് ഡോക്ടറും സംയുക്ത വർമ്മയുടെയും ഊർമ്മിള ഉണ്ണിയുടെയും തറവാട്ടിൽനിന്നെത്തിയ ഈ സംഗീതാധ്യാപികയും സ്റ്റാർ സിംഗർ 3 വിധികർത്താക്കൾ……… ഒഡീസി നർത്തകിയും ഗായികയുമായ ഈ ദുബായ്ക്കാരിയും ശാസ്ത്രീയ നൃത്തകലയിൽ ജീവിതം സമർപ്പിച്ച പഴയ ‘മിസ് ട്രിവാൻഡ്രം’ യു കെ നർത്തകിയും അവതാരകരായെത്തുന്നു………. ഏഷ്യാനെറ്റിലെ ആ പഴയ പ്രോഗ്രാം എഡിറ്ററും സ്റ്റീഫൻ ദേവസ്സിയുടെ സതീർഥ്യനായ ഈ കീബോർഡിസ്റ്റും വയലിനിസ്റ്റായ സൗണ്ട് എൻജിനീയറും പിന്നണിയിൽ കൈകോർക്കുന്നു……….. “ഗർഷോം ടി വി – യുക്മ സ്റ്റാർ സിംഗർ 3” അവിസ്മരണീയമാക്കാൻ ഇനി എന്തെല്ലാം വേണം

ചലച്ചിത്ര പിന്നണി ഗായകനായ ഈ ഓർത്തോപീഡിക്സ് ഡോക്ടറും സംയുക്ത വർമ്മയുടെയും ഊർമ്മിള ഉണ്ണിയുടെയും തറവാട്ടിൽനിന്നെത്തിയ ഈ സംഗീതാധ്യാപികയും സ്റ്റാർ സിംഗർ 3 വിധികർത്താക്കൾ……… ഒഡീസി നർത്തകിയും ഗായികയുമായ ഈ ദുബായ്ക്കാരിയും ശാസ്ത്രീയ നൃത്തകലയിൽ ജീവിതം സമർപ്പിച്ച പഴയ ‘മിസ് ട്രിവാൻഡ്രം’ യു കെ നർത്തകിയും അവതാരകരായെത്തുന്നു………. ഏഷ്യാനെറ്റിലെ ആ പഴയ പ്രോഗ്രാം എഡിറ്ററും സ്റ്റീഫൻ ദേവസ്സിയുടെ സതീർഥ്യനായ ഈ കീബോർഡിസ്റ്റും വയലിനിസ്റ്റായ സൗണ്ട് എൻജിനീയറും പിന്നണിയിൽ കൈകോർക്കുന്നു……….. “ഗർഷോം ടി വി – യുക്മ സ്റ്റാർ സിംഗർ 3” അവിസ്മരണീയമാക്കാൻ ഇനി എന്തെല്ലാം വേണം

സജീഷ് ടോം (ചീഫ് പ്രോഗ്രാം കോഓർഡിനേറ്റർ)

യൂറോപ്പ് മലയാളി സംഗീതാസ്വാദകർക്ക് ഒരു വർഷം നീണ്ടുനിൽക്കുന്ന സംഗീത വിരുന്നുമായി ഗർഷോം ടി വി – യുക്മ സ്റ്റാർ സിംഗർ 3 മത്സരങ്ങൾ ആരംഭിക്കുകയാണ്. ലണ്ടൻ, ബർമിംഗ്ഹാം എന്നിവിടങ്ങളിൽ നടന്ന ഒഡിഷനുകളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ടവരും സ്വിറ്റ്സർലൻഡ് (ബാസിൽ), റിപ്പബ്ലിക് ഓഫ് അയർലൻഡ് (ഡബ്ലിൻ) എന്നിവിടങ്ങളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട ഗായകരുമുൾപ്പെടെ 15 മത്സരാർത്ഥികളാണ് സ്റ്റാർസിംഗർ 3 യിൽ മാറ്റുരക്കുന്നത്.

ഈ സംഗീത യാത്രയുടെ ആദ്യ സ്റ്റേജ് മത്സരങ്ങൾ നവംബർ 11 ശനിയാഴ്ച വൂളറാംപ്റ്റനിലെ യു കെ കെ സി എ ആസ്ഥാന മന്ദിരത്തിൽ അരങ്ങേറുകയാണ്. രണ്ട് റൗണ്ട് മത്സരങ്ങളാണ് ആദ്യ സ്റ്റേജിൽ നടക്കുന്നത്. രാവിലെ പത്തുമണിക്ക് ആരംഭിച്ചു വൈകുന്നേരം ആറുമണിയോടെ സമാപിക്കുന്ന വിധമാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

ഏതൊരു പരിപാടിയുടെയും വിജയത്തിന് പിന്നിലും സർഗ്ഗശേഷിയുള്ള ഒരുപിടി ആളുകൾ പ്രവർത്തിക്കുന്നുണ്ടാകും. അരങ്ങിലും അണിയറയിലുമായി ശ്രദ്ധാലുക്കളായുള്ള അവരുടെ സാന്നിദ്ധ്യമാണ് യഥാർത്ഥ വിജയത്തിന്റെ സൂത്രവാക്യം. സ്റ്റാർസിംഗർ 3 യുടെ വിജയത്തിന് ചുക്കാൻ പിടിക്കുന്ന പ്രതിഭാധനരെ പരിചയപ്പെടുത്തുകയാണിവിടെ.

 

ഡോക്റ്റർ ഫഹദ് മൊഹമ്മദ് – ജഡ്‌ജിങ്‌ പാനൽ അംഗം

നിരവധി സിനിമകളിൽ പിന്നണി ഗായകനായിട്ടുള്ള യു കെ മലയാളി ഡോക്റ്റർ ഫഹദ് മുഹമ്മദ് ആണ് സ്റ്റാർസിംഗർ 3 യുടെ ഒരു വിധി കർത്താവ്. കയ്യെത്തുംദൂരത്തു, ക്രോണിക് ബാച്ച്ലർ, കല്യാണരാമൻ, സ്വപ്നക്കൂട്, 4 ദ പീപ്പിൾ, ചതിക്കാത്ത ചന്തു തുടങ്ങി പത്തോളം മലയാള സിനിമകളിൽ പാടിയിട്ടുള്ള ഫഹദ് മുഹമ്മദ് ബർമിംഗ്ഹാമിൽ ഓർത്തോപീഡിക്സ് രജിസ്ട്രാറായി ജോലിചെയ്യുന്നു. ഇന്ത്യയിൽ അങ്ങോളമിങ്ങോളം മ്യൂസിക്കൽ പരിപാടികളുമായി സഞ്ചരിച്ചിട്ടുള്ള ഫഹദ്, മിക്കവാറും എല്ലാ ഗൾഫ് രാജ്യങ്ങളിലും, കാനഡയിലെ വിവിധ വേദികളിലും സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. കർണാടക സംഗീതത്തിൽ വർഷങ്ങളുടെ പരിശീലനമുള്ള ഡോക്റ്റർ ഫഹദ് സ്റ്റാർസിംഗറിലെ പുതുമുഖ വിധികർത്താവാണ്.

 

 

ലോപ മുദ്ര നെടുങ്ങാടി – ജഡ്‌ജിങ്‌ പാനൽ അംഗം
മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ നോവൽ കുന്ദലതയുടെ രചയിതാവ് അപ്പു നെടുങ്ങാടിയുടെ കൊച്ചുമകൾ ലോപമുദ്രയാണ് സ്റ്റാർസിംഗറിന്റെ മറ്റൊരു വിധികർത്താവ്. സ്റ്റാർസിംഗർ സീസൺ – 2 വിലെ മിതവും സാരാംശമുള്ളതുമായ കമന്റുകൾകൊണ്ട് മത്സരാർത്ഥികളുടെയും ശ്രോതാക്കളുടെയും മനംകവർന്ന ലോപമുദ്ര കർണാടിക് – ഹിന്ദുസ്ഥാനി സംഗീതശാഖകകളിൽ പരിശീലനം നേടിയിട്ടുള്ള വ്യക്തിയാണ്. മുംബെയിൽ ജനിച്ചു വളർന്ന ലോപ കേരളത്തിലാണ് കോളേജ് വിദ്യാഭാസം നടത്തിയത്. 1996 – 99 കാലഘട്ടത്തിൽ ഓൾ ഇന്ത്യ റേഡിയോയിലൂടെ നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുള്ള ലോപ മുദ്ര ഒരു ചലച്ചിത്ര കുടുംബത്തിൽനിന്നുള്ള അംഗംകൂടിയാണ്. മുംബെയിൽ അറിയപ്പെട്ടിരുന്ന പത്രപ്രവർത്തകനും ഫിലിം ജേർണലിസ്റ്റും ആയിരുന്ന ടി എം പി നെടുങ്ങാടിയാണ് പിതാവ്. മൂത്ത സഹോദരി താമര ഒരു ഹിന്ദി സിനിമ സംവിധായികയാണ്. മലയാള സിനിമാരംഗത്തെ അറിയപ്പെടുന്ന താരങ്ങളായ ഊർമിളാ ഉണ്ണി, സംയുക്താവർമ്മ എന്നിവരുടെ അടുത്ത സഹോദരിയാണ് ലോപമുദ്ര എന്നതും ശ്രദ്ധേയമാണ്.

 

 

സന്ധ്യ രാഹുൽ – അവതാരക

ദുബായിൽ സ്കൂൾ വിദ്യാഭ്യാസവും കൊച്ചിയിൽ എൻജിനിയറിങ് പഠനവും, യു കെ യിലെ ഷെഫീൽഡിൽ ഉപരിപഠനവും കഴിഞ്ഞ സന്ധ്യ രാഹുൽ ആണ് സ്റ്റാർസിംഗർ 3 യിലൂടെ യു കെ മലയാളികൾക്ക് മുന്നിലേക്ക് കടന്നുവരുന്ന ഒരു അവതാരക. യു കെ യിൽ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ പ്രൊജക്റ്റ് മാനേജരായി ജോലിചെയ്യുന്ന സന്ധ്യ കർണാടിക് സംഗീതത്തിൽ വർഷങ്ങളുടെ പരിശീലനം നേടിയിട്ടുണ്ട്. കലയെ ഏറെ സ്നേഹിക്കുന്ന സന്ധ്യ രാഹുൽ ഏതാനും വർഷങ്ങളായി ഒഡീസി നൃത്തവും ശാസ്ത്രീയമായി പരിശീലിച്ചുവരുന്നു. സന്ധ്യയുടെ സഹോദരി ദുബായിൽ കുടുംബസമേതം താമസിക്കുന്ന രേഷ്‌മ മേനോൻ ചലച്ചിത്ര പിന്നണി ഗായികകൂടിയാണ്.

 

 

 

ദീപ നായർ – അവതാരക

കലാമണ്ഡലം മീര നമ്പ്യാരുടെ കീഴിൽ വർഷങ്ങളുടെ ഭരതനാട്യം പരിശീലനം നേടിയ അതുല്യ നർത്തകിയാണ് സ്റ്റാർസിംഗർ 3 യിലെ മറ്റൊരു അവതാരകയായ ദീപ നായർ. 2000 ൽ ഫ്‌ളവർ ഷോയോടനുബന്ധിച്ചു നടന്ന സൗന്ദര്യ മത്സരത്തിൽ മിസ് ട്രിവാൻഡ്രം പട്ടം നേടിയ സുന്ദരി കൂടിയാണ് ദീപ. സൂര്യ ടി വി യിൽ വീഡിയോ ജോക്കിയായി ജോലിചെയ്തിട്ടുള്ള ദീപയുടെ അനുഭവ പരിചയം സ്റ്റാർ സിംഗർ 3 ക്ക് പ്രയോജനകരമാകുമെന്നതിൽ സംശയം വേണ്ട.

 

 

 

വെൽസ് ചാക്കോ : വീഡിയോ നിർവഹണം – എഡിറ്റിങ്

ഗർഷോം ടി വി യുടെ എക്കാലത്തെയും കരുത്താണ് വെൽസ് ചാക്കോ എന്ന ഈ ആറടിക്കാരൻ. നാട്ടിലായിരുന്നപ്പോൾ ഏഷ്യാനെറ്റിൽ പ്രോഗ്രാം എഡിറ്ററായി പ്രവർത്തിച്ചിട്ടുള്ള അനുഭവ സമ്പത്തുമാത്രം മതി വെൽസിലെ പ്രതിഭയെ തിരിച്ചറിയാൻ. സ്റ്റാർസിംഗർ സീസൺ – 2 വിന്റെ ചിത്രീകരണവും എഡിറ്റിങ്ങും കാര്യക്ഷമവും സർഗാത്മകവുമായി നിർവഹിച്ച വെൽസ് ചാക്കോ നയിക്കുന്ന ടീമിന്റെ കയ്യിൽ സ്റ്റാർ സിംഗർ 3 യുടെ നക്ഷത്ര കാഴ്ചകളും സുഭദ്രം. 4K ക്യാമറകളിൽ വെൽസും സംഘവും പകർത്തുന്ന സ്റ്റാർസിംഗർ കാഴ്ചകൾ പ്രേക്ഷകരിൽ ദൃശ്യ വിസ്മയം തീർക്കുമെന്നുറപ്പ്.

 

 

സിജോ ചാക്കോ – കീബോർഡിസ്റ്റ്

ജോൺസൺ മാഷിന്റയും ഔസേപ്പച്ചൻ സാറിന്റെയും നാട്ടുകാരനായ കീബോർഡിസ്റ്റ് സിജോ ചാക്കോ പ്രശസ്ത കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസ്സിയുടെ ജൂനിയറായി പിയാനോ പഠനം തുടങ്ങിയ വ്യക്തിയാണ്. ഗ്രാമി അവാർഡ് ജേതാവ് വയലിസ്റ്റ് മനോജ് ജോർജിനോടൊപ്പം ഫ്യുഷൻ കൺസേർട്ടുകളിൽ പങ്കെടുക്കുവാൻ ഭാഗ്യം ലഭിച്ചിട്ടുള്ള സിജോ പുതുതലമുറയിലെ പ്രഗത്ഭരായ നജിം ഏർഷാദ്, അരുൺ ഗോപൻ, ഇമ്മാനുവേൽ ഹെൻട്രി, വിവേകാനന്ദൻ, ഡോ.വാണി ജയറാം, കൃഷ്ണ ചന്ദ്രൻ, അഭിജിത് കൊല്ലം, രവി ശങ്കർ,വൃന്ദ, ദലീമ, ഡോ.ബ്ലെസ്സൺ മേമന തുടങ്ങി നിരവധി ഗായകോരോടൊപ്പം സ്റ്റേജ് ഷോകളിൽ പങ്കെടുത്തിട്ടുണ്ട്. ഇടക്ക് മുടങ്ങിയ പിയാനോ പഠനം വീണ്ടും തുടങ്ങിയിരിക്കുന്നു സ്റ്റാർസിംഗർ സീസൺ – 2 വിലും പങ്കാളിയായിരുന്ന സിജോ ചാക്കോ.

 

 

ശ്രീനാഥ് വിജയൻ – ജാസ് ലൈവ് ഡിജിറ്റൽ

ഗർഷോം ടി വി – യുക്മ സ്റ്റാർസിംഗർ 3 യുടെ ഓഡിയോ റിക്കോർഡിങ് ചെയ്യുന്നത് ജാസ് ലൈവ് ഡിജിറ്റൽ ആണ്. നാട്ടിൽനിന്നും യു കെ യിൽ എത്തുന്ന സെലിബ്രറ്റികളുടെ നിരവധി സ്റ്റേജ് ഷോകൾ ചെയ്തുള്ള അഭിമാനകരമായ ട്രാക് ഹിസ്റ്ററി ജാസ് ലൈവിന് സ്വന്തം. പാനാസോണിക് യു കെ യിൽ ജോലിചെയ്യുന്ന ശ്രീനാഥ് വിജയനും, ജാഗ്വർ ലാൻഡ് റോവറിൽ ജോലിചെയ്യുന്ന ജിനു മാത്യുവും ചേർന്ന് നടത്തിപ്പോരുന്ന ജാസ് ലൈവ് ഡിജിറ്റൽ മധുരതരമായ സ്വരമാധുരി ചൊരിഞ്ഞു സ്റ്റാർസിംഗർ 3 ശ്രോതാക്കളെ സംഗീത പെരുമഴയിൽ ആറാടിക്കുകതന്നെ ചെയ്യും. നല്ലൊരു വയലിൻ വിദഗ്ദ്ധൻ കൂടിയായ ശ്രീനാഥിന്റെ നേതൃത്വത്തിലുള്ള ടീം ആയിരിക്കും ഷോയുടെ റിക്കോഡിങ്ങും എഡിറ്റിങ്ങും നിർവഹിക്കുന്നത്.

ഇവർ അരങ്ങിലും അണിയറയിലുമായി അണിനിരക്കുമ്പോൾ ഗർഷോം ടി വി – യുക്മ സ്റ്റാർസിംഗർ 3 മ്യൂസിക്കൽ റിയാലിറ്റി ഷോ, യൂറോപ് മലയാളികൾക്ക് അവിസ്മരണീയമായൊരു സംഗീതാനുഭവം സമ്മാനിക്കുമെന്നതിൽ സംശയമില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more