1 GBP = 103.81

യുക്മ സൗത്ത് ഈസ്റ്റ് റീജണല്‍ കായികമേളക്ക് സൗത്താംപ്ടണ്‍ ആതിഥ്യം വഹിക്കും!

യുക്മ സൗത്ത് ഈസ്റ്റ് റീജണല്‍ കായികമേളക്ക് സൗത്താംപ്ടണ്‍ ആതിഥ്യം വഹിക്കും!

യുക്മ സൗത്ത് ഈസ്റ്റ് റീജണല്‍ കായികമേള 2017, റീജിയണിലെ പ്രബല അംഗ സംഘടനയായ സൗത്താംപ്ടണ്‍ മലയാളി അസോസിയേഷന്റെ സഹകരണത്തോടെ സൗത്താംപ്ടണ്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ വെച്ച് 2017 മെയ് 21ന് നടത്താന്‍ റീജിയണല്‍ കമ്മിറ്റി തീരുമാനിച്ചു.

റീജിയണിലെ 18 അംഗ സംഘടനകളെ പ്രതിനിധാനം ചെയതു നൂറുകണക്കിന് അംഗങ്ങള്‍ വിവിധ കായിക ഇനങ്ങളില്‍ പങ്കെടുക്കും. സൗത്ത് ഈസ്റ്റ് റീജിയണല്‍ പ്രസിഡന്റ്‌റ് ലാലു ആന്റണി , സെക്രട്ടറി അജിത്ത് വെണ്‍മണി ! ട്രഷറര്‍ അനില്‍ വറുഗീസ്, സ്‌പോര്‍ട്‌സ് കോ ഓര്‍ഡിനേറ്റര്‍ ജോഷി ജേക്കബ് എന്നിവരുടെ നേതൃത്വത്തില്‍ കായിക മേളയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

കഴിഞ്ഞ വര്‍ഷം പോര്‍ട്‌സ്മൗത്ത് മലയാളി അസോസിയേഷന്റെ സഹകരണത്തോടെ പോര്‍ട്‌സ്മൗത്തില്‍ നടത്തിയ കായിക മേള റീജിയണിലെ അസോസിയേഷനുകളുടെ മികച്ച സഹകരണത്താലും, മല്‍സരാര്‍ഥികളുടെ വീറും വാശിയാലും ഒരു വന്‍ വിജയമായി മാറിയിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ റീജിയണല്‍ ചാമ്പ്യന്‍ഷിപ്പ് പോര്‍ട്‌സ്മൗത്ത് മലയാളി അസോസിയേഷന്‍ നേടിയപ്പോള്‍, റണ്ണര്‍ അപ്പ് സൗത്താംപ്ടണ്‍ മലയാളി അസോസിയേഷന്‍ ആയിരുന്നു. മല്‍സരങ്ങളുടെ ആവേശം വാനോളമുയര്‍ത്തി കരുത്തന്മാരുടെ പോരാട്ടമായ വടംവലി മത്സരത്തില്‍ ടണ്‍
ബ്രിട്ജ് വെല്‍സ് ടസ്‌കേഴ്‌സ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

പോയ വര്‍ഷത്തെ റണ്ണര്‍ അപ്പ് ടീം ഈ വര്‍ഷത്തെ ആഥിതേയരാകുമ്പോള്‍ വീറും വാശിയും ഒട്ടും കുറയില്ലെന്ന പ്രതീക്ഷയിലാണ് ഏവരും. റീജിയണില്‍ നിന്നുള്ള കായിക പ്രതിഭകളെ കണ്ടെത്തുവാനുള്ള മത്സര ഇനങ്ങളുടെ വിവരങ്ങള്‍, നിയമാവലി തുടങ്ങിയവ അടങ്ങുന്ന ഇ മെയില്‍ സന്ദേശം എല്ലാ അസോസിയേഷന്‍ കമ്മറ്റികള്‍ക്കും വരും ദിവസങ്ങളില്‍ റീജിയണല്‍ സെക്രട്ടറി അയക്കുന്നതായിരിക്കും.

കായികമേളയെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് റീജിയണല്‍ കമ്മിറ്റിയുമായി ബന്ധപ്പെടുക

പ്രസിഡന്റ് ലാലു ആന്റണി 07735041121

സെക്രട്ടറി അജിത്ത് വെണ്‍മണി 07957100426.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more