1 GBP = 103.12

യുക്മ സ്റ്റാർ സിംഗർ ഗ്രാന്റ് ഫിനാലെക്ക് ഗംഭീര തുടക്കം; അനുഗ്രഹീത ഗായകൻ ജി വേണുഗോപാൽ ഉത്‌ഘാടനം നിർവ്വഹിച്ചു

യുക്മ സ്റ്റാർ സിംഗർ ഗ്രാന്റ് ഫിനാലെക്ക് ഗംഭീര തുടക്കം; അനുഗ്രഹീത ഗായകൻ ജി വേണുഗോപാൽ ഉത്‌ഘാടനം നിർവ്വഹിച്ചു

ലെസ്റ്റർ: യുക്മ സ്റ്റാർ സിംഗർ 3 ഗ്രാന്റ് ഫിനാലേക്ക് പ്രൗഢ ഗംഭീര തുടക്കം. ലെസ്റ്റർ അഥീനയിൽ ആരംഭിച്ച സ്റ്റാർ സിംഗർ3 അനുഗ്രഹീത പിന്നണി ഗായകൻ ശ്രീ ജി വേണുഗോപാൽ ഉത്‌ഘാടനം നിർവ്വഹിച്ചു. മത്സരങ്ങളിലുടനീളം പ്രാഗത്ഭ്യം തെളിയിച്ച അഞ്ചോളം മത്സരാത്ഥികളാണ് ഗ്രാന്റ് ഫിനാലെയിൽ മത്സരിക്കുന്നത്.

മലയാള സിനിമ ഗാനരംഗത്ത് തന്റേതായ കയ്യൊപ്പുചാർത്തിക്കഴിഞ്ഞ മധുരഗായകൻ ശ്രീ ജി വേണുഗോപാൽ ഗ്രാൻഡ് ഫിനാലെക്ക് മുഖ്യ വിധികർത്താവായി എത്തുന്നു എന്നത് സ്റ്റാർസിംഗർ 3 യുടെ അഭിമാന നിമിഷങ്ങൾ ആകുകയാണ്. ശ്രീ വേണുഗോപാലിനോടൊപ്പം സ്റ്റാർസിംഗർ 3 യുടെ സ്ഥിരം വിധികർത്താക്കളായ ഡോക്ടർ ഫഹദ്, ശ്രീമതി ലോപ മുദ്ര എന്നിവരും ചേരുന്ന പ്രൗഢമായ ജഡ്ജിങ് പാനൽ ആയിരിക്കും ഗ്രാൻഡ്‌ഫിനാലെയിൽ വിധിനിർണ്ണയം നടത്തുന്നത്.ഒഡിഷൻ മുതൽ സെമിഫൈനൽ വരെ എട്ട് റൗണ്ടുകളിലായി മുപ്പത്തിയഞ്ചോളം പ്രതിഭകളുടെ മാറ്റുരക്കലിന് ശേഷമാണ് ഗ്രാൻഡ് ഫിനാലെയിലേക്ക് അഞ്ച് ഗായകർ കടന്നുവന്നിരിക്കുന്നത്. ഇവരിൽ ആരാകും വിജയിയെന്ന് മണിക്കൂറുകൾക്കകം അറിയാൻ കഴിയും.

യു കെ യിലെ നോർത്താംപ്ടണിൽ നിന്നുള്ള ആനന്ദ് ജോൺ, ഷെഫീൽഡിൽ നിന്നെത്തുന്ന ഹരികുമാർ വാസുദേവൻ, റിപ്പബ്ലിക് ഓഫ് അയർലണ്ടിൽനിന്നും എത്തുന്ന ജാസ്മിൻ പ്രമോദ്, യു കെ യിലെ തന്നെ ഹള്ളിൽനിന്നുള്ള സാൻ ജോർജ് തോമസ്, വൂസ്റ്ററിൽ നിന്നെത്തുന്ന വിനു ജോസഫ് എന്നിവരാണ് വിവിധ റൗണ്ടുകളിലായി നടന്ന ശക്തമായ മത്സരങ്ങൾക്കൊടുവിൽ ഗ്രാൻഡ് ഫിനാലെയിൽ എത്തിയിരിക്കുന്ന നക്ഷത്ര ഗായകർ.

ലോ ആൻഡ് ലോയേഴ്സ് സോളിസിറ്റർസ് നൽകുന്ന 1000 പൗണ്ട് ക്യാഷ് പ്രൈസും യുക്മ സമ്മാനിക്കുന്ന ട്രോഫിയും പ്രശംസാപത്രവുമാണ് സ്റ്റാർസിംഗർ വിജയിയെ കാത്തിരിക്കുന്നത്. ട്രോഫിക്കും പ്രശംസാ പത്രത്തിനുമൊപ്പം രണ്ടാം സമ്മാനജേതാവിന് മുത്തൂറ്റ് ഗ്ലോബൽ യുകെ നൽകുന്ന 750 പൗണ്ടും മൂന്നാം സമ്മാനജേതാവിന് അലൈഡ് മോർട്ഗേജ് സർവീസസ് നൽകുന്ന 500 പൗണ്ടും ലഭിക്കുന്നതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more