1 GBP = 103.84
breaking news

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ 22ന് സാലിസ്ബറിയിൽ; മത്സരാർത്ഥികളുടെ രജിസ്ട്രേഷന് തുടക്കമായി

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ 22ന് സാലിസ്ബറിയിൽ; മത്സരാർത്ഥികളുടെ രജിസ്ട്രേഷന് തുടക്കമായി

സാലിസ്ബറി: യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ 22ന് സാലിസ്ബറിയിൽ വച്ച് നടക്കും. റീജിയണിലെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ സാലിസ്ബറി മലയാളി അസോസിയേഷനാണ് റീജിയണൽ കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുക.

കഴിഞ്ഞ രണ്ടു വർഷവും കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ പ്ലാറ്റ്‌ഫോമിലാണ് കലാമേളകൾ നടത്തപ്പെട്ടിരുന്നത്. അതിനാൽ തന്നെ ഇക്കുറി ഏറെ തയ്യാറെടുപ്പുകളോടെയുമാണ് അസോസിയേഷനുകൾ കലാമേളയ്‌ക്കെത്തുന്നത്. നാലോളം സ്റ്റേജുകളിലായി നടത്തപ്പെടുന്ന കലാമേളയുടെ സുഗമമായ നടത്തിപ്പിനുള്ള മുന്നൊരുക്കങ്ങൾ നടത്തി വരുന്നതായി റീജിയണൽ പ്രസിഡണ്ട് സുജു ജോസഫ് അറിയിച്ചു.

രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. അസ്സോസിയേഷനുകൾക്ക് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ കൈമാറിയതായും ഒക്ടോബർ പതിനഞ്ചിന് മുൻപ് തന്നെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകിയതായും സെക്രട്ടറി സുനിൽ ജോർജ്ജ് വ്യക്തമാക്കി. ഒക്ടോബർ 22ന് രാവിലെ ഒൻപത് മണിയോടെ ആരംഭിക്കുന്ന കലാമേളയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി റീജിയണൽ കമ്മിറ്റി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more