1 GBP = 103.12

ഇന്ന് യുക്മ സാംസ്കാരിക വേദിയുടെ “Let’s Break It Together” ലൈവ് ടാലന്റ് ഷോയിൽ   വയലിനിലും പിയാനോയിലും ഡ്രംസിലും പാട്ടിന്റെ പാലാഴി തീർക്കുവാൻ എത്തുന്നത് വെയിൽസിലെ കാർഡിഫിൽ നിന്നും കൗമാര പ്രതിഭകളായ കെവിൻ ടൈറ്റസ്, എയ്ഡീൻ ടൈറ്റസ്, അർണവ് ബിനോയ്, അനുവ ബിനോയ് എന്നിവർ……

ഇന്ന് യുക്മ സാംസ്കാരിക വേദിയുടെ “Let’s Break It Together” ലൈവ് ടാലന്റ് ഷോയിൽ   വയലിനിലും പിയാനോയിലും ഡ്രംസിലും പാട്ടിന്റെ പാലാഴി തീർക്കുവാൻ എത്തുന്നത് വെയിൽസിലെ കാർഡിഫിൽ നിന്നും കൗമാര പ്രതിഭകളായ കെവിൻ ടൈറ്റസ്, എയ്ഡീൻ ടൈറ്റസ്, അർണവ് ബിനോയ്, അനുവ ബിനോയ് എന്നിവർ……

കുര്യൻ ജോർജ്ജ് (യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)

വെയിൽസിലെ കാർഡിഫിൽ നിന്നും നാല് പൊൻ താരകങ്ങളെ അണിനിരത്തി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോയിൽ ഇന്ന് ജൂൺ 23 ചൊവ്വാഴ്ച 5 PM ന് (ഇൻഡ്യൻ സമയം രാത്രി 9:30) എത്തുന്നത് വയലിനിലും പിയാനോയിലും രാഗ വിസ്മയം തീർക്കുന്ന സഹോദരങ്ങളായ 15 വയസുകാരൻ കെവിൻ ടൈറ്റസും  11 വയസുകാരി എയ്ഡീൻ ടൈറ്റസും ഒപ്പം പിയാനോയിലും ഡ്രംസിലും കവിത വിരിയിക്കുന്നസഹോദരങ്ങളായ 14 വയസുകാരൻഅർണവ് ബിനോയിയും 6 വയസുകാരി  അനുവ ബിനോയിയുമാണ്.

 ബാല്യം മുതൽ വയലിനിൽ പരിശീലനം തുടങ്ങിയ കെവിൻ അസ്സോസ്സിയേറ്റഡ് ബോർഡ് റോയൽ സ്കൂൾ ഓഫ് മ്യൂസിക്കിൽ (ABRSM) നിന്നും വയലിനിൽ ഗ്രേഡ് 7 ഉം പിയാനോയിൽ ഗ്രേഡ് 5 ഉം കരസ്ഥമാക്കി കഴിഞ്ഞു. റോയൽ എയർഫോഴ്സ് എയർ കേഡറ്റ്സ് ഓർഗനൈസേഷനു വേണ്ടി സംഗീതം ചെയ്യുവാൻ തിരഞ്ഞെടുക്കപ്പെട്ട ഈ മിടുക്കൻ കഴിഞ്ഞ ഏഴ് വർഷമായി വെൽഷ് കാർഡിഫ് കൌണ്ടി ആൻഡ് വെയ്ല് ഓഫ് ഗ്ളാമോർഗൻ ഓർക്കസ്ട്രയ്ക്ക് വേണ്ടി പെർഫോം ചെയ്യുന്നു. കാർഡിഫ് റാഡിർ കോംപ്രിഹെൻസീവ് ഹൈസ്കൂൾ ഇയർ 10 വിദ്യാർത്ഥിയായ കെവിൻ, കാർഡിഫ് ഹൈസ്കൂൾ ഓർക്കസ്ട്രയിലെ ഫസ്റ്റ് വയലിനിസ്റ്റാണ്. തന്റെ മ്യൂസിക് പ്രൊഡക്ഷനുകളിലൂടെ ഇൻസ്റ്റഗ്രാം ഉൾപ്പടെയുള്ള സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമുകളിൽ വളരെ സജീവമായി ഇടപെടുന്ന കെവിൻ യുകെയിലെ യുവജനങ്ങൾക്ക് സുപരിചിതനാണ്. കെവിന്റെ ഇളയ സഹോദരി എയ്ഡീൻ കാർഡിഫ് ഫൌണ്ടേഷൻ ഓർക്കസ്ട്രയിലെ ഫസ്റ്റ് വയലിനിസ്റ്റാണ്. കാർഡിഫ് ഡെയിൻസ് കോർട്ട് പ്രൈമറി സ്കൂളിലെ ഇയർ 6 വിദ്യാർത്ഥിനിയായ എയ്ഡീൻ ABRSM ൽ നിന്നും വയലിനിൽ ഗ്രേഡ് 4 കരസ്ഥമാക്കി കഴിഞ്ഞു. കഴിഞ്ഞ മൂന്ന് വർഷമായി വെൽഷ് കാർഡിഫ് കൌണ്ടി ആൻഡ് വെയ്ല് ഓഫ് ഗ്ളാമോർഗൻ ഓർക്കസ്ട്രയിൽ വയലിനിസ്റ്റായി പങ്കെടുത്ത് വരുന്ന എയ്ഡീൻ സ്കൂൾ ഓർക്കസ്ട്രയുടെ ലീഡറാണിപ്പോൾ. കാർഡിഫ് മലയാളി അസ്സോസ്സിയേഷനിലെ സജീവ അംഗങ്ങളായ ടൈറ്റസ് ഫിലിപ്പിന്റേയും അനിത ടൈറ്റസിന്റേയും മക്കളാണ് കെവിനും എയ്ഡീനും.

കാർഡിഫ് മലയാളി അസ്സോസിയേഷനിലെ തന്നെ അംഗങ്ങളായ ബിനോയ് കൃഷ്ണന്റേയും സരിത ബിനോയിയുടേയും  മക്കളായ അർണവ് ബിനോയിയും അനുവ ബിനോയിയും സംഗീത ലോകത്ത് ഉദിച്ചുയരുന്ന രണ്ട് നക്ഷത്രങ്ങളാണ്. ABRSM ൽ നിന്നും പിയാനോയിൽ ഗ്രേഡ് 4 പരിശീലനം പൂർത്തിയാക്കിയ 14 വയസ്സുകാരൻ അർണവ് ഇതിനോടകം നിരവധി വേദികളിൽ തന്റെ പ്രതിഭ തെളിയിച്ച് കഴിഞ്ഞു. കാർഡിഫ് ബിഷപ് ഓഫ് ല്‌ലാൻഡഫ് ഹൈസ്കൂളിലെ ഇയർ 9 വിദ്യാർത്ഥിയാണ് ഈ കൗമാര പ്രതിഭ. അർണവിന്റെ കൊച്ചു സഹോദരി അനുവ എന്ന മിടുക്കി ഈ ചെറിയ പ്രായത്തിൽ തന്നെ ഡ്രംസിൽ പരിശീലനം നേടി വേദികളിൽ തന്റെ മികവ് തെളിയിച്ച് കഴിഞ്ഞു. ഡെയിൻസ് കോർട്ട് പ്രൈമറി സ്കൂളിൽ ഇയർ 1 വിദ്യാർത്ഥിനിയാണ് ഈ കൊച്ചു മിടുക്കി.

കമാര പ്രായത്തിൽ തന്നെ നിരവധി വേദികളിൽ തങ്ങളുടെ മികവ് തെളിയിച്ച് മുന്നേറുന്ന ഈ പൊൻ താരകങ്ങളുടെ മനോഹര പ്രകടനത്തോടൊപ്പം ചേരുവാൻ മുഴുവൻ മലയാളി കലാസ്വാദകരേയും യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ലേക്ക് ഹൃദയപൂർവ്വം ക്ഷണിക്കുകയാണ്.

“LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക്  ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.

കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ  എൻ എച്ച് എസ്    ഹോസ്‌പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ്  സംപ്രേക്ഷണം ചെയ്യുന്നത്.

 എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ  വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം. എന്നാൽ ഹാസ്യാത്മകമായ പരിപാടികൾ ഉൾപ്പെടെ വൈവിധ്യമാർന്നതും ആകർഷണങ്ങളുമായ മറ്റു കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ്  യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ  ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന എട്ടു മുതൽ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്സ്ആപ്പ് നമ്പറിൽ അയച്ചു തരേണ്ടതാണ് . ഓർഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികൾ അവതരിപ്പിക്കേണ്ടവരെ മുൻകൂട്ടി അറിയിക്കുന്നതുമായിരിക്കും.

ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു. 
യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്‌സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.

പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more