1 GBP = 103.89

യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ പൊതുയോഗവും പുതിയ ഭരണസമിതിയുടെ തെരഞ്ഞെടുപ്പും 21/01/2017 ശനിയാഴ്ച്ചത്തെക്ക് മാറ്റി വച്ചു..

യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ പൊതുയോഗവും പുതിയ ഭരണസമിതിയുടെ തെരഞ്ഞെടുപ്പും 21/01/2017 ശനിയാഴ്ച്ചത്തെക്ക് മാറ്റി വച്ചു..

ജോമോന്‍ കുന്നേല്‍
സെക്രട്ടറി
യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കമ്മറ്റി

യു.കെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ 2017,2018 എന്നീ പ്രവര്‍ത്തനവര്‍ഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനു പുതിയ ഭരണസമിതികളെ തെരഞ്ഞെടുക്കുന്നതിനു യുക്മ ദേശീയ നേതൃത്വം പുറത്തിറക്കിയ തെരഞ്ഞെടുപ്പ് വിജ്ഞാപനം അനുസരിച്ച് 21/01/2017 ശനിയാഴ്ച്ച, സൗത്ത് ഈസ്റ്റ് റീജിയണല്‍ കമ്മറ്റിയുടെ പൊതുയോഗവും തെരഞ്ഞെടുപ്പും ഹോര്‍ഷത്ത് നടത്തപ്പെടും.

28/01/2016 നടക്കുന്ന ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് വിവിധ റീജിയണുകളിലെ തെരഞ്ഞെടുപ്പ് നടക്കുന്നത്. യുക്മയുടെ അംഗ അസ്സോസിയേഷനുകളില്‍ നിന്നുള്ള മൂന്ന് വീതം പ്രതിനിധികള്‍ക്കാണ് റീജിയണല്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുവാന്‍ അര്‍ഹതയുള്ളത്. ദേശീയ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും നല്‍കിയിരിക്കുന്ന തെരഞ്ഞെടുപ്പ് വിജ്ഞാപനം അനുസരിച്ച് താഴെപ്പറയുന്ന തീയതികളില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്.

യുക്മ പ്രതിനിധി ലിസ്റ്റ് സ്വീകരിക്കുന്ന അവസാന തീയതി: 07th January 2017

യുക്മ പ്രതിനിധി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി: 12th January 2017

തിരുത്തലുകള്‍ക്കുള്ള അവസാന തീയതി: 15th January 2017

അവസാന ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി: 16th January 2017

സൗത്ത് ഈസ്റ്റ് റീജിയണല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന തീയതി: 21st January 2016

ദേശീയ പൊതുയോഗവും തെരഞ്ഞെടുപ്പും: 28th January 2017

ദേശീയ കമ്മറ്റി പ്രഖ്യാപിക്കുന്ന യുക്മ പ്രതിനിധി ലിസ്റ്റ് പ്രകാരം ആയിരിക്കും സൗത്ത് ഈസ്റ്റ് റീജിയണല്‍ തെരഞ്ഞെടുപ്പ് നടത്തപ്പെടുന്നത്. താഴെ പറയുന്ന സ്ഥാനങ്ങളിലേയ്ക്കാണ് റീജിയണല്‍ ഭാരവാഹികളെ തെരഞ്ഞെടുക്കേണ്ടത്.

പ്രസിഡണ്ട്, നാഷണല്‍ കമ്മറ്റി അംഗം, സെക്രട്ടറി, ട്രഷറര്‍, വൈസ് പ്രസിഡണ്ട്, ജോയിന്റ് സെക്രട്ടറി, ജോയിന്റ് ട്രഷറര്‍ എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

യുക്മ നാഷണല്‍ വെബ്‌സൈറ്റില്‍ (www.uukma.org) പ്രതിനിധികളുടെ ലിസ്റ്റ് റീജിയണ്‍ തിരിച്ചു പ്രസിദ്ധീകരിക്കുന്നതാണ്. പേരുകളില്‍ തിരുത്തല്‍ വരുത്തുവാന്‍ അനുവദിച്ചിരിക്കുന്ന അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന തിരുത്തലുകള്‍ പരിഗണിക്കുന്നതല്ല. ലിസ്റ്റിലുള്ള പ്രതിനിധികള്‍ക്ക് റീജിയണല്‍ തെരഞ്ഞെടുപ്പിലോ, നാഷണല്‍ തെരഞ്ഞെടുപ്പിലോ മത്സരിക്കാവുന്നതാണ്. എന്നാല്‍ റീജിയണല്‍ ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ടയാള്‍ക്ക് തുടര്‍ന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ നാഷണല്‍ ഭാരവാഹിയായി മത്സരിക്കുവാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രതിനിധികളോട് തിരിച്ചറിയല്‍ രേഖ ചോദിക്കുന്നപക്ഷം ഏതെങ്കിലും തരത്തിലുള്ള ഫോട്ടോ പതിച്ച ഐഡി കാര്‍ഡ് കാണിക്കേണ്ടതാണ്. റീജിയണല്‍ തെരഞ്ഞെടുപ്പിന് നോമിനേഷന്‍ ഫീസ് ഉണ്ടായിരിക്കുന്നതല്ല. ഒരു സ്ഥാനത്തേക്ക് ഒന്നിലധികം മത്സരാര്‍ത്ഥികള്‍ ഉണ്ടായാല്‍ ബാലറ്റ് വോട്ട് വഴി തെരഞ്ഞെടുപ്പ് നടത്തി വിജയിയെ ഉടന്‍ തന്നെ പ്രഖ്യാപിക്കുന്നതാണ്.

അസ്സോസിയേഷനുകളില്‍നിന്നുള്ള യുക്മ പ്രതിനിധികളുടെ നിശ്ചിത ഫോമിലുള്ള ലിസ്റ്റ് യുക്മ പ്രതിനിധികളുടെ പേരുകള്‍ [email protected] ല്‍ അയച്ചു നല്‍കേണ്ടതാണ്. ഹോര്‍ഷത്ത് 21/01/2017 ശനിയാഴ്ച്ച രാവിലെ 10 മണിയ്ക്ക് ആരംഭിക്കുന്ന യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ ജനറല്‍ ബോഡി യോഗവും തെരഞ്ഞെടുപ്പ് പ്രക്രിയയും വിജയിപ്പിക്കുന്നതിനു ആവശ്യമായ സഹായ സഹകരണങ്ങള്‍ എല്ലാ അംഗ? അസോസിയേഷനുകളില്‍ നിന്നും ഉണ്ടാവണമെന്ന് വിനയപുരസ്സരം അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു.

തിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലത്തിന്റെ വിലാസം

St Johns Evangalist Hall
3, Springfield Road,
Horsham
RH12 2PJ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more