1 GBP = 103.14

പൂളില്‍ കലയുടെ കളിയരങ്ങൊരുങ്ങി, യുക്മ സൗത്ത് ഈസ്റ്റ് റീജിയന്‍ കലാമേള നാളെ…..

പൂളില്‍ കലയുടെ കളിയരങ്ങൊരുങ്ങി, യുക്മ സൗത്ത് ഈസ്റ്റ് റീജിയന്‍ കലാമേള നാളെ…..

ബോണ്‍മോത്ത്: യുക്മ സൗത്ത് ഈസ്റ്റ് റീജിയന്‍ കലാമേള ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ പൂളിലെ മാഗ്‌നാ അക്കാഡമിയില്‍ നടത്തപ്പെടും. ഡോര്‍സെറ്റ് കേരളാ കമ്യൂണിറ്റി ആതിഥേയത്വം വഹിക്കുന്ന കലാമേളക്ക് മികച്ച സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്, രാവിലെ 9 മണി മുതല്‍ കലാനഗരിയില്‍ പ്രവേശനം അനുവദിക്കും. കലാമേളയുടെ നടത്തിപ്പിനായി ഏഴ് വ്യത്യസ്ത കമ്മറ്റികള്‍ ആണ് പ്രവര്‍ത്തിക്കുന്നത്.റീജിയണിലെ എല്ലാ അംഗ അസോസിയേഷനുകളില്‍ നിന്നും മത്സരാര്‍ത്ഥികള്‍ ഇതിനോടകം പേര് രജിസ്റ്റര്‍ ചെയതിട്ടുണ്ട്.
വിവിധ ഇനങ്ങളിലായി ഇരുന്നൂറോളം കലാപ്രതിഭകളാവും നാളെ അരങ്ങിലെത്തുന്നത്’, വ്യക്തിഗത ചാമ്പ്യന്‍ഷിപ്പിന് ഇക്കുറി കനത്ത പോരാട്ടം നടക്കുമെന്ന് ഉറപ്പായിട്ടുണ്ട്. കലമേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് മിതമായ നിരക്കില്‍ ഭക്ഷണം ലഭ്യമാകുന്നതിന് വേണ്ട സൗകര്യം ഒരുക്കിയിട്ടുണ്ട്. യുക്മ നാഷണല്‍ കലാമേളയുടെ പുതിയ നിയമാവലി അനുസരിച്ചാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. കലാമേളയിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി റീജിയന്‍ പ്രസിഡന്റ് ശ്രീ മനോജ് കുമാര്‍ പിള്ള അറിയിച്ചു.
Venue
Magna Academy
Ashdown Close, Poole
BH17 8RE

Post Your Comments Here ( Click here for malayalam )

Press Esc to close
show more