1 GBP = 103.85
breaking news

സൗത്ത് ഈസ്റ്റ് കലാമേള: പോര്‍ട്ട്​സ്​മൗ​ത്ത്​ തുടര്‍ച്ചയായ രണ്ടാം തവണയും റീജിയണല്‍ കലാമേള ചാമ്പ്യന്മാരായി

സൗത്ത് ഈസ്റ്റ് കലാമേള: പോര്‍ട്ട്​സ്​മൗ​ത്ത്​ തുടര്‍ച്ചയായ രണ്ടാം തവണയും റീജിയണല്‍ കലാമേള ചാമ്പ്യന്മാരായി

ആവേശപ്പോരാട്ടത്തിനൊടുവില്‍ പോര്‍ട്ട്​സ്​മൗത്ത് ചാമ്പ്യന്മാര്‍, തൊട്ട് പിന്നിൽ സീമ ഈസ്റ്റ്ബോണ്‍, കെ.സി.ഡബ്ല്യു​.എ ക്രോയിഡോണ്‍; സൗത്ത് ഈസ്റ്റ് റീജണല്‍ കലാമേളയില്‍ സഹോദരന്മാര്‍ കലാപ്രതിഭകള്‍, കലാതിലകപ്പട്ടം കിഡ്​സ് വിഭാഗത്തില്‍

“യുക്​മ കലാമേള 2019″ലെ ആദ്യ റീജിയണല്‍ കലാമേളകളിലൊന്നായ സൗത്ത് ഈസ്റ്റ് കലാമേളയില്‍ ആവേശകരമായ പോരാട്ടത്തിനൊടുവില്‍ മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്ട്​സ്​മൗ​ത്ത്​ തുടര്‍ച്ചയായ രണ്ടാം തവണയും റീജിയണല്‍ കലാമേള ചാമ്പ്യന്മാരായി. വിജയം തേടിയെത്തിയ പോര്‍ട്ട്​സ്​മൗത്തിനെ സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ട് മലയാളി അസോസിയേഷന്റെ (സീമ ഈസ്റ്റ്​ബോണ്‍) ചുണക്കുട്ടികള്‍ കനത്ത വെല്ലുവിളിയാണുയര്‍ത്തിയത്. മാപ്​ പോര്‍ട്ട്​സ്​മൗത്ത് 114 പോയിന്റുകള്‍ നേടിയപ്പോള്‍ 108 പോയിന്റുകള്‍ നേടി സീമ ഈസ്റ്റ്​ബോണ്‍ രണ്ടാമതെത്തി. കെ.സി.ഡബ്ല്യു​.എ ക്രോയിഡോണ്‍ 70 പോയിന്റുകളോടെ മൂന്നാം സ്ഥാനത്തെത്തി. ഡോര്‍സെറ്റ്​ കേരളാ കമ്മ്യുുണിറ്റിയ്ക്ക് ​ 59 പോയിന്റും കന്നിയങ്കത്തിനിറങ്ങിയ ഗില്‍ഫോര്‍ഡ് അയല്‍ക്കൂട്ടം കള്‍ച്ചറല്‍ അസോസിയേഷന്‍ ചുരുങ്ങിയ സമയത്തിനുള്ളിലും മികവുറ്റ പ്രതിഭകളെ രംഗത്തിറക്കി 14 പോയിന്റും നേടി. മത്സരത്തിനെത്തിയ മറ്റ് പത്തിലധികം വരുന്ന അസോസിയേഷനുകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളും മികച്ച പ്രകടനമാണ്​ കാഴ്​ച്ചവച്ചത്​.

ഡോര്‍സെറ്റ്​ കേരളാ കമ്മ്യൂണിറ്റിയില്‍ നിന്നുള്ള കൊച്ചുമിടുക്കി ഇവാന ജെറിനാണ്​ കലാതിലകം. കിഡ്​സ് വിഭാഗത്തില്‍ മത്സരിച്ച ഇവാന മറ്റുള്ളവരെയെല്ലാം പിന്നിലാക്കി നേടിയ 16 പോയിന്റുകളാണ്​ കലാതിലകപ്പട്ടം സ്വന്തമാക്കുവാന്‍ സാഹയിച്ചത്. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ട് മലയാളി അസോസിയേഷന്‍ (സീമ ഈസ്റ്റ്​ബോണ്‍) നിന്നുമെത്തിയ സഹോദരന്മാരായ മാത്യു പ്രകാശും മൈക്കിള്‍ പ്രകാശും കലാപ്രതിഭാ പട്ടം പങ്കിട്ടെടുത്തു.
വിവിധ വിഭാഗങ്ങളിലെ വ്യക്തിഗത ചാമ്പ്യന്മാര്‍:
കിഡ്​സ്: ഇവാന ജെറിന്‍ (ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റി)
സബ്​ ജൂനിയേഴ്​സ്: നീമ സജി (മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്ട്​സ്​മൗത്ത്)
ജൂനിയേഴ്​സ്: ഷെല്ലി മേരി തോമസ്​ (സീമ, ഈസ്റ്റ്ബോണ്‍)
സീനിയേഴ്​സ്: ജെയ്​നി ജോബി (സീമ, ഈസ്റ്റ്ബോണ്‍)
സൗത്ത് ഈസ്റ്റ് റീജിയന്റെ കലാമേളയുടെ ഔപചാരികമായ ഉദ്​ഘാടനം അങ്കമാലിയുടെ പ്രിയങ്കരനായ ജനപ്രതിനിധി ശ്രീ റോജി എം. ജോണ്‍ എം.എല്‍.എ നിര്‍വഹിച്ചു. റീജിയണല്‍ പ്രസിഡന്റ്​ ആന്റണി എബ്രാഹമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യുക്മ ദേശീയ പ്രസിഡന്റ് മനോജ് പിള്ള, വൈസ്​ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, ജോ. ട്രഷറര്‍ ടിറ്റോ തോമസ്, സ്ഥാപക പ്രസിഡന്റ് വര്‍ഗ്ഗീസ്​ ജോണ്‍ യുക്​മ നേതാക്കളായ, സുജു ജോസഫ്, സി.എ ജോസഫ്​, ജെയ്​സണ്‍ ജോര്‍ജ്, എബ്രാഹം ജോസ്​ എന്നിവര്‍ പങ്കെടുത്തു. ടോമി തോമസ് (റെഡ്ഡിങ്
സ്വാഗതവും ഷാജി തോമസ് (ഡോര്‍സെറ്റ്) നന്ദിയും രേഖപ്പെടുത്തി.
വൈകുന്നേരം നടന്ന സമ്മാനദാന ചടങ്ങിന്​ വിശിഷ്ടാതിഥിയായെത്തിയത് മലയാളി സിനിമാതാരവും ചലച്ചിത്ര നിര്‍മ്മതാവും വിതരണക്കാരനുമായ ശ്രീ. ഉണ്ണി ശിവപാല്‍ ആയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more